അബുദാബി : വയനാട് ജില്ലയിലെ നിര്‍ദ്ധനരായ 50 കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ പഠന ചെലവിലേക്കായി പതിനായിരം രൂപ വീതം ഈ വര്‍ഷം അബുദാബി സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വകയായി വയനാട് ജില്ലയില്‍ വിതരണം ചെയ്യുന്നു.
ജൂലായ് 8 ഞായറാഴ്‌ച 3 മണി മുതല്‍ വയനാട് ജില്ലയില്‍ മീനങ്ങാടി ബി. എഡ്. കോളേജില്‍ നടക്കുന്ന വിതരണ മേളയില്‍ കണ്ടനാട് ഭദ്രാസന ത്തിന്റെയും അബുദാബി, ദുബായ്, ഫുജൈറ ഇടവക കളുടെയും മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാര്‍ ഈവാനി യോസ്, മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സിനോസ്, സംസ്ഥാന മന്ത്രിമാര്‍, ജില്ലയിലെ എം. പി. മാര്‍, എം. എല്‍. എ. മാര്‍, ജില്ലാ – ബ്ലോക്ക് – ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സഭയിലെ ഇതര പുരോഹിതര്‍ എന്നിവര്‍ അതിഥികള്‍ ആയിരിക്കും.
വിദ്യാഭ്യാസ സഹായ പദ്ധതി യുടെ വിശദാംശങ്ങള്‍ അറിയിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ റവ. ഫാ. ജോണ്‍ മാത്യു, മീഡിയാ കണ്‍വീനര്‍ കെ. പി. സൈജി, ബേസില്‍ വര്‍ഗീസ്, പി. സി. പോള്‍ എന്നിവര്‍ പങ്കെടുത്തു.
ഇടവക എല്ലാ വര്‍ഷവും നിരവധി രോഗികള്‍ക്കും, നിര്‍ദ്ധന കുടുംബങ്ങള്‍ക്കും കേരളമൊട്ടാകെ സാമ്പത്തിക സഹായം നല്കിവരുന്നു. പാവപ്പെട്ട പതിനഞ്ച് പെണ്‍കുട്ടികളുടെ വിവാഹ ധന സഹായം, ഭവനരഹിതര്‍ക്ക് വീടു വെച്ച് നല്കല്‍ തുടങ്ങിയവ കഴിഞ്ഞ വര്‍ഷ ങ്ങളിലെ പ്രോജക്ടുകളാണ്.
ഇടവക വികാരി റവ. ഫാ. വര്‍ഗീസ് അറയ്ക്കല്‍, റവ. ഫാ. ജോണ്‍ മാത്യു, വൈസ് പ്രസി. തോമസ് സി. തോമസ്, സെക്രട്ടറി ബെന്നി പൗലോസ്, ട്രസ്റ്റി റെജി മാത്യു, കുടുംബ യൂണിറ്റു കളുടെ കണ്‍വീനര്‍ ബേസില്‍ വര്‍ഗീസ്, മീഡിയാ കണ്‍വീനര്‍ കെ. പി. സൈജി, പി. സി. പോള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, കുടുംബ യൂണിറ്റു കളുടേയും യൂത്ത് അസോസിയേഷന്‍, വനിതാ സമാജം അംഗങ്ങള്‍ എന്നിവര്‍ അബുദാബി സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വിവിധ പദ്ധതി കള്‍ക്ക് നേതൃത്വം നല്കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, മതം, വിദ്യാഭ്യാസം, സാമൂഹ്യ സേവനം