
അബുദാബി : ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.)അബുദാബി ചാപ്റ്റർ വിപുല മായ രീതി യിൽ നബി ദിന ആഘോഷം സംഘ ടിപ്പിച്ചു. അബു ദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ ഒരുക്കിയ നബി ദിന ആഘോഷ ത്തിൽ മൗലിദ് പാരായണം, പ്രവാചക പ്രകീർത്തന പ്രഭാ ഷണം, കൂട്ടു പ്രാർത്ഥന അന്ന ദാനം എന്നിവ യായിരുന്നു പ്രധാന പരി പാടി കൾ.

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി തിരു മേനി യുടെ ജന്മദിന ആഘോഷ ങ്ങളിൽ പങ്കെടു ക്കു വാൻ പ്രവാചക പ്രകീർത്തന ങ്ങളുമായി ഐ. എസ്. സി. യിൽ എത്തി ച്ചേർന്ന ആയിര ക്കണ ക്കിന് പ്രവാചക സ്നേഹി കളായ വിശ്വാസി കൾ ക്കു വേണ്ടി യുള്ള അന്ന ദാന ത്തി നായി രാവിലെ തന്നെ തയ്യാറെടു പ്പുകൾ തുടങ്ങി യിരുന്നു.
കേരളാ മുസ്ലിം ജമാഅത്ത് പ്രവാസി ഘടക മായ ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേഷൻ അബുദാബി ചാപ്റ്റർ പ്രവർ ത്തകരായ നൂറു കണക്കിന് പേര്‍ അബ്‌ദുൾ നാസർ ഹാജി യുടെ നേതൃത്വ ത്തിൽ അബു ദാബി മുശ്രി ഫിലെ പാചക കേന്ദ്ര ത്തിൽ ഭക്ഷണം തയ്യാറാക്കി.
ആഘോഷ പരിപാടി യിൽ എസ്. എസ്. എഫ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഫാറൂഖ് നുഐമി പ്രഭാഷണം നടത്തി. മൗലിദ് പാരായണത്തിന് ഉസ്മാൻ സഖാഫി, ഹാഫിള് സിറാജുദ്ധീൻ സഖാഫി, ബാപ്പുട്ടി ദാരിമി എന്നി വർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതു സമ്മേളന ത്തിൽ ഐ. എസ്. സി. പ്രസിഡന്റ് തോമസ് എം. വർ ഗ്ഗീസ്, മുൻ സെക്രട്ടറി എം. അബ്ദുൽ സലാം, ഐ. സി. എഫ്. നേതാക്കളായ ഹമീദ് ഈശ്വര മംഗലം, പി. കെ. ഉമർ മൗലവി, സിദ്ധീഖ് അൻ വരി, പി. വി. അബൂ ബക്കർ മൗലവി തുടങ്ങിവർ പ്രസം ഗിച്ചു.
രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോല്‍സവ് പ്രതിഭ കളുടെ നേതൃത്വ ത്തില്‍ ബുര്‍ദ, ഗാനാ ലാപനം, ദഫ് മുട്ട്, ഖവാലി എന്നിവ അരങ്ങേറി.
പ്രോഗ്രാം ചെയർമാൻ ഉസ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു മൊയ്തു കാവ പ്പുര സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു. അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നായി ആയിര ക്കണ ക്കിന് പേർ സംബ ന്ധിച്ചു. സമ്മേളനന്തരം അന്ന ദാനം നടത്തി.