രിസാല സ്റ്റഡി സർക്കിള്‍ “സ്റ്റാന്‍ഡ് വിത്ത് കേരള” കാമ്പയിന്‍

August 27th, 2018

logo-risala-study-circle-rsc-ePathram
ദുബായ് : കേരള ത്തിലെ പ്രളയ ദുരിത ബാധിത രെ സഹാ യി ക്കുന്ന തിനായി യു. എ. ഇ. രിസാല സ്റ്റഡി സർ ക്കിൾ (ആര്‍. എസ്. സി.) – ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേ ഷന്‍ (ഐ. സി. എഫ്.) പ്രവർ ത്ത കര്‍ അവശ്യ വസ്തു ക്കൾ സമാഹരിച്ച് അയച്ചു.

കേരള ത്തിൽ ദുരിതാശ്വാസ പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകുന്ന എസ്. വൈ. എസ്. സംസ്ഥാന കമ്മറ്റി യുടെ ‘സാന്ത്വനം’ പ്രവർ ത്ത കർ മുഖേന യാണ് സാധന ങ്ങള്‍ വിതരണം ചെയ്യുന്നത് എന്ന് ആർ. എസ്. സി. നാഷ ണൽ ഭാര വാഹി കൾ അറി യിച്ചു.

അബു ദാബി, ദുബായ്, അൽ ഐൻ, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽ ഖൈമ തുട ങ്ങിയ സ്ഥല ങ്ങളിലെ ഷോപ്പു കളിൽ നിന്നും ഭക്ഷ്യ വസ്തു ക്കൾ, വസ്ത്ര ങ്ങൾ, കമ്പിളി, സ്കൂൾ കിറ്റു കൾ, വീട്ടുപകരണ ങ്ങൾ, പാദ രക്ഷ കൾ തുട ങ്ങിയ വയാണ് ശേഖരിച്ചത്.

യൂനിറ്റ് – സെക്ടര്‍ തല ങ്ങളില്‍ സമാഹരിച്ച വിഭവ ങ്ങള്‍ ശേഖരിച്ചു നാട്ടില്‍ എത്തി ക്കുന്ന തിനു ആവശ്യ മായ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഐ. സി. എഫ്. – ആര്‍. എസ്. സി. സെന്‍ട്രല്‍ ഭാര വാഹി കളായ അശ്റഫ് പാല ക്കോട്, ഉസ്മാന്‍ കക്കാട്, ഷംസുദ്ദീന്‍ പയ്യോളി, ഇസ്മാ യില്‍ കക്കാട്, ഷമീര്‍ പി. ടി., ഹുസ്നുല്‍ മുബാറക്, ഷഫീഖ്, ഇ. കെ. മുസ്തഫ തുടങ്ങി യവര്‍ നേതൃത്വം നല്കി.

- pma

വായിക്കുക: , , , , , ,

Comments Off on രിസാല സ്റ്റഡി സർക്കിള്‍ “സ്റ്റാന്‍ഡ് വിത്ത് കേരള” കാമ്പയിന്‍

മികച്ച ശാഖാ പുരസ്കാരം അബു ദാബി മാർത്തോമ്മ യുവ ജന സഖ്യത്തിന്

August 27th, 2018

abudhabi-marthoma-church-ePathram
അബുദാബി: കേന്ദ്ര മാർത്തോമ്മാ യുവജന സഖ്യ ത്തി ന്റെ 2017 -18 പ്രവർത്തന വർഷത്തെ ബാഹ്യ കേരള ത്തിലെ മികച്ച ശാഖ യായി അബു ദാബി മാർ ത്തോമ്മാ യുവജന സഖ്യം തെര ഞ്ഞെടുക്ക പ്പെട്ടു. പ്രവർത്തന മികവി നുള്ള അംഗീ കാരം ഇത് തുടർച്ച യാ യ ഏഴാം തവണ യാണ് അബു ദാബി യുവ ജന സഖ്യ ത്തി നെ തേടി എത്തു ന്നത്.

abu-dhabi-mar-thoma-yuvajana-sakhyam-award-ePathram

അടൂർ മാർത്തോമ്മാ യൂത്ത് സെന്റ റിൽ നടന്ന ചട ങ്ങിൽ കേന്ദ്ര യുവ ജന സഖ്യം പ്രസി ഡണ്ട് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ യിൽ നിന്നും അബു ദാബി മാർ ത്തോമ്മാ യുവ ജന സഖ്യം അംഗ ങ്ങൾ ട്രോഫി ഏറ്റു വാങ്ങി.

