തെരഞ്ഞെടു പ്പിനു മുൻപ് രാമ ക്ഷേത്ര നിർമ്മാണം : ബി. ജെ.പി. വാർത്ത നിഷേധിച്ചു

July 14th, 2018

babri-masjid-aodhya-issue-ePathram ന്യൂഡൽഹി : അടുത്ത ലോക് സഭാ തെര ഞ്ഞെടു പ്പിനു മുൻപ് അയോദ്ധ്യ യിൽ രാമ ക്ഷേത്ര നിർ മ്മാണം ആരം ഭിക്കും എന്ന് ബി. ജെ. പി. പ്രസി ഡണ്ട് അമിത് ഷാ പറഞ്ഞു എന്ന വാർത്ത കളെ നിഷേധിച്ചു കൊണ്ട് ബി. ജെ. പി. രംഗത്ത്.

‘ഇന്നലെ തെലങ്കാനയിൽ ബി. ജെ. പി. അദ്ധ്യ ക്ഷൻ അമിത് ഷാ രാമ ക്ഷേത്ര ത്തെ സംബ ന്ധിച്ചു യാതൊരു പരമാർശ ങ്ങളും നടത്തി യിട്ടില്ല. ഇതു സംബന്ധിച്ചു ചില മാധ്യമ ങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധ മാണ്. ഇങ്ങനെ ഒരു കാര്യം അജൻഡ യിൽ പോലും ഇ ല്ല’ പാര്‍ട്ടി യുടെ ഔദ്യോഗിക ട്വിറ്റര്‍ പേജി ലാണ് ഇക്കാര്യം കുറിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on തെരഞ്ഞെടു പ്പിനു മുൻപ് രാമ ക്ഷേത്ര നിർമ്മാണം : ബി. ജെ.പി. വാർത്ത നിഷേധിച്ചു

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസ്സി യേഷൻ ഇഫ്താർ സംഗമം

June 14th, 2018

blangad-juma-masjid-in-1999-old-ePathram

ദോഹ : പ്രവാസി കൂട്ടായ്മയായ ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോ സ്സിയേഷൻ ദോഹയിലെ അൽ ഒസറ ഓഡി റ്റോറിയ ത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടി പ്പിച്ചു. ‘വ്യക്തി ജീവിത ത്തിൽ ദീനി ന്റെ ആവശ്യകത’ എന്ന വിഷയ ത്തെ ആസ്പദമാക്കി വി. അബ്ദുൽ മുജീബ് ഗുരു വായൂർ പ്രഭാ ഷണം നടത്തി.

അസോസ്സി യേഷന്റെ പ്രവർ ത്തന റിപ്പോർട്ടും ഭാവി പരിപാടികളെ കുറിച്ച് വിശദീകരണവും നടന്നു. എം. വി. അഷ്‌റഫ്, കെ. വി. അബ്ദുൽ അസീസ്, പി. വി. മുഹ മ്മദ് ഷാഫി തുടങ്ങി യവർ സംസാരിച്ചു.

qatar-blangad-mahallu-assossiation-iftar-meet-2018-ePathram

തൃശൂർ ജില്ലയിലെ ചാവക്കാടിന് അടുത്തുള്ള ഗ്രാമ പ്രദേ ശ മായ ബ്ലാങ്ങാട് സെന്ററിലെ മുന്നൂറോളം വർഷം പഴക്ക മുള്ള ജുമാ മസ്ജിദ് ആയ ബ്ലാങ്ങാട് പള്ളി യുടെ പുനരുദ്ധാരണ പ്രവർത്തന ങ്ങളിൽ സജീവ മായ പങ്കു വഹിച്ച മഹല്ല് അസോ സ്സിയേഷൻ, പള്ളി ക്കമ്മിറ്റി ക്കു കീഴി ലുള്ള സുല്ലമുൽ ഇസ്‌ലാം മദ്രസ്സ കെട്ടിട ത്തിന്റെ പുനർ നിർമ്മാണ പ്രവർത്തന ങ്ങളെ പിന്തുണച്ച് കൊണ്ട് പ്രമേയം പാസ്സാക്കി.

മഹല്ലിലെ ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിൽ ഭാഗ മായി നില കൊള്ളുന്ന മഹല്ല് അസോ സ്സിയേഷൻ, നാട്ടിലെ ജാതി മത ഭേത മന്യേ നിർദ്ധ നരായ വർക്ക് നൽകി വരുന്ന ചികിത്സാ സഹായം, വിദ്യാഭ്യാസ രംഗ ങ്ങളി ലേ ക്കുള്ള സഹായങ്ങൾ, വിവാഹ ധന സഹാ യം, ഭവന നിർമ്മാ ണത്തി നുള്ള സഹായം എന്നിവയിലൂടെ ഈ കൂട്ടായ്മ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച് കഴിഞ്ഞു.

