ശബരിമല യിൽ സ്ത്രീ കള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി

September 29th, 2018

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : പ്രായ ഭേദ മന്യേ സ്ത്രീകള്‍ക്ക് ശബരി മലയില്‍ പ്രവേശിക്കാം എന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യ ക്ഷനായ ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയില്‍ പ്രായ മുള്ള സ്ത്രീ കള്‍ക്കും ശബ രി മല യില്‍ പ്രവേശനം അനു വദി ക്കണം എന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യന്‍ യംഗ് ലോയേ ഴ്‌സ് അസ്സോസ്സി യേഷന്‍’ സമര്‍പ്പിച്ച ഹര്‍ജി യി ലാണ് സുപ്രീം കോടതി യുടെ വിധി.

വിശ്വാസ ത്തിന്റെ കാര്യ ത്തിൽ സ്ത്രീ കളോട് വിവേ ചനം പാടില്ല. ദൈവ വു മായുള്ള ബന്ധം വില യിരു ത്തേ ണ്ടത് ശാരീരി കവും ജൈവിക വുമായ നില കൾ കണക്കാക്കി ആകരുത് എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ശബരിമല യിൽ സ്ത്രീ കള്‍ക്കും പ്രവേശിക്കാം : സുപ്രീം കോടതി

ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

September 14th, 2018

west-virginia-bishop-michael-bransfield-resigns-over-sexual-harassment-allegations-ePathram
വാഷിംഗ്ടണ്‍ : ലൈംഗിക പീഡന ആരോപണം നേരി ടുന്ന അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ് ഫീല്‍ഡ് രാജി വെച്ചു. ബിഷപ്പിന്റെ രാജി സ്വീകരി ച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. ബിഷപ്പിന്ന് എതിരെ 2007 ല്‍ ഉയര്‍ന്ന ലൈംഗിക ആരോപണ ത്തിലാണ് നടപടി.

ലൈംഗിക ആരോപണം സംബ ന്ധിച്ച് അന്വേഷണം നടത്തു വാന്‍ പോപ്പ് ഉത്തരവിട്ടു. ആരോപണത്തില്‍ അന്വേ ഷണം നടത്തു ന്നതിന് ബാള്‍ട്ടി മോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചു എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Image Credit : KDKA

 

- pma

വായിക്കുക: , , , , , ,

Comments Off on ലൈംഗിക പീഡന ആരോപണം : ബിഷപ്പ് രാജി വെച്ചു

രാമ ക്ഷേത്രം പണിയും – സുപ്രീം കോടതി നമ്മുടേത് ; ഉത്തര്‍ പ്രദേശ് മന്ത്രി

September 9th, 2018

babri-masjid-aodhya-issue-ePathramന്യൂഡൽഹി : സുപ്രീം കോടതി നമ്മുടേത് ആയതിനാൽ അയോദ്ധ്യ യിൽ രാമ ക്ഷേത്രം നിര്‍മ്മി ക്കു വാന്‍ കഴിയും എന്ന് ഉത്തര്‍ പ്രദേശ് സഹ കരണ വകുപ്പു മന്ത്രി മുക്ത് ബിഹാരി വർമ്മ. മാധ്യമ പ്രവർത്ത കരോട് സംസാരി ക്കു മ്പോഴാ യി രുന്നു രാമ ക്ഷേത്ര നിർമ്മാണത്തെ കുറിച്ച് മന്ത്രി പറഞ്ഞത്.

“അയോദ്ധ്യ യിൽ ക്ഷേത്രം നിർമ്മിക്കും എന്ന് നമ്മൾ വാക്കു നൽകി യതാണ്. അതിനു നമ്മൾ പ്രതി ജ്ഞാ ബദ്ധ രാണ്” എന്ന് മന്ത്രി പറഞ്ഞ പ്പോൾ സുപ്രീം കോടതി യുടെ വിധി വരാനു ണ്ടല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ സൂചി പ്പിച്ച പ്പോഴാണ് “സുപ്രീം കോടതിയും നമ്മുടേ തല്ലേ” എന്ന് മന്ത്രി ചോദി ച്ചത്.

രാമ ക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീം കോടതി യുടെ പരി ഗണന യിൽ ഉള്ളപ്പോഴാണ് നീതി ന്യായ വ്യവസ്ഥ യും സുപ്രീം കോടതിയും നമ്മുടേ താണ് എന്നും അതു കൊണ്ട് രാമ ക്ഷേത്ര നിർമ്മാണം നടത്തും എന്നും മന്ത്രി പ്രസ്താവിച്ചത്. ഇത് ഏറെ വിവാദമായിക്കഴിഞ്ഞു.

 

 

- pma

വായിക്കുക: , , ,

Comments Off on രാമ ക്ഷേത്രം പണിയും – സുപ്രീം കോടതി നമ്മുടേത് ; ഉത്തര്‍ പ്രദേശ് മന്ത്രി

മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ 19 നു തുടങ്ങും

September 9th, 2018

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ സെപ്റ്റംബര്‍ 19 മുതൽ 22 വരെ മുസ്സഫ മാർ ത്തോമ്മാ ദേവാ ലയ ത്തിൽ വെച്ച് നടക്കും.

സെപ്റ്റംബര്‍ 19 ബുധനാഴ്‌ച വൈകു ന്നേരം 7. 45 ന് ഗാന ശുശ്രൂഷ യോടെ ആരംഭിക്കുന്ന കൺ വെൻഷനിൽ ‘യേശു സ്‌നേഹിച്ച പോലെ സ്‌നേഹി ക്കുക’ എന്ന വിഷയത്തില്‍ റവ. സി. ജെ. തോമസ് തൊളിക്കോട് പ്രഭാ ഷണം നടത്തും.

അബു ദാബി സിറ്റി, മുസ്സഫ എന്നീ സ്ഥല ങ്ങളില്‍ നിന്നും വാഹന ങ്ങൾ ക്രമീ കരി ച്ചിട്ടുണ്ട് എന്നും ഭാര വാഹി കള്‍ അറി യിച്ചു. വിവരങ്ങള്‍ക്ക് : 050 – 573 0410

- pma

വായിക്കുക: , ,

Comments Off on മാർത്തോമ്മാ ഇടവക മിഷൻ കൺ വെന്‍ഷന്‍ 19 നു തുടങ്ങും

ഹിജ്‌റ പുതു വർഷം : സെപ്തംബര്‍ 13 ന് അവധി

September 4th, 2018

crescent-moon-ePathram
അബുദാബി : ഹിജ്‌റ പുതു വർഷം പ്രമാണിച്ച് സെപ്തം ബര്‍ 13 വ്യാഴാഴ്ച മന്ത്രാ ലയ ങ്ങള്‍ ക്കും മറ്റു സർ ക്കാർ സ്ഥാപന ങ്ങൾക്കും അവധി ആയിരിക്കും.

സെപ്തം ബര്‍ 14,15 (വെള്ളി, ശനി) വാരാന്ത്യ അവധി ദിന ങ്ങൾ കൂടെ കഴിഞ്ഞ് സെപ്തം ബര്‍ 16 ഞായർ മുതൽ മന്ത്രാ ലയ ങ്ങ ളുടെ പ്രവർ ത്തനം പുനരാരംഭിക്കും.

- pma

വായിക്കുക: , ,

Comments Off on ഹിജ്‌റ പുതു വർഷം : സെപ്തംബര്‍ 13 ന് അവധി

Page 46 of 73« First...102030...4445464748...6070...Last »

« Previous Page« Previous « അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ
Next »Next Page » പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha