അബുദാബി : പുതുക്കിപ്പണിയുന്ന സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം ക്രിസ്തുമസ് ദിനത്തില്‍ നടക്കും എന്ന് ഇടവക ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ബ്രഹ്മവാര്‍ ഭദ്രാനസ മെത്രാപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും. കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, റാന്നി-നിലക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമ്മികര്‍ ആയിരിക്കും. യു. എ. ഇ. യിലെ വിവിധ ഇടവക കളിലുള്ള വൈദികരും വിശ്വാസികളും സംബന്ധിക്കും.
1.35 കോടി ദിർഹം ചെലവിൽ 20 മാസം കൊണ്ട് പണി പൂർത്തിയാക്കുന്ന പുതിയ ദേവലായത്തിൽ ഒരേ സമയം 2000 പേർക്ക് ആരാധനയില്‍ പങ്കെടുക്കാം. ഇന്ത്യ യുടെയും യു. എ. ഇ. യുടെയും പൈതൃകം ഉൾ ക്കൊള്ളും വിധത്തിലാണ് ചര്‍ച്ചിന്റെ രൂപ കൽപന നിര്‍വ്വഹിച്ചിട്ടുള്ളത്.
വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പൊലീത്ത, ഇടവക വികാരി ഫാ. എൽദോ എം. പോൾ, സഹ വികാരി ഫാ. മാത്യു ജോൺ, ട്രസ്റ്റി തോമസ് ജോർജ്, സെക്രട്ടറി ഐ.തോമസ്, ചര്‍ച്ച് നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി. ജി. ഇട്ടി പണിക്കർ എന്നിവർ സംബന്ധിച്ചു.