അൽഐൻ : സെൻറ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാളിന് കൊടിയേറി. ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി റവ. ഫാദർ. ജോൺസൺ ഐപ്പ് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഇടവക ട്രസ്റ്റി ജേക്കബ്ബ് ഏബ്രഹാം, സെക്രട്ടറി വർഗ്ഗീസ് കെ. ചെറിയാൻ, ജൂബിലി ജനറൽ കൺവീനർ ബെൻസൻ ബേബി, പ്രോഗ്രാം കൺവീനർ സിബി ജേക്കബ്ബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പെരുന്നാൾ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ഇടവകാംഗങ്ങളും സംബന്ധിച്ചു.
വട്ടശ്ശേരിൽ തിരുമേനിയുടെ 90-ാമത് ഓർമ്മ പ്പെരുന്നാളും ദേവാലയ കൂദാശയുടെ 10-ആം വാർഷികവും അൽഐനിലെ ഓർത്തഡോക്സ് വിശ്വാസികൾക്കായി ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിച്ചതിൻ്റെ 55-ആം വാർഷികവും 2024 മാർച്ച് 2, 3 തീയ്യതികളിൽ ആചരിക്കും എന്ന് മാനേജിംഗ് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ പെരുന്നാളിന് മുഖ്യ കാർമ്മികത്വം വഹിക്കും. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ് സഹ കാർമ്മികൻ ആയിരിക്കും. അഡ്വ. തോമസ് പോൾ റമ്പാൻ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
യു. എ. ഇ. ലെ എല്ലാ എമിറേറ്റുകളിലെയും ഓർത്തഡോക്സ് സഭാ വിശ്വാസികൾ പെരുന്നാളിൽ പങ്കെടുക്കും എന്ന് മീഡിയ കൺവീനർ ബെൻസി തരകൻ അറിയിച്ചു. FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: st-dionysius-orthodox-church-, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, വിദ്യാഭ്യാസം, സാമൂഹ്യ സേവനം