ദുബായ് : ജാമിഅ മർക്കസ് ചാൻസലറും ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാര്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ.
ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ ഗോൾഡൻ വിസ ഏറ്റു വാങ്ങി.
യു. എ. ഇ. യും ജാമിഅ മർക്കസും തമ്മിലുള്ള അന്താ രാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ മുൻ നിർത്തി യാണ് ആദരം.
വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭ കൾക്ക് യു. എ. ഇ. ഭരണകൂടം നൽകുന്നതാണ് പത്തു വർഷത്തെ ഗോൾഡൻ വിസ. വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർ ത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: golden-visa, rsc-icf, പ്രവാസി, മതം, യു.എ.ഇ.