അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വെക്കണം : മനുഷ്യാവകാശ കമ്മീഷന്‍

January 7th, 2019

help-dest-activate-in-guruvayoor-temple-for-disabled-ePathram
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ത്തിന് എത്തുന്ന അംഗ പരിമിതരുടെ സഹായ ത്തി നായി ഹെല്‍പ്പ്‌ ഡെസ്‌ക്‌ രൂപീ കരിച്ച സാഹ ചര്യ ത്തില്‍ പ്രസ്‌തുത വിവരം അവരെ അറി യിക്കു ന്നതി നായി ആവശ്യമായ സ്ഥല ങ്ങളില്‍ ബോര്‍ഡു കള്‍ സ്ഥാപി ക്കണം എന്ന് മനുഷ്യാ വകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ ഉത്തരവ് ഇറക്കി.

ഗുരു വായൂര്‍ ദേവസ്വം അഡ്‌മിനി സ്‌ട്രേറ്റര്‍ ക്കാണ്‌ കമ്മീഷന്‍ ഉത്തരവ്‌ നല്‍കിയത്‌. തിരു വനന്ത പുരം വള്ള ക്കടവ്‌ സ്വദേശി എസ്‌. ശ്രീകണ്‌ഠന്‍ നായര്‍ നല്‍കിയ പരാതി യിലാണ്‌ ഉത്തരവ്‌.

2017 ഡിസംബര്‍ 9 ന്‌ ഗുരുവായൂര്‍ ക്ഷേത്ര ത്തില്‍ പോയ അംഗ പരിമിത നായ തനിക്ക്‌ ദര്‍ശന ത്തിന്‌ പാസ്സ് ലഭി ച്ചില്ല എന്നും ഉദ്യോഗ സ്ഥര്‍ മോശ മായി പെരു മാറു കയും ചെയ്തു എന്ന് പരാതി യില്‍ പറയുന്നു. അംഗ പരി മിതര്‍ക്ക്‌ വേണ്ടി ഹെല്‍പ്പ്‌ ഡെസ്‌ക്‌ പ്രവര്‍ ത്തിക്കു ന്നു എന്ന ബോര്‍ഡ്‌ എവിടെ യും സ്ഥാപിച്ചിട്ടില്ല എന്നും പരാതിക്കാരന്‍ കമ്മീ ഷനെ അറിയിച്ചു.

 

- pma

വായിക്കുക: , ,

Comments Off on അംഗപരിമിതര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ബോര്‍ഡ്‌ വെക്കണം : മനുഷ്യാവകാശ കമ്മീഷന്‍

പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച

January 2nd, 2019

hartal-idukki-epathram
കൊച്ചി : യുവതികളുടെ ശബരിമല ദര്‍ശന ത്തില്‍ പ്രതി ഷേധിച്ച് ജനുവരി  3 വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹര്‍ ത്താല്‍ നടത്തു വാന്‍ ശബരി മല കര്‍മ്മ സമിതി ആഹ്വാനം ചെയ്തു.

രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ യാണ് ഹര്‍ത്താല്‍. ശബരി മല കർമ്മ സമിതി ക്കു വേണ്ടി ഹിന്ദു ഐക്യ വേദി അദ്ധ്യക്ഷ കെ. പി. ശശികല യാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

വ്യാഴാഴ്ചത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി അർദ്ധ വാർഷിക പരീക്ഷ ജനുവരി നാലാം തീയ്യതി യി ലേക്ക് മാറ്റി വെച്ചു എന്ന് ഹയർ സെക്കണ്ടറി ഡയറക്ടർ അറി യിച്ചു.