2017 – 2018 – വർഷ ത്തിൽ യുവ ജനസഖ്യം പ്രവർ ത്തന ങ്ങൾക്ക് പ്രസിഡണ്ട് റവ. ബാബു പി. കുലത്താക്കൽ, വൈസ് പ്രസിഡണ്ട് റവ. ബിജു സി. പി., സിമ്മി സാം, സഖ്യം സെക്രട്ടറി, ഷെറിൻ ജോർജ്ജ് തെക്കേമല, ട്രസ്റ്റി സാംസൺ മത്തായി, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, ജോയിന്റ് സെക്രട്ടറി ജിതിൻ ജോയ്‌സ് എന്നി വർ നേതൃത്വം നൽകി.

 

- pma

വായിക്കുക: , , , , , ,

Comments Off on മികച്ച ശാഖാ പുരസ്കാരം അബു ദാബി മാർത്തോമ്മ യുവ ജന സഖ്യത്തിന്

വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ

August 26th, 2018

vatican-pope-francis-ePathram
ഡബ്ലിൻ : പുരോഹിതന്മാരുടെ ലൈംഗിക അതി ക്രമ ങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധി കാരി കള്‍ നടപടി കള്‍ എടുക്കാത്തത് സമൂഹ ത്തിന് ആകെ നാണക്കേട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

അയർ ലൻഡിലെ ഡബ്ലിൻ കൊട്ടാര ത്തിൽ നൽകിയ സ്വീകരണ ച്ചട ങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടു ദിവ സത്തെ ഔദ്യോഗിക സന്ദർ ശന ത്തി നായി അയർ ലൻഡില്‍ എത്തിയ തായിരുന്നു മാര്‍പ്പാപ്പ.

കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവ ത്തില്‍ പോലും കുറ്റക്കാര്‍ക്ക് എതിരെ സഭ യി ലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പു മാരും മത മേലദ്ധ്യക്ഷ ന്മാരും ഇക്കാര്യ ത്തില്‍ സ്വീക രിച്ച നില പാടു കളാണ് ജന രോഷ ത്തിന് കാരണം ആയി രിക്കു ന്നത്. അത് സ്വാഭാവി കവു മാണ്. ക്രിസ്തീയ സഭ ക്കു തന്നെ നാണ ക്കേടും ദുഖവും ഉണ്ടാ ക്കുന്ന അവസ്ഥ യാണ് ഇപ്പോഴുള്ളത്.

ക്രൂരതകള്‍ വിനോദം ആക്കി മാറ്റിയ വൈദികരെ മാര്‍ പ്പാപ്പ തള്ളിപ്പറഞ്ഞു. പുരോഹിത ന്മാരുടെ ലൈംഗിക പീഡന ത്തിനു വിധേയ രായ കുട്ടി കളു മായി മാര്‍ പ്പാപ്പ ഒന്നര മണിക്കൂറോളം ചെല വഴി ക്കുകയും അവരു ടെ പരാതി കൾ കേൾക്കുകയും ചെയ്തു.

അയർ ലൻഡിൽ ലൈംഗിക അതിക്രമങ്ങൾ നട ത്തിയ പുരോഹിതർക്ക് എതിരെ ശക്തമായ നട പടി സ്വീക രിക്കണം എന്ന് ഐറിഷ് പ്രധാന മന്ത്രി ലിയോ വരാദ് കര്‍  മാർപാപ്പ യോട് ആവശ്യ പ്പെട്ടി രുന്നു.

പ്രധാന മന്ത്രി യുടെ അഭ്യർത്ഥന പ്രകാര മാണ് മാര്‍പ്പാപ്പ ഇവിടെ എത്തി ഇര കളുമായി സംവദിച്ചത്. ക്രിസ്ത്യൻ രാജ്യ മായ അയർ ലൻ ഡിൽ 39 വർഷത്തെ ഇട വേളക്കു ശേഷമാണ് മാർപാപ്പ യുടെ സന്ദർശനം.

- pma

വായിക്കുക: , , , , , , , ,

Comments Off on വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ

ബലി പെരുന്നാൾ ചൊവ്വാഴ്ച : സ്വകാര്യ മേഖലക്ക് മൂന്നു ദിവസം അവധി

August 18th, 2018

hajj-epathram
അബുദാബി : യു. എ. ഇ. യിൽ സ്വകാര്യ മേഖല ക്ക് ബലി പെരു ന്നാൾ അവധി മൂന്നു ദിവസം ആയി രിക്കും എന്ന് മനുഷ്യ വിഭവ ശേഷി –സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.

അറഫാ ദിനമായ (ഹജ്ജ്) ആഗസ്റ്റ് 20 (തിങ്കൾ) മുതൽ 22 (ബുധൻ) വരെയാണ് സ്വകാര്യ മേഖല യുടെ അവധി. എന്നാല്‍ സര്‍ക്കാര്‍ – പൊതു മേഖലാ സ്ഥാപന ങ്ങള്‍ക്ക് ഇൗ മാസം 19 (ഞായര്‍) മുതൽ 23 (വ്യാഴം) വരെ അഞ്ചു ദിവസം അവധി ആയിരിക്കും.

തുടര്‍ന്നുള്ള രണ്ട് ദിവസം വാരാന്ത്യഅവധി കൾ കൂടി കഴിഞ്ഞ് ഇൗ മാസം 26 ഞായര്‍ മുതല്‍ യു. എ. ഇ. യിലെ സർക്കാർ സ്ഥാപന ങ്ങള്‍ പ്രവര്‍ ത്തിച്ചു തുടങ്ങും.

- pma

വായിക്കുക: , , ,

Comments Off on ബലി പെരുന്നാൾ ചൊവ്വാഴ്ച : സ്വകാര്യ മേഖലക്ക് മൂന്നു ദിവസം അവധി

കുമ്പസാരം : ദേശീയ വനിതാ കമ്മീഷ ന്റെ ശുപാർശ ന്യൂന പക്ഷ കമ്മീഷൻ തള്ളി

July 30th, 2018

national-commission-for-minorities-logo-ePathram
ന്യൂഡൽഹി : കുമ്പസാരം ക്രിസ്തു മത ത്തിൽ ഒഴിച്ചു കൂടാനാവാത്ത ആചാരം ആയതിനാൽ അതിൽ ഇട പെടാൻ ആര്‍ക്കും കഴിയില്ല എന്ന് ദേശീയ ന്യൂന പക്ഷ കമ്മീഷൻ.

ക്രൈസ്തവ ദേവാലയ ങ്ങളിലെ കുമ്പ സാരം നിരോധി ക്കണം എന്നുള്ള ദേശീയ വനിതാ കമ്മീഷന്റെ കേന്ദ്ര സര്‍ക്കാറി നുള്ള ശുപാർശ യെ ശക്ത മായി എതിര്‍ത്തു കൊണ്ട് ദേശീയ ന്യൂന പക്ഷ കമ്മീഷൻ രംഗത്തു വന്നു.

ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ യുടെ ശുപാർശ തള്ളുക മാത്രമല്ല ശക്തി യുക്തം എതിർക്കു കയു മാണ് എന്നും മത വിശ്വാസ ത്തിന്റെ ഭാഗ മായ തിനാൽ കുമ്പ സാരം നിരോധിക്കാനാവില്ല എന്നും ന്യൂന പക്ഷ കമ്മീ ഷൻ ചെയർ മാൻ സയ്യിദ് ഖൈറുൽ ഹസൻ റിസ്വി പറഞ്ഞു.

ക്രൈസ്തവ ദേവാലയ ങ്ങളിൽ നടന്ന ലൈംഗിക പീഡന ങ്ങളെ ക്കുറിച്ച് അന്വേഷി ക്കുവാന്‍ ന്യൂന പക്ഷ കമ്മീ ഷൻ സമിതി യെ നിയോഗി ച്ചിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യ ന്തര മന്ത്രി, വനിത ശിശു ക്ഷേമ മന്ത്രി, കേരള – പഞ്ചാബ് ഡി. ജി. പി. മാർ എന്നിവർക്ക് സമിതിയുടെ റിപ്പോർട്ട് കൈ മാറിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്ത മാക്കി.

- pma

വായിക്കുക: , , , ,

Comments Off on കുമ്പസാരം : ദേശീയ വനിതാ കമ്മീഷ ന്റെ ശുപാർശ ന്യൂന പക്ഷ കമ്മീഷൻ തള്ളി

Page 49 of 73« First...102030...4748495051...6070...Last »

« Previous Page« Previous « വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മാപ്പു പറയണം : എസ്. എം. വൈ. എം.
Next »Next Page » പി. എസ്. ശ്രീധരന്‍ പിള്ള ബി. ജെ.പി. പ്രസിഡണ്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha