അബുദാബി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അബുദാബി സെന്‍റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. ക്രിസ്തുമസ് ദിനത്തില്‍ നടന്ന ചടങ്ങില്‍ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, റാന്നി – നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് എന്നിവരുടെ സഹ കാർമ്മികത്വത്തില്‍ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തില്‍ ശിലാ സ്ഥാപന കൂദാശ നിർവ്വഹിച്ചു.
ഇടവക വികാരി ഫാദർ എൽദോ എം. പോൾ സഹ വികാരി ഫാദർ മാത്യു ജോൺ, യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിലെ ഓർത്തഡോക്സ് ദേവാലയ ങ്ങളിലെ വൈദികരും അബുദാബി മാർത്തോമാ ഇടവകയിലെ വൈദികരും ഇടവക അംഗങ്ങളും എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളിലെ സെക്രട്ടറിമാര്‍, ട്രസ്റ്റിമാര്‍ മറ്റു അംഗങ്ങളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.
കത്തീഡ്രൽ ട്രസ്റ്റി തോമസ് ജോർജ്ജ്, സെക്രട്ടറി ഐ. തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി. ജി. ഇട്ടി പണിക്കർ, ഫൈനാൻസ് കൺവീനർ നൈനാൻ ഡാനിയൽ, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ ഫൈനാൻസ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവര്‍ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: st-george-orthodox-church-, അബുദാബി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, യു.എ.ഇ.