ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു

October 25th, 2016

rsc-educational-award-for-aysha-hennah-fathima-misbah-ePathram.jpg
ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) നാഷണല്‍ സാഹിത്യോത്സ വിനോട് അനു ബന്ധി ച്ച് നല്‍കി വരുന്ന ‘സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ്’ ജേതാക്കളെ പ്രഖ്യാ പിച്ചു.

ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ യുടെ കീഴില്‍ നടത്ത പ്പെടുന്ന പൊതു പരീക്ഷ കളില്‍ യു. എ. ഇ. യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി കള്‍ ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

അഞ്ചാം ക്ലാസ്സില്‍ 573 മാര്‍ക്ക് നേടിയ ആയിഷ ഹന്നത്ത്, ഏഴാം ക്ലാസ്സില്‍ 573 മാര്‍ക്ക് വീതം നേടിയ ഫാത്തിമ മിസ്ബ തസ്നീം, ഫാത്തിമ മിന്‍ഹ തസ്നി, പത്താം ക്ലാസ്സി ല്‍ 279 മാര്‍ക്ക് നേടിയ ജുമാന ജെബിന്‍ എന്നി വരാണ് ഈ വര്‍ഷ ത്തെ അവാര്‍ഡിന് അര്‍ഹ രായവർ.

ദുബായ് മര്‍ക്കസു സഖാഫത്തി സ്സുന്നിയ്യ മദ്രസ യിലെ വിദ്യാര്‍ത്ഥി കളാണ് ഇവർ. ആര്‍. എസ്. സി. നാഷണല്‍ ചെയര്‍ മാര്‍ അബൂബക്കര്‍ അസ്ഹരി യാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐന്‍ വഫാ സ്‌ക്വയ റില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവ് വേദി യില്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡു കൾ സമ്മാ നിക്കും.

വിശദ വിവര ങ്ങള്‍ക്ക് : 055 7255 632.

- pma

വായിക്കുക: , , , ,

Comments Off on സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു

ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

October 25th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണല്‍ സാഹിത്യോ ത്സവ്  2016 ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐനിൽ വെച്ച് നടക്കും.

കഴിഞ്ഞ രണ്ടു മാസ മായി നടന്ന ഇരു നൂറോളം സാഹിത്യോത്സവ് മത്സര ങ്ങളിൽ നിന്നും തെര ഞ്ഞെടു ക്കപ്പെട്ട 500 മത്സരാർ ത്ഥികൾ 46 ഇന ങ്ങളി ലായി മാറ്റുരക്കും.

വിശദ വിവരങ്ങൾക്ക് 055 884 4829

- pma

വായിക്കുക: , , , , , ,

Comments Off on ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

അബുദാബി യില്‍ ക്ഷേത്ര ത്തിന് സ്ഥലം അനുവദിച്ചു

October 12th, 2016

അബുദാബി : എമിറേറ്റിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ അല്‍ വത്ബ യില്‍ അബുദാബി സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുത്ത തായും ഒരു വര്‍ഷ ത്തിനകം നിര്‍മാണം പൂര്‍ത്തി യാക്കു മെന്നും ക്ഷേത്ര നിര്‍മ്മാണ ഏകോപന കമ്മിറ്റി യുടെ തലവനും വ്യവസായ പ്രമുഖനു മായ ഡോ.ബി. ആർ. ഷെട്ടി അറിയിച്ചു.

ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിൽ നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം അറി യിച്ചത്. അബുദാബി നഗര ത്തിൽ നിന്നും 30 കിലോ മീറ്റർ അകലെ അൽ വത്ബ യിൽ അൽ അമീൻ റോഡിന് സമീപ ത്താണ് സ്ഥലം അനുവദിച്ചത്.

ക്ഷേത്ര നിര്‍മ്മാണ ചെലവ് പൂര്‍ണ്ണ മായും അബു ദാബി സര്‍ക്കാര്‍ വഹിക്കും.

2017 ജനുവരി 26ന് നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക് ദിന ആഘോഷ ചടങ്ങിലെ മുഖ്യ അതിഥി യായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുക്കു ന്നുണ്ട്. അതിന് മുമ്പ് ക്ഷേത്ര ത്തിന്‍െറ തറക്കല്ലിടും.

മഹാവിഷ്ണു, പരമ ശിവൻ, അയ്യപ്പൻ തുട ങ്ങിയ പ്രതിഷ്ഠ കൾ ക്ഷേത്ര ത്തിൽ ഉണ്ടാവും എന്നും നിർമ്മാണ പ്രവർത്തന ങ്ങളുടെ മുന്നോടി യായി കൺ സൾട്ടൻസി യെ നിയമി ച്ചതായും ക്ഷേത്ര നിർമ്മാണ ത്തിന്റെ വിശദാംശ ങ്ങൾ ഏതാനും ദിവസ ങ്ങൾക്കകം ഔദ്യോഗിക മായി പ്രഖ്യാപിക്കും എന്നും അടുത്ത ദുർഗ്ഗാഷ്ടമി ക്ക് മുൻപായി ക്ഷേത്രം പണി പൂർ ത്തി യാക്കു ക യാണ് ലക്ഷ്യം എന്നും ഡോ. ബി. ആർ. ഷെട്ടി അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on അബുദാബി യില്‍ ക്ഷേത്ര ത്തിന് സ്ഥലം അനുവദിച്ചു

ഹിജ്‌റ പുതു വര്‍ഷ ദിനത്തില്‍ പൊതു അവധി

September 26th, 2016

crescent-moon-ePathram
അബുദാബി : ഹിജ്‌റ പുതു വര്‍ഷം ആരംഭി ക്കുന്ന തിന്റെ ഭാഗ മായി ഒക്ടോബര്‍ 2 ഞായറാഴ്ച യു. എ. ഇ. യില്‍ പൊതു അവധി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ മേഖല യോടൊപ്പം സ്വകാര്യ മേഖല ക്കും മുഹറം അവധി ലഭിക്കും എന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

വെള്ളി, ശനി എന്നീ രണ്ട് വാരാന്ത്യ അവധി ദിന ങ്ങള്‍ ക്കു തുടര്‍ച്ച യായി ഞായ റാഴ്ച യും അവധി ആയ തോടെ മൂന്ന് ദിവസം യു. എ. ഇ. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ അടഞ്ഞു കിടക്കും.

- pma

വായിക്കുക: , ,

Comments Off on ഹിജ്‌റ പുതു വര്‍ഷ ദിനത്തില്‍ പൊതു അവധി

Page 73 of 74« First...102030...7071727374

« Previous Page« Previous « സ്ക്വാഷ് ടൂര്‍ണ്ണ മെന്റ് അബുദാബി ഐ. എസ്. സി. യിൽ
Next »Next Page » ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha