അബുദാബി : സംസ്ഥാന വനിതാ കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കൈ പുണ്യം സീസൺ -2’ എന്ന പേരിൽ ബിരിയാണി, പുഡ്ഡിംഗ് പാചക മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ താമസക്കാരായ ഇന്ത്യൻ സ്ത്രീകൾക്കായി സംഘടിപ്പി ക്കുന്ന മത്സരം 2022 ഒക്ടോബർ 22 ശനിയാഴ്ച 3 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കും.
അബുദാബിയിലെ സാമൂഹ്യ – ജീവകാരുണ്യ രംഗ ങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്ന കൂട്ടായ്മയാണ് വനിതാ കെ. എം. സി. സി. കമ്മിറ്റി.
പാചക കലയിൽ വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതോടൊപ്പം കമ്മറ്റിയുടെ ജീവ കാരുണ്യ പദ്ധതികൾക്കു ഒരു കൈത്താങ്ങ് ആകുവാൻ കൂടിയാണ് കൈ പുണ്യം സീസൺ -2 പാചക മത്സരം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം. കൂടുതല്‍ വിശദ വിവരങ്ങൾക്ക് 052 569 5180, 054 364 5768, 054 550 4439 എന്നീ നമ്പറു കളിൽ ബന്ധപ്പെടാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food, islamic-center-, കെ.എം.സി.സി., പ്രവാസി, സംഘടന, സ്ത്രീ