അബുദാബി : മാര്‍ത്തോമ സഭയുടെ യുവജന പ്രസ്ഥാനമായ യുവജന സഖ്യത്തിന്‍റെ ഏറ്റവും വലിയ ശാഖയായ അബുദാബി മാർത്തോമ്മാ യുവജനസഖ്യം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തും. ജൂൺ 11 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് മുസ്സഫ മാർത്തോമാ ദേവാലയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഡോ. ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും.
യുവജനസഖ്യം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫിലിപ്പ് മാത്യു, മാർത്തോമ്മാ ഇടവക വികാരി റവ. ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ജിനു രാജൻ എന്നിവർ പ്രസംഗിക്കും.
ആദിവാസി സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നൽകുന്നത് ലക്ഷ്യമിട്ടു മാർത്തോമ്മാ സഭയുടെ കാർഡ് എന്ന വികസന സമിതിയുമായി ചേർന്ന് പ്ലാപ്പള്ളി എന്ന ആദിവാസി മേഖലയിൽ പ്രവർത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ – മാനസിക പ്രശ്‍നങ്ങളിൽ തളരുന്നവർക്കു അത്താണി യായി പ്രവർത്തിക്കുന്നതിന് സഹായ കരമായ നടപടികൾക്കായി പുനലൂരിലെ മാർത്തോമ്മാ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും ധ്യാന കേന്ദ്ര നിർമ്മിതിക്കും ജൂബിലി വർഷത്തിൽ തുടക്കമായി എന്നും അദ്ദേഹം അറിയിച്ചു.
മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും വലിയ യുവ ജന പ്രസ്ഥാനമായ അബുദാബി മാർത്തോമ്മാ യുവ ജനസഖ്യം, 500ല്‍പരം അംഗങ്ങൾ ഉള്ള യുവജന സംഘടനയാണ്. കഴിഞ്ഞ 10 വർഷമായി മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും മികച്ച ശാഖയായി തെരഞ്ഞെടുക്കപ്പെട്ടത് യുവ ജന സഖ്യം നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്..
രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, ലേബർ ക്യാമ്പ്, നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം, ക്യാൻസർ കെയർ, മിഷൻ ഫീൽഡ് പ്രവർത്തനങ്ങൾ, ഭവന നിർമ്മാണ സഹായം തുടങ്ങിയ മേഖല കളിലും യുവ ജന സഖ്യം മികവാർന്ന പരി പാടികളാണ് തുടരുന്നത്. ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി നിരവധി കലാ – സാസ്‌കാരിക പരിപാടികളും എക്യൂമിനിക്കൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
റവ.അജിത് ഈപ്പൻ തോമസ്, റവ.ഫിലിപ്പ് മാത്യു, ജനറൽ കൺവീനർ ജിനു രാജൻ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ജെറിൻ ജേക്കബ്ബ് കുര്യൻ, വൈസ് പ്രസിഡണ്ട് രെഞ്ചു വർഗ്ഗീസ്, സെക്രട്ടറി അനിൽ ബേബി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. FB PAGE