ചെന്നൈ : വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകള്‍ കുടുംബ കോടതിയെ സമീപിക്കണം എന്ന് മദ്രാസ് ഹൈക്കോടതി. അതല്ലാതെ ശരീഅത്ത് കൗണ്‍സില്‍ പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലല്ല മുസ്ലീം വിവാഹ മോചന കേസുകള്‍ക്കായി സ്ത്രീകള്‍ സമീപിക്കേണ്ടത്. ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളും മധ്യസ്ഥരും അല്ല.
വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച് വിധി പറയാനുള്ള അധികാരം കോടതിക്ക് മാത്രമാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
ഭാര്യക്ക് വിവാഹ മോചനം നല്‍കിയ തമിഴ്നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗണ്‍സില്‍ നടപടിയെ ചോദ്യം ചെയ്ത് മുഹമ്മദ് റാഫി എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ ബന്ധം സ്വയം വേര്‍പ്പെടുത്തുവാന്‍(ഖുലാ) മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങളുണ്ട്. എന്നാല്‍ ഇതില്‍ അന്തിമമായ തീരുമാനം എടുക്കാന്‍ കുടുംബ കോടതിയെ സമീപിക്കണം എന്നും ഹൈക്കോടതി ജസ്റ്റിസ് സി. ശരവണണ്‍ വ്യക്തമാക്കി. Twitter , WiKi : Khula