ന്യൂഡല്‍ഹി : ദീപാവലി അടക്കമുളള ഉത്സവ നാളു കളിലെ പടക്ക നിയന്ത്രണം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ ക്കും ബാധകം എന്ന് സുപ്രീം കോടതി. വായു – ശബ്ദ മലിനീകരണം കുറക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കുവാന്‍ രാജസ്ഥാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എ. എസ്. ബൊപ്പണ്ണ, എം. എം. സുന്ദ്രേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പടക്കങ്ങളില്‍ നിരോധിത രാസ വസ്തുക്കളുടെ ഉപയോഗം ഇല്ല എന്ന് ഉറപ്പാക്കാന്‍ 2021 ല്‍ സുപ്രീം കോടതി നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഇല്ല എന്നും ബേരിയം ലവണങ്ങള്‍ അടങ്ങിയ പടക്കങ്ങള്‍ മാത്രമാണ് നിരോധിച്ചത് എന്നും ബെഞ്ച് അന്നു തന്നെ വ്യക്തമാക്കിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കേരളം, കോടതി, ദുരന്തം, നിയമം, പരിസ്ഥിതി, പ്രതിഷേധം, വിവാദം, സാങ്കേതികം, സുപ്രീംകോടതി