അനാഥരും അഗതി കളു മായവരെ കണ്ടെത്തി അതിൽ നിന്നും തെരഞ്ഞെടുത്ത കുടുംബ ങ്ങ ൾക്ക് യു. എ. ഇ. യിലെ ബ്ലാങ്ങാട് മഹല്ല് അസോ സ്സി യേഷ നുമായി ചേർന്ന് മാസം തോറും റേഷൻ വിതരണ വും നടത്തി വരുന്നു.

ബ്ലാങ്ങാട് ജുമാ അത്ത് കമ്മിറ്റി യുടെ പ്രവർ ത്തന ങ്ങൾ ക്കു പൂർണ്ണ പിന്തുണ നൽകു വാനായി ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസ്സോ സ്സിയേ ഷനുമായി സഹ കരി ക്കുന്ന ഓരോ അംഗ ങ്ങളെയും യോഗം അഭിനന്ദിച്ചു.

– റിപ്പോര്‍ട്ട് :  കെ. വി. അബ്ദുൽ അസീസ് – ദോഹ  

 * മത്തിക്കായൽ സംരക്ഷണം : ഐക്യ ദാർഢ്യവുമായി ബ്ലാങ്ങാട് പ്രവാസിക്കൂട്ടായ്മ 

FB Page നമ്മുടെ മത്തിക്കായല്‍

- pma

വായിക്കുക: , , , , ,

Comments Off on ഖത്തർ – ബ്ലാങ്ങാട് മഹല്ല് അസോസ്സി യേഷൻ ഇഫ്താർ സംഗമം

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

June 13th, 2018

crescent-moon-ePathram
അബുദാബി : ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി യു. എ. ഇ. യിലെ പൊതു മേഖല ക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല ക്ക് രണ്ടു ദിവസവും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ജൂൺ 14 മുതൽ (റമദാൻ 29) അവധി ആരംഭിക്കും. ശവ്വാൽ മാസം മൂന്ന് വരെ അവധി തുടരും.

വെള്ളി യാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെ യും റമദാന്‍ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച ഈദ് വരു ന്നത് എങ്കില്‍  ജൂണ്‍ 18 വരെ അവധി ആയിരിക്കും. എന്നാല്‍ സ്വകാര്യ മേഖലക്ക് ശവ്വാല്‍ ഒന്നും രണ്ടും മാത്ര മായി രിക്കും അവധി.

- pma

വായിക്കുക: , , ,

Comments Off on പെരുന്നാൾ അവധി പ്രഖ്യാപിച്ചു

വൈ. എം. സി. എ. പ്രവർത്തനോദ്​ഘാടനം

June 9th, 2018

ymca-logo-epathram അബുദാബി : വൈ. എം. സി. എ. സ്ഥാപക ദിനാ ഘോഷ വും പുതിയ കമ്മിറ്റിയുടെ പ്രവര്‍ ത്തന ഉല്‍ഘാടനവും അബു ദാബി മാർത്തോമ്മ ഇടവക വികാരി ബാബു കുളത്താ ക്കൽ നിര്‍വ്വ ഹിച്ചു.

ചടങ്ങിൽ വൈ. എം. സി. എ. ‘സാന്ത്വനം 2018’ ലോഗോ പ്രകാശനവും ഉന്നത വിജയം നേടിയ അംഗ ങ്ങളു ടെ കുട്ടി കൾക്കുള്ള അവാർഡ് വിതര ണവും നടന്നു.

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബെന്നി മാത്യു, സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജിജൻ എബ്രഹാം, സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ബിനോ ഫിലിപ്പ്, വൈ. എം. സി. എ. രക്ഷാ ധി കാരി വി. ജി. ഷാജി, ജനറൽ സെക്രട്ടറി ടിനോ മാത്യു തോമസ്, ട്രഷറർ ഗീവർഗ്ഗീസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on വൈ. എം. സി. എ. പ്രവർത്തനോദ്​ഘാടനം

Page 50 of 73« First...102030...4849505152...6070...Last »

« Previous Page« Previous « ജൂൺ 15 മുതൽ തൊഴിലാളി കൾക്ക് ഉച്ച വിശ്രമം
Next »Next Page » വീണ്ടും ഉപ യോഗി ക്കാവുന്ന ഷോപ്പിംഗ് ബാഗു കളു മായി ലുലു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha