അബുദാബി : കഴിഞ്ഞ മാസം തുറന്നു പ്രവർത്തനം ആരംഭിച്ച അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിർ സന്ദർശകർക്ക് നഗരത്തിൽ നിന്നും പുതിയ ബസ്സ് സർവ്വീസ് (നമ്പർ 203) ആരംഭിച്ചു.
അബുദാബി ബസ്സ് ടെര്‍മിനലില്‍ നിന്നും ആരംഭിച്ച് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റിലൂടെ (മുറൂർ റോഡ്) ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ് വഴി അൽ ബാഹിയ, അൽ ഷഹാമ യിലേക്ക് പോയി BAPS മന്ദിറിൽ ട്രിപ്പ് അവസാനിക്കും.
അബു മുറൈഖയിൽ സ്ഥിതി ചെയ്യുന്ന മന്ദിറിലേക്ക് നഗരത്തിൽ നിന്നും ഏകദേശം 90 മിനിറ്റ് യാത്രാ സമയം കണക്കാക്കപ്പെടുന്നു. പൊതു ഗതാഗത വകുപ്പിൻ്റെ ബസ്സ് സർവ്വീസ് ഉപയോഗിക്കുന്നവർ യാത്രാ നിരക്ക് നൽകുന്നതിനായി റീ ചാർജ്ജ് ചെയ്ത ഹാഫിലാത്ത് കാർഡ് ഉപയോഗിക്കണം.
യാത്രയിൽ ഹാഫിലാത്ത് കാർഡ് ഹാജരാക്കിയില്ല എങ്കിൽ 200 ദിർഹം പിഴ ഈടാക്കും.
We are delighted to announce the commencement of bus services between Al Nayhan Bus Station (Abu Dhabi City) & BAPS Hindu Mandir, Abu Dhabi. pic.twitter.com/4nPKrYZ1IU
— BAPS Hindu Mandir (@AbuDhabiMandir) March 2, 2024
അബുദാബി മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ് പോർട്ട് വകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (ITC) അടുത്തിടെ നഗര, സബർബൻ ഗതാഗത സേവനങ്ങൾ സ്റ്റാൻഡേർഡ് ചെയ്തു.
ഏറ്റവും ചുരുങ്ങിയ നിരക്ക് 2 ദിർഹവും തുടർന്ന് ഓരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് അധികമായി നിശ്ചയിച്ചിട്ടുണ്ട്.
2024 മാർച്ച് ഒന്ന് മുതൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പ്രവേശിക്കുവാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷനും വസ്ത്ര ധാരണത്തിൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. FB – X- Twitter
ബാപ്സ് മന്ദിർ : അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം തുറന്നു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, social-media, പ്രവാസി, മതം, യു.എ.ഇ.