അബുദാബി : കാസർഗോഡ് അതിഞ്ഞാൽ മഹല്ലിലെ സാമൂ ഹിക – സാംസ്കാരിക – ജീവകാരുണ്യ രംഗ ങ്ങളിൽ പ്രവര്‍ത്തി ക്കുന്ന പ്രവാസി കൂട്ടായ്മ യുടെ അബു ദാബി ഘടക ത്തിന്റെ മൂന്നാം വാർഷിക ആഘോഷം കേരളാ സോഷ്യൽ സെന്റ റിൽ നടന്നു.
ചെയർമാൻ അഷ്‌റഫ് ബച്ചൻ അദ്ധ്യക്ഷത വഹിച്ചു. യു. അബ്ദുല്ലാ ഫാറൂഖി പരിപാടി കളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.
നാട്ടിൽ നിന്നും എത്തിയ അജാനൂർ ഗ്രാമ പഞ്ചാ യത്ത് അംഗ ങ്ങളായ പി. അബ്ദുൽ കരീം, ഹമീദ് ചേരക്കാടത്ത് എന്നിവരും അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്റർ ജീവകാരുണ്യ വിഭാഗം സെക്രട്ടറി എം. എം. നാസർ കാഞ്ഞ ങ്ങാട് തുടങ്ങിയവർ മുഖ്യാ തിഥികള്‍ ആയിരുന്നു.
അതിഞ്ഞാലിലെ സാമൂഹ്യ സാംസ്കാരിക പ്രവർ ത്തക രായ മുഹമ്മദ്‌കുഞ്ഞി മട്ടൻ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നി വർക്ക് മികച്ച സേവന ത്തിനുള്ള പുര സ്കാ രവും, കായിക രംഗ ത്തെ മികവിന് അരയാൽ ബ്രദേഴ്‌സ്, ജീവ കാരുണ്യ രംഗത്തെ പ്രവർ ത്തന ങ്ങൾക്ക് ഹാദിയ അതിഞ്ഞാൽ, സ്നേഹ നിധി എന്നീ കൂട്ടായ്മ കളെയും ആദരിച്ചു.
അബ്ദുറഹിമാൻ മണ്ട്യൻ, സി. കെ. അബ്ദുല്ല ഹാജി, ബെസ്റ്റോ കുഞ്ഞഹമ്മദ്, എം. ഹമീദ് ഹാജി എന്നി വരും അതിഞ്ഞാൽ മഹല്ല് കുവൈറ്റിലെ പ്രതി നിധികളായ യൂസുഫ് കൊത്തി ക്കാൽ, ബദറു ദ്ധീൻ, ശിഹാബ് ഫാരിസ്, കുഞ്ഞഹമ്മദ്, ഹമീദ് മണ്ട്യൻ, പി. എം. യൂനുസ് എന്നിവ രും ആശംസകൾ നേർന്നു.
കൺവീനർ പി. എം. ഫാറൂഖ് സ്വാഗതവും ഖാലിദ് അറബിക്കാടത്ത് നന്ദിയും പറഞ്ഞു. തുടർന്ന് മുഹമ്മദ് കുഞ്ഞി കല്ലായി യുടെ നേതൃത്വ ത്തിൽ വിവിധ കലാ പരിപാടി കളും രിഫായി ദഫ്‌മുട്ട്, കോൽക്കളി അടക്കം വിവിധ നാടൻ – മാപ്പിള കലാ രൂപ ങ്ങളും അവതരി പ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം