അബുദാബി : ക്രൈസ്തവ ദേവാ ലയ ങ്ങളില്‍ വിശുദ്ധ വാരാചരണ ശുശ്രൂഷ കള്‍ക്ക് തുടക്ക മായി. യേശു ക്രിസ്തു വിന്റെ യിർപ്പ് പെരുന്നാൾ വരെ നീണ്ടു നിൽക്കുന്ന പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് ഒാശാന പെരു ന്നാൾ ആചരി ക്കുന്നത്. വിവിധ സഭ കളെ പ്രതിനിധാനം ചെയ്ത് കേരള ത്തില്‍ നിന്ന് ബിഷപ്പു മാര്‍ എത്തി യാണ് വിശുദ്ധ വാര ശുശ്രൂഷ കള്‍ക്ക് നേതൃത്വം കൊടുത്തത്.
യേശു ക്രിസ്തു ജറുസലേ മിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മ പുതുക്ക ലാണ് ഒാശാന പെരുനാൾ. ഒലീവ് ഇലകളും വീശി യേശു വിനെ ജന ങ്ങൾ എതിരേറ്റ തിന്റെ ഓർമ്മ പുതുക്കി നൂറു കണക്കിന് വിശ്വാസികൾ കുരു ത്തോല പിടിച്ചും പൂക്കൾ വിതറിയും പള്ളിയെ പ്രദിക്ഷിണം ചെയ്തു.
അബു ദാബി സെന്റ് ജോർജ് ഓർത്ത ഡോക്സ് ദേവാലയ ത്തിലെ ഓശാന ശുശ്രൂ ഷകൾക്ക് ഇടവക വികാരി ഫാ. എം. സി. മത്തായി മാറാ ഞ്ചേരിൽ മുഖ്യ കാർ മ്മി കത്വ വഹിച്ചു. സഹ വികാരി ഫാ. ഷാജൻ വർഗീസ് സഹ കാർമ്മി കത്വം വഹിച്ചു.
അബുദാബി മുസ്സഫ യിലെ മാർത്തോമാ ദേവാലയം, അബു ദാബി സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയം, അബു ദാബി സെന്റ് സ്‌റ്റീഫൻസ് യാക്കോ ബായ ഇടവക ദേവാലയം, മുസ്സഫ സെന്റ് പോൾസ് ദേവാലയം എന്നിവിട ങ്ങളിലും വിശുദ്ധ വാര ശുശ്രൂഷകൾ നടന്നു.
ദേവാലയത്തിൽനിന്ന് വാഴ്ത്തി നൽകുന്ന കുരുത്തോലകൾ വീടു കളിൽ സൂക്ഷി ക്കുവാ നായി വിശ്വാസികൾ കൊണ്ടു പോയി. അബുദാബി യിലെ വിവിധ ദേവാ ലയ ങ്ങളില്‍ നടന്ന ശുശ്രൂകളില്‍ ആയിര ക്കണക്കിന് വിശ്വാസികള്‍ സംബ ന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ആഘോഷം, പ്രവാസി, മതം