ദുബായ് : ദൈവ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധ മായ താണ് പ്രവാചകന്‍ മുഹമ്മദ് നബി യുടെ വ്യക്തിത്വം എന്ന് യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
കരുണ യുടെയും സമാധാന ത്തിന്റെയും സന്ദേശ വാഹ കനായ നബി തിരുമേനി സഹിഷ്ണുത യുടെ ഏറ്റവും വലിയ ഉദാഹരണം കൂടി യാണ്.
മുഹമ്മദ് നബിയെ മനസ്സി ലാക്കു ന്നതിന് ലോക ത്തിന് ലഭിക്കുന്ന വിലപ്പെട്ട അവസര മാണ് മിലാദുന്നബി എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടു.