അബുദാബി : പൊതു ഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അബുദാബി ബസുകളില്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നു.
യാത്രാ നിരക്ക് ഈടാക്കാന്‍ ‘ഹാഫിലാത്ത്’ എന്ന പേരില്‍ പുതിയ ഇലക്ട്രോണിക് കാര്‍ഡുകള്‍, 2015 മെയ് 15 മുതല്‍ നിലവില്‍ വരും എന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഇപ്പോള്‍ അബുദാബി യിലെ ബസ് യാത്രയ്ക്ക് രണ്ട് തര ത്തിലാണ് നിരക്ക് ഈടാക്കുന്നത്. നിശ്ചിത തുക അടച്ച് ഒരു മാസ ത്തേക്കുള്ള ‘ഒജ്ര കാര്‍ഡ്’ വാങ്ങി യാത്രക്ക് ഉപയോഗിക്കാം.
അല്ലെങ്കില്‍ ബസിന്റെ മുന്‍പില്‍ സ്ഥാപിച്ച പെട്ടിയില്‍ നാണയം ഇട്ടു യാത്ര ചെയ്യുകയുമാവാം. പലപ്പോഴും ചില്ലറയോ ഒജ്ര കാര്‍ഡോ കൈവശം ഇല്ലാത്ത തിനാല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവും അബുദാബി ബസു കളില്‍ പതിവായിരുന്നു.
ദുബായ് ഗതാഗത വകുപ്പിന്റെ നോല്‍ കാര്‍ഡിന് സമാനമായ പുതിയ ഹാഫിലാത്ത് കാര്‍ഡ് സമ്പ്രദായം നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്‌ന ങ്ങള്‍ക്കെല്ലാം പരിഹാര മാവും.
ബസുകളില്‍ സ്ഥാപിച്ച യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ ഉരക്കുക യാണ് വേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് കാര്‍ഡില്‍ ആവശ്യ ത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കണം. ബസില്‍ കയറു മ്പോഴും തിരിച്ചിറങ്ങുമ്പോഴും യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ കാണിക്കണം. യാത്ര യുടെ ദൂരം കണക്കാ ക്കി കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും.
പുതിയ സംവിധാനം നടപ്പാക്കുന്ന തിന്‍െറ ഭാഗമായി തലസ്ഥാന എമിറേറ്റിലെ ബസുകളില്‍ സ്വൈപ്പിംഗ് യന്ത്രങ്ങള്‍ നേരത്തേ തന്നെ സ്ഥാപിച്ചി രുന്നു.
ഹാഫിലാത്ത് റീച്ചാര്‍ജബിള്‍ ഇലക്ട്രോണിക് കാര്‍ഡ് യാത്രക്കാര്‍ക്ക് ഏറെ സൌകര്യ പ്രദം ആയിരിക്കും എന്നും കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനും നഗര ത്തിലെ പ്രധാന ബസ് ടെര്‍മിനലു കളിലും മാളുകളിലും ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും ഭാവി യില്‍ ഓണ്‍ലൈന്‍ വഴിയും കാര്‍ഡില്‍ റീ ചാര്‍ജ് ചെയ്യുന്ന തിനുള്ള സംവിധാനം ഒരുക്കു ന്നുണ്ട് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
മെയ് 15ന് ഹാഫിലാത്ത് കാര്‍ഡ് സംവിധാനം നടപ്പാക്കിയാലും പുതിയ സംവിധാന ത്തിലേക്ക് മാറാന്‍ ആറ് മാസ ത്തോളം എടുക്കുമെന്ന്‍ ഗതാഗത മന്ത്രാലയ ത്തിലെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം മേധാവി മുഹമ്മദ് ബാനി മാലിക്ക് പറഞ്ഞു.
- pma