അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ നാൽപ്പത്തി ഏഴാമത് വാർഷിക ജനറൽ ബോഡി യോഗ ത്തിൽ 2019 – 2020 വർഷ ത്തേക്കുള്ള ഭരണ സമിതി നില വിൽ വന്നു.
പി. ബാവാ ഹാജി പ്രസിഡണ്ട് ആയി തുടരും. എം. പി. എം. റഷീദ് (ജനറൽ സെക്രട്ടറി), ഹംസ നടുവില്‍ (ട്രഷറര്‍), അബ്ദുൽ റഹ്മാൻ മൗലവി ഒളവട്ടൂർ, ടി. കെ. അബ്ദുൽ സലാം (വൈസ് പ്രസി ഡണ്ടു മാര്‍) എന്നിവ രുടെ നേതൃത്വ ത്തില്‍ പുതിയ ഭരണ സമിതി ചുമതല യേറ്റു.
പി. കെ. അബ്ദുൽ കരീം ഹാജി (ഓഡിറ്റർ), അബ്ദുൽ കബീർ ഹുദവി (അഡ് മിൻ), മുജീബ് മൊഗ്രാൽ (കായിക വിഭാഗം), അബ്ദുല്ല നദ്വി (മത കാര്യവിഭാഗം), ബി. സി. അബൂ ബക്കർ (വിദ്യാ ഭ്യാസ വിഭാഗം), അബ്ദുൽ റസാഖ് (സാംസ്കാരിക വിഭാഗം), മൻസൂർ മൂപ്പൻ (പബ്ലിക് റിലേഷൻ), കെ. അഹ്മദ് കുട്ടി (റിലീഫ് വിഭാഗം), ഇസ്മാ യിൽ അഞ്ചില്ലത്ത് (മീഡിയ- ഐ. ടി) എം. കുഞ്ഞി മുഹ മ്മദ് (സാഹിത്യ വിഭാഗം) എന്നിവ രാണ് മറ്റു ഭാര വാഹി കള്‍.
പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ കരപ്പാത്ത് പ്രവർത്തന റിപ്പോർട്ടും ടി. കെ. അബ്ദുൾ സലാം വരവ് ചെലവ് കണക്കു കളും അവതരിപ്പിച്ചു. മന്ത്രാലയ പ്രതിനിധി അഹമ്മദ് അമീന് ജനറൽ ബോഡി ക്ക് മേൽ നോട്ടം വഹിച്ചു.
- ഇസ്ലാമിക് സെന്റര്‍ 46-ാം വാർഷിക ജനറൽ ബോഡി
- ഇന്ത്യൻ ഇസ്ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡണ്ട്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, കെ.എം.സി.സി., പ്രവാസി, സംഘടന