അബുദാബി : മാർത്തോമാ യുവ ജന സഖ്യം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി THE MOSAIC എന്ന പേരിൽ എക്യൂമെനിക്കൽ സമ്മേളനം മുസ്സഫ കമ്മ്യുണിറ്റി സെന്‍ററിൽ വെച്ച് സംഘടിപ്പിച്ചു. അബുദാബി മാർത്തോമാ ഇടവക വികാരി റവ. ജിജു ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. അജിത്ത് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളും അബുദാബിയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള പ്രതി നിധികളും സംബന്ധിച്ചു.
തുടര്‍ന്നു നടന്ന കലാ സന്ധ്യയിൽ മാർഗ്ഗം കളി, മാപ്പിളപ്പാട്ട്, ഫ്യൂഷൻ ഡാൻസ്, കോൽക്കളി, അറബിക് ഡാൻസ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാ പരിപാടി കളും ബൈബിൾ നാടകവും അരങ്ങേറി. വിൽസൺ ടി. വർഗീസ് സ്വാഗതവും ജിബിൻ സക്കറിയ നന്ദിയും പറഞ്ഞു. യുവജനസഖ്യം ഭാരവാഹികൾ പരിപാടി കള്‍ക്ക് നേതൃത്വം നൽകി. THE MOSAIC
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ആഘോഷം, പ്രവാസി, മതം