ഉർസെ സുൽത്വാൻ സംഗമം ശ്രദ്ധേയമായി

December 8th, 2022

bava-sulthwani-inaugurate-urse-sultan-meet-in-oman-ePathram
മസ്‌കറ്റ് : മാനവികതയും ധാർമ്മിക മൂല്യവും വെറും നാമ മാത്രമായി അവശേഷിക്കുന്ന ഒരു കാല ഘട്ട ത്തിൽ ആത്മ സംസ്കരണത്തിലൂടെയും ഹൃദയ ശുദ്ധീകരണ ത്തിലൂടെയും ദൈവീക സ്മരണ യിലേക്കും തൗഹീദിൻ്റെ ആത്യന്തിക വിജയ ത്തിലേക്കും നയിച്ച അതുല്യമായ വിപ്ലവമാണ് ഖുതുബു സ്സമാൻ ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി ചിശ്തി (ഖ.സി) നടത്തിയത് എന്ന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് സുൽത്വാനി.

സുൽത്വാനിയ ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ആഗോള വ്യാപകമായി നടത്തി ക്കൊണ്ടിരിക്കുന്ന ഉർസെ സുൽത്വാൻ സംഗമ ങ്ങളുടെ ഭാഗമായി ഒമാനിലെ അൽ ഹൈൽ വെച്ച് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർത്തമാന മനുഷ്യർ നേരിടുന്ന സകലമാന സമസ്യ കൾക്കുള്ള പരിഹാരവും പൂരണവും തൻ്റെ സ്രഷ്ടാവായ അല്ലാഹുമായി ചെയ്ത ആദിമ കരാർ പുതുക്കി, ആ നാഥനിലേക്കുള്ള സമ്പൂർണ്ണ മടക്കമാണ് എന്നും തൻ്റെ ഗുരുവിനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണത്തിൽ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒമാൻ സുൽത്താനിയ ഫൗണ്ടേഷൻ സംഘടിപ്പിച്ച സംഗമത്തില്‍ അസീം മന്നാനി അദ്ധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദു നാസർ മഹ്ബൂബി മുഖ്യ പ്രഭാഷണം നടത്തി. നബീൽ മഹ്ബൂബി, സ്വാലിഹ് മഹ്ബൂബി, അബ്ദു റഷീദ് സുൽത്വാനി തുടങ്ങിയവർ ആശംസ പ്രഭാഷണങ്ങൾ നടത്തി.

ഒമാൻ സുൽത്വാനിയ ഫൗണ്ടേഷൻ പ്രസിഡണ്ട് ജാസിം മഹ്ബൂബി സ്വാഗതവും ആരിഫ് സുൽത്വാനി നന്ദിയും പറഞ്ഞു. സംഗമത്തിൻ്റെ ഭാഗമായി മൗലിദ് മജ്ലിസും അന്നദാനവും നടത്തി.

- pma

വായിക്കുക: , ,

Comments Off on ഉർസെ സുൽത്വാൻ സംഗമം ശ്രദ്ധേയമായി

മാസ്റ്റര്‍ മൈന്‍ഡ് ഇന്‍റർ നാഷണൽ മത്സര വിജയികള്‍

December 4th, 2022

logo-icf-international-ePathram
ദുബായ് : ഐ. സി. എഫ്. മീലാദ് കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ’22 യു. എ. ഇ. ഇന്‍റർ നാഷണൽ ക്വിസ് മത്സര ത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ‘തിരുനബി (സ) യുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം ഒരുക്കിയത്.

സെൻട്രൽ തല മത്സരത്തിന് ശേഷം നാഷണൽ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 48 പ്രതിഭകളാണ് നാഷണൽ തലത്തിൽ നടന്ന ഓൺ ലൈൻ ക്വിസ് മത്സരത്തിൽ മാറ്റുരച്ചത്.

മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ വിഭാഗം, പേര്, രാജ്യം എന്ന ക്രമത്തിൽ:

ജൂനിയർ ബോയ്സ് : ഫനാൻ മുജീബ് റഹ്മാൻ (സൗദി അറേബ്യ), മുഹമ്മദ് ഹംദാൻ റഫീഖ് (ഖത്തർ), അമീർ മൻസൂർ (സൗദി അറേബ്യ).