എന്നാല്‍ നാളെത്തെ ഹർത്താ ലു മായി സഹ കരി ക്കുക യില്ല എന്ന് വ്യാപാരി വ്യവസായി ഏകോ പന സമിതി അറി യിച്ചു. നിർബ്ബന്ധിച്ച് കടകൾ അടപ്പി ക്കുവാനുള്ള ശ്രമ ത്തെ ചെറുക്കും എന്നും വ്യാപാരികള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച

സി. എസ്. ഐ. ക്രിസ്‌മസ് കരോള്‍ വെള്ളി യാഴ്ച

December 13th, 2018

csi-church-choir-fest-logo-ePathram
അബുദാബി : സി. എസ്. ഐ. ഇട വക യുടെ ക്രിസ്‌മസ് കരോള്‍ സര്‍വ്വീസ്, ഡിസംബര്‍ 14 വെള്ളി യാഴ്ച വൈകു ന്നേരം 5.30 ന് അബു ദാബി സെന്‍റ് ആൻഡ്രൂസ് ദേവാ ലയ ത്തില്‍ നടക്കും.

പ്രശസ്ത സംഗീതജ്ഞരായ മേരി ഡോൺലി, മാത്യു മക്കോണൽ, ജോർജ്ജ് എം. കോശി, എം. തോമസ് തോമസ്, രാജൻ ഡേവിഡ് തോംസൺ തുട ങ്ങിയവ രുടെ ക്രിസ്മസ് ഗാന ങ്ങൾ അടക്കം നിരവധി ഗാനങ്ങൾ 50 അംഗ ഗായക സംഘം ആലപിക്കും.

വെസ്‌ലെ പി. കുരുവിള ക്രിസ്മസ് സന്ദേശം നൽകും. വിവരങ്ങൾക്ക് 050 412 0123.

- pma

വായിക്കുക: , , ,

Comments Off on സി. എസ്. ഐ. ക്രിസ്‌മസ് കരോള്‍ വെള്ളി യാഴ്ച

മഅ്ദിന്‍ വൈസനിയം എക്‌സ്‌പോസര്‍ അബു ദാബി യില്‍

November 29th, 2018

sys-ssf-madin-academy-exposure-2018-ePathram
അബുദാബി : മലപ്പുറം മഅ്ദിന്‍ അക്കാദമി യുടെ ഇരു പതാം വാര്‍ഷിക ആഘോഷ മായ ‘വൈസനിയ’ ത്തോട് അനുബന്ധിച്ച് അബു ദാബി യില്‍ സംഘടി പ്പിക്കുന്ന ‘എക്‌സ്‌പോസര്‍ 2018’ നവംബർ 29 വ്യാഴം വൈകു ന്നേരം 6. 30 ന് മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ നടക്കും.

പ്രഭാ ഷണം, ഡോക്യു മെന്ററി, ഇശല്‍ പൊലിമ, പ്രകീര്‍ ത്തന സന്ധ്യ, മൗലീദ് ജല്‍സ തുടങ്ങിയ പരി പാടി കള്‍ അരങ്ങേറും. എസ്. എസ്. എഫ്. മുന്‍ സംസ്ഥാന പ്രസി ഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാ ഷണം നടത്തും.

മുസ്തഫ ദാരിമി കടങ്കോട്, ഉസ്മാന്‍ സഖാഫി തിരു വത്ര, രിസാല സ്റ്റഡി സര്‍ക്കിള്‍ – ഐ. സി. എഫ്. നേതാ ക്കളും മത സാമൂഹിക – സാംസ്‌കാരിക രംഗ ങ്ങളിലെ പ്രമു ഖരും സംബന്ധിക്കും.

ഡിസംബര്‍ 27, 28, 29, 30 തിയ്യതി കളി ലായി വിപുല മായ പരി പാടി കളോ ടെയാണ് ‘മഅ്ദിന്‍ വൈസനീയം’ സ്വലാത്ത് നഗറില്‍ അര ങ്ങേറുക. രണ്ടു പതിറ്റാണ്ടു പിന്നിടുന്ന വൈഞ്ജാനിക മുന്നേറ്റ ത്തി ലൂടെ ‘മഅ്ദിന്‍’ കൈ വരിച്ച നേട്ട ങ്ങളെ തുറന്നു കാട്ടുന്ന തായി രിക്കും ‘എക്‌സ്‌ പോസര്‍’എന്ന് സംഘാ ടകര്‍ അറിയിച്ചു.

നാല്‍പതിലധികം സ്ഥാപന ങ്ങളി ലായി കാല്‍ ലക്ഷ ത്തോളം വിദ്യാര്‍ ത്ഥികള്‍ പഠിക്കുന്ന സ്ഥാപന മായ മഅ്ദിന്‍’ സാമൂഹിക – സാംസ്‌ കാരിക – കാരുണ്യ പ്രവര്‍ ത്തന ങ്ങളിലും മുന്നിട്ടു നില്‍ ക്കുന്നു. അന്താ രാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച വിവിധ യൂണി വേഴ്‌ സിറ്റി കളു മായും യു. എന്‍. അടക്കമുള്ള ഏജന്‍സി കളു മായും സഹ കരിച്ച് അക്കാദമിക് രംഗത്തും സാമൂഹിക രംഗ ത്തും വിവിധ പദ്ധതി കള്‍ മഅ്ദിന്‍ ആവി ഷ്‌കരിച്ചി ട്ടുണ്ട് എന്നും സംഘാ ടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 056 688 1778

- pma

വായിക്കുക: , , , ,

Comments Off on മഅ്ദിന്‍ വൈസനിയം എക്‌സ്‌പോസര്‍ അബു ദാബി യില്‍

ശരണം വിളി തടയരുത് : ഹൈക്കോടതി

November 22nd, 2018

high-court-of-kerala-ePathram-
കൊച്ചി : ശബരിമല തീര്‍ത്ഥാടകർ ഒറ്റക്കോ കൂട്ടമായോ എത്തി ശരണം വിളിക്കുന്നത് തടയരുത് എന്ന് ഹൈ ക്കോടതി ഉത്തരവ്. ശബരിമല യിലെ പോലീസ് നിയ ന്ത്രണം ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ പരി ഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ് പുറ പ്പെടു വിച്ചത്.

ശബരിമല യിലെ നിരോധനാജ്ഞ ഭക്തരെ തട യുവാനല്ല, തീര്‍ത്ഥാടനം സുഗമ മാക്കുവാ നാണ്. അക്കാര്യം പോലീ സിന് മനസ്സി ലായി ട്ടുണ്ടോ എന്നും ജസ്റ്റിസ് പി. ആർ. രാമ ചന്ദ്ര മേനോനും ജസ്റ്റിസ് എൻ. അനിൽ കുമാറും ഉൾ പ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.

പ്രാർത്ഥനാ യജ്ഞം പ്രതിഷേധ ത്തിന്റെ രൂപ ത്തില്‍ ഉള്ളതാകാം. എന്നാൽ, ശരണം വിളി തടയാന്‍ ആവില്ല എന്നും കോടതി ഓര്‍മ്മ പ്പെടുത്തി.

എന്നാല്‍ ഭക്തരുടെ ശരണ മന്ത്രം തടഞ്ഞിട്ടില്ല എന്ന് എ. ജി. അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടി ലും മറ്റും പരാ മർശിക്ക പ്പെട്ട വർക്കു മാത്രമാണ് സമയ നിയന്ത്ര ണമുള്ള നോട്ടീസ് നൽകുന്നത് എന്നും എ. ജി. ബോധി പ്പിച്ചു. എന്നാൽ, അത് വ്യാപക തെറ്റിദ്ധാരണക്കു കാരണം ആയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , ,

Comments Off on ശരണം വിളി തടയരുത് : ഹൈക്കോടതി

Page 44 of 73« First...102030...4243444546...506070...Last »

« Previous Page« Previous « അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി
Next »Next Page » കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha