ന്യൂഡല്‍ഹി : വൈദികര്‍ കുമ്പസാരം ദുരുപ യോഗം ചെയ്ത് സ്ത്രീ കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന തിനാൽ കുമ്പസാരം നിര്‍ത്തലാ ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാ രിന് ദേശീയ വനിതാ കമ്മീ ഷന്റെ ശുപാര്‍ശ.
കേരള ത്തിൽ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മ യെ ലൈംഗിക മായി പീഡിപ്പിച്ചു എന്ന പരാതി യില്‍, കുമ്പസാര രഹസ്യം വൈദി കര്‍ ദുരു പയോഗ പ്പെടുത്തി എന്ന കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധ യില്‍ വന്നിട്ടുണ്ട്. ഇത്തരം സംഭവ ങ്ങള്‍ ക്രൈസ്തവ സഭക ളില്‍ വര്‍ദ്ധിച്ചു വരുന്ന തിനാ ലാണ് സ്ത്രീ സുരക്ഷയെ മുന്‍ നിറുത്തി കുമ്പ സാരം തന്നെ നിര്‍ത്തലാ ക്കുവാന്‍ കേന്ദ്ര സര്‍ക്കാ റിനു ശുപാര്‍ശ നല്‍കി യത് എന്ന് ദേശീയ വനിതാ കമ്മീ ഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.
Chairperson (I/C) Smt. @sharmarekha interacting with media representatives from #Kerala during a press conference at the Commission today.
1/n pic.twitter.com/fgsuYEbNd3
— NCW (@NCWIndia) July 26, 2018
ജലന്തർ ബിഷപ്പിന് എതിരെ കന്യാ സ്ത്രീയും ഓർത്ത ഡോക്സ് വൈദികർക്ക് എതിരെ ഒരു വനിത യും ഉന്ന യിച്ച പീഡന പരാതി കൾ കേന്ദ്ര ഏജൻസി അന്വേഷി ക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കും കേന്ദ്ര ആഭ്യ ന്തര മന്ത്രി രാജ്നാഥ് സിംഗിനും റിപ്പോര്‍ട്ട് നല്‍കി യിട്ടുണ്ട്. 15 ദിവസത്തിനകം കേരള പോലീസ് കേസ് അന്വേ ഷണം പൂര്‍ത്തി യാക്കണം എന്നാണ് കമ്മീഷന്‍ ആവശ്യ പ്പെടുന്നത്.
ബിഷപ്പിന്ന് എതിരെ കേസ്സ് എടുക്കണം എന്നും ആവശ്യ പ്പെട്ട് പഞ്ചാബ് ഡി. ജി. പി. യെ കാണും എന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.