ജൂനിയർ ഗേൾസ് : ഫാത്തിമ ഷസാന മെഹ്‌റിൻ (യു. എ. ഇ.), ഫമീസ ഫായിസ് അഹമ്മദ് (ഒമാൻ), മുഹ്‌സിന മുഹമ്മദ് ഷബീർ (ഖത്തർ).

സീനിയർ ബോയ്സ് : മുഹമ്മദ് ഷബിൻ (ഖത്തർ), അഫ് റാൻ മുഹമ്മദ് (ഒമാൻ), മിസ്ഹബ് അബ്ദുൽ നാസർ (ഒമാൻ).

സീനിയർ ഗേൾസ് : നഫീസ ഖാസിം (യു. എ. ഇ.), നൂറുൽ ഹുദാ സലിം (സൗദി അറേബ്യ), നജ ഫാത്തിമ (ഒമാൻ).

നൗഫൽ മാസ്റ്റർ കോഡൂർ, സാക്കിർ മാസ്റ്റർ ഒമാൻ എന്നിവര്‍ മത്സരത്തിന് നേതൃത്വം നൽകി. ഇന്‍റർ നാഷണൽ സെക്രട്ടറി നിസാർ സഖാഫി ഉദ്‌ഘാടനം ചെയ്തു.

കരീം ഹാജി മേമുണ്ട, എം. സി. അബ്ദുൽ കരീം ഹാജി എന്നിവർ ഫല പ്രഖ്യാപനം നടത്തി. അലവി സഖാഫി തെഞ്ചേരി, ഹമീദ് ചാവക്കാട്, ശരീഫ് കാരശ്ശേരി സംസാരിച്ചു. മുഹമ്മദ് ഫാറൂഖ് കവ്വായി, മുഹമ്മദ് റാസിഖ്, എ. കെ. അബ്ദുൽ ഹക്കീം, സാബിത് പി. വി. എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി എന്നിവര്‍ വിജയികളെ അനുമോദിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മാസ്റ്റര്‍ മൈന്‍ഡ് ഇന്‍റർ നാഷണൽ മത്സര വിജയികള്‍

മുസ്സഫ മാർത്തോമാ ദേവാലയത്തിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം

November 30th, 2022

harvest-fest-2022-in-mar-thoma-church-mussafah-ePathram
അബുദാബി : മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം മുസ്സഫ മാർത്തോമാ ദേവാലയത്തിൽ വൻ ജന പങ്കാളിത്തത്തോടു കൂടി നടത്തപ്പെട്ടു. രാവിലെ എട്ടു മണിക്ക് വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച കൊയ്ത്തുത്സവ ത്തിൽ, വിശ്വാസികൾ ആദ്യ ഫല വിഭവങ്ങൾ സമർപ്പിച്ച് പ്രാർത്ഥന നടത്തി.

വൈകുന്നേരം 3.30 നു വിളംബര ഘോഷ യാത്രയോടു കൂടി കൊയ്ത്തുത്സ ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചു.

‘ജീവന്‍റെ പുതുക്കവും രക്ഷയുടെ സന്തോഷവും’ എന്ന ഇടവകയുടെ ഈ വർഷത്തെ ചിന്താ വിഷയത്തെയും യു. എ. ഇ. യുടെ ദേശീയ ദിന ആഘോഷ നിശ്ചല ദൃശ്യങ്ങളും, കുട്ടികൾ അവതരിപ്പിച്ച ദൃശ്യ ആവിഷ്കാരങ്ങളും ഘോഷ യാത്രക്കു മിഴിവേകി. തുടർന്ന് നടന്ന പൊതു സമ്മേളനം, യു. എ. ഇ. യുടെയും ഭാരതത്തിന്‍റെ യും പതാക ഉയർത്ത ലോടും ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനത്തോടും കൂടി ആരംഭിച്ചു.

ഇടവക വികാരി റവ. ജിജു ജോസഫിൻ്റെ അദ്ധ്യക്ഷത യിൽ LLH ഹോസ്പിറ്റൽ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടര്‍. ജോസ് ജോൺ ഉദ്ഘാടനം ചെയ്തു. സഹ വികാരി അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ. എബ്രഹാം എന്നിവർ പ്രസംഗിച്ചു.

കാർഷിക ഗ്രാമ പശ്ചാത്തല ത്തിൽ ഉത്സവ നഗരിയിൽ കേരള ത്തനിമ യുള്ള ഭക്ഷണ വിഭവങ്ങളുമായി 40 ഓളം സ്റ്റോളുകൾ രുചി കലവറ ഒരുക്കി.

യുവജന സഖ്യത്തിന്‍റെ തനി നാടൻ തട്ടുകട, അലങ്കാര ച്ചെടികൾ, നിത്യോപയോഗ സാധനങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവയുടെ സ്റ്റോളുകളും വിവിധ മല്‍സരങ്ങളില്‍ പങ്കാളികള്‍ ആയവര്‍ക്കുള്ള സമ്മാനങ്ങളും ഇടവക യിലെ വിവിധ സംഘടന കളുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീത-നൃത്ത പരിപാടികൾ, ലഘു ചിത്രീകരണം തുടങ്ങിയ കലാ പരിപാടി കളും കൊയ്ത്തുത്സ നഗരിയെ വർണ്ണാഭമാക്കി.

വികാരി റവ. ജിജു ജോസഫ്, സഹ വികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ. എബ്രഹാം, ട്രസ്റ്റി പ്രവീൺ കുര്യൻ, ഇടവക സെക്രട്ടറി അജിത് എ. ചെറിയാൻ, ജോയിന്‍റ് കൺവീനർ ഡെന്നി ജോർജ്, ബിജു വർഗീസ്, മനോജ് സക്കറിയ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, കൈ സ്ഥാന സമിതി അംഗങ്ങൾ തുടങ്ങിയവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , , ,

Comments Off on മുസ്സഫ മാർത്തോമാ ദേവാലയത്തിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം

നാടിൻ്റെ ഉത്സവമായി കൊയ്ത്തുത്സവം

November 29th, 2022

inauguration-st-george-orthodox-cathedral-harvest-festival-2022-ePathram
അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയം സംഘടിപ്പിച്ച കൊയ്ത്തുത്സവം വിപുലമായ പരിപാടികളോടെ ദേവാലയ അങ്കണ ത്തില്‍ നടന്നു. ആദ്യ വിളവെടുപ്പ് ദേവാലയത്തിനു സമർപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ ഇത്തവണ വൈവിധ്യങ്ങൾ ഏറെയായിരുന്നു.

കേരളീയ രുചിക്കൂട്ടുകളുടെ സമന്വയ ത്തോടൊപ്പം അബുദാബി മലയാളികളുടെ സംഗമ ഭൂമി കൂടിയായി മാറി സെന്‍റ് ജോർജ്ജ് ഓർത്ത ഡോക്സ് പള്ളിയങ്കണം. കപ്പയും മീൻ കറിയും തട്ടുകട വിഭവങ്ങൾ, നസ്രാണി പലഹാരങ്ങൾ, സോഡാ നാരങ്ങാ വെള്ളം, പുഴുക്ക്, പായസം മുതലായ നാടൻ വിഭവങ്ങളും വിവിധയിനം ബിരിയാണികൾ, അറബിക് ഭക്ഷ്യ വിഭവങ്ങൾ, ഗ്രിൽ ഇനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയും ഉൾപ്പെടു ത്തിയായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്‌.

inaugural-function-st-george-orthodox-church-harvest-fest-2022-ePathram
യു. എ. ഇ. യുടെ 51–ാം ദേശീയ ദിന ആഘോഷത്തോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് 51 സ്റ്റാളുകള്‍ കൊയ്ത്തുത്സവത്തില്‍ ഒരുക്കിയത്. ഇരു രാജ്യങ്ങളു ടേയും തനതു കലാ രൂപങ്ങൾ ഉൾപ്പെടുത്തി വര്‍ണ്ണാഭമായ സാംസ്കാരിക-സംഗീത പരിപാടികളും  കൊയ്ത്തുത്സവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

ബ്രഹ്മവർ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് അദ്ധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസൽ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ സാരഥികൾ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

ഇടവക വികാരി റവ. ഫാദര്‍ എൽദോ എം. പോൾ, സ്വാഗതം ആശംസിച്ചു. കത്തീഡ്രല്‍ സെക്രട്ടറി ഐ. തോമസ്, ജനറൽ കൺവീനർ റെജി ഉലഹന്നാൻ, ട്രസ്റ്റി തോമസ് ജോർജ്ജ്, ജോയിന്‍റ് ഫിനാൻസ് കൺവീനർ റോയ് മോൻ ജോയ്, മീഡിയ കൺവീനർ ജോസ് തരകൻ എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

Comments Off on നാടിൻ്റെ ഉത്സവമായി കൊയ്ത്തുത്സവം

തിരുനബിയുടെ കുടുംബം : ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 മത്സരം സംഘടിപ്പിച്ചു

November 29th, 2022

masjid-u-nabawi-green-dome-madeena-ePathram
ദുബായ് : ഐ. സി. എഫ്. മീലാദ് കാമ്പയിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ’22 യു. എ. ഇ. നാഷണല്‍ തല ക്വിസ് മത്സരം സൂം ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ നടന്നു.

‘തിരുനബിയുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനി കള്‍ക്ക് പ്രത്യേകമായി സംഘടിപ്പിച്ച മത്സരത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 53 പ്രതിഭകള്‍ മാറ്റുരച്ചു.

master-mind-22-icf-dubai-meelad-campaign-zoom-meet-ePathram

ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 സൂം മീറ്റ് മത്സരാര്‍ത്ഥികള്‍

സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മുഹമ്മദ് ഷയാന്‍ (മുസ്സഫ), അബ്ദുല്ല മൊയ്തീന്‍ (അജ്മാന്‍), സീനിയര്‍ ഗേള്‍സ് – നഫീസ ഖാസിം (മുസ്സഫ), ഖദീജ ഹസ്‌വ (അല്‍ ഐന്‍), ജുനിയര്‍ ബോയ്‌സ് – മുഹമ്മദ് ഹാഷിര്‍ ബിന്‍ അസീഫ് (അബുദാബി), മുഹമ്മദ് ഇബ്രാഹിം (ഫുജൈറ), ജുനിയര്‍ ഗേള്‍സ് – ഫാത്തിമ ഷാസാന മെഹ്‌റിന്‍ (അജ്മാന്‍), ഐഷാ ഫഹ്‌മ (മുസ്സഫ) എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഡിസംബര്‍ 2 ന് നടക്കുന്ന ഐ. സി. എഫ്. ഇന്‍ര്‍ നാഷണല്‍ മാസ്റ്റര്‍ മൈന്‍ഡ് മത്സരത്തില്‍ പങ്കെുടുക്കുവാന്‍ ഇവര്‍ അര്‍ഹത നേടി.

ഐ. സി. എഫ്. എജുക്കേഷന്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി വിജയികളെ പ്രഖ്യാപിച്ചു. വിവിധ മത്സര ങ്ങള്‍ക്ക് മുഹമ്മദ് സഖാഫി ചേലക്കര, ഉനൈസ് സഖാഫി അബുദാബി, നാസര്‍ കൊടിയത്തൂര്‍, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സാബിത് വാടിയില്‍, സക്കരിയ്യ മേലാറ്റൂര്‍ കൂടാതെ യു. എ. ഇ. ഹാദിയ അംഗങ്ങളും നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , , ,

Comments Off on തിരുനബിയുടെ കുടുംബം : ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 മത്സരം സംഘടിപ്പിച്ചു

Page 13 of 72« First...1112131415...203040...Last »

« Previous Page« Previous « 2023 ലെ പൊതു – സ്വകാര്യ മേഖല കളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
Next »Next Page » അബുദാബി സിറ്റി ടെർമിനൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha