ഇസ്രയേൽ ബഹിഷ്കരണം യു. എ. ഇ. അസാധുവാക്കി

August 30th, 2020

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ഇസ്രയേൽ ബഹിഷ്കരണ നയം അസാധു ആക്കാൻ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഇസ്രയേലിന് വിലക്ക് ഏർപ്പെടു ത്തി ക്കൊണ്ട് 1972 ൽ പുറപ്പെടുവിച്ച നമ്പർ 15 ഫെഡറൽ നിയമമാണ് ഇപ്പോള്‍ റദ്ദ് ചെയ്തത്. എല്ലാ മേഖല കളിലും യു. എ. ഇ. – ഇസ്രയേൽ സഹ കരണം പ്രഖ്യാപിച്ചു കൊണ്ട് കരാര്‍ തയ്യാറാക്കി യതിന്റെ അടിസ്ഥാന ത്തിലാണ് ഇത്.

ഇസ്രയേൽ ബഹിഷ്കരണ നയം അസാധു ആകുന്ന തോടെ യു. എ. ഇ. യിലുള്ള സ്ഥാപന ങ്ങൾക്കും വ്യക്തി കൾക്കും ഇസ്രയേൽ കമ്പനി കളു മായോ വ്യക്തി കളു മായോ വാണിജ്യ- വ്യവസായ – സാമ്പത്തിക കാര്യ ങ്ങളില്‍ കരാറുകള്‍ ഉണ്ടാക്കാം.

ഇതോടെ ഇസ്രയേലി ഉൽപ്പന്നങ്ങൾക്കും കമ്പനികൾക്കും ഇറക്കുമതിക്കും ഏർപ്പെടുത്തി യിരുന്ന വിലക്കു നീങ്ങി. ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇനി മുതല്‍ യു. എ. ഇ. യില്‍ ലഭ്യമാവും.

- pma

വായിക്കുക: , , , ,

Comments Off on ഇസ്രയേൽ ബഹിഷ്കരണം യു. എ. ഇ. അസാധുവാക്കി

ചന്ദ്രക്കല ദൃശ്യമായി : മുഹറം ഒന്ന് വ്യാഴാഴ്ച

August 20th, 2020

crescent-moon-ePathram
അബുദാബി : സൗദി അറേബ്യയില്‍ മുഹറം മാസ പ്പിറവി ദൃശ്യമായ തോടെ യു. എ. ഇ. യിലും ഹിജ്റ പുതു വല്‍സര ദിനം ആഗസ്റ്റ് 20 വ്യാഴാഴ്ച തന്നെ എന്ന് ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയം  അറിയിച്ചു.

ഹിജ്റ 1442 പുതു വല്‍സര അവധി, മുന്‍ പ്രഖ്യാപനം പോലെ തന്നെ ആഗസ്റ്റ് 23 ഞായറാഴ്ച ആയിരിക്കും.

- pma

വായിക്കുക: , ,

Comments Off on ചന്ദ്രക്കല ദൃശ്യമായി : മുഹറം ഒന്ന് വ്യാഴാഴ്ച

ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

August 14th, 2020
crescent-moon-ePathram
അബുദാബി : ഇസ്‌ലാമിക്  വർഷം  (ഹിജ്റ  1442) ആദ്യ ദിനമായ മുഹറം ഒന്നിനു (ആഗസ്റ്റ് 23 ഞായര്‍) യു. എ. ഇ. യിലെ സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും അവധി ആയി രിക്കും. എന്നാൽ മുഹറം മാസ പ്പിറവി കാണുന്ന തിന്റെ അടിസ്ഥാന ത്തിൽ ആയിരിക്കും അവധി നൽകുക.

ചില സ്വകാര്യ സ്ഥാപന ങ്ങൾക്ക്, സർക്കാർ സ്ഥാപന ങ്ങളെ പോലെ തന്നെ വെള്ളി, ശനി എന്നിവ വാരാന്ത്യ അവധി ദിനങ്ങളാണ്. ഇങ്ങിനെ ഉള്ള വർക്ക് നവ വത്സര ദിനം ഞായർ അടക്കം മൂന്നു അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഹിജ്റ പുതു വര്‍ഷം : ആഗസ്റ്റ് 23 ഞായറാഴ്ച അവധി

515 തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കുന്നു 

July 26th, 2020

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ഈദ് അൽ അദാ (ബലി പെരുന്നാള്‍) പ്രമാണിച്ച് 515 തടവുകാരെ മോചിപ്പി ക്കുവാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റ ങ്ങൾ ക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന വര്‍ക്കാണ് മാപ്പു നല്‍കി വിട്ടയക്കുന്നത്. ഇവരുടെ സാമ്പത്തിക ബാദ്ധ്യതകൾ തീര്‍ക്കുവാനും പ്രസിഡണ്ട് ഉത്തരവിട്ടിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on 515 തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കുന്നു 

ബലി പെരുന്നാൾ : യു. എ. ഇ. യിൽ 4 ദിവസം അവധി

July 26th, 2020

hajj-epathram
അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങള്‍ക്കും 4 ദിവസം അവധി നല്‍കി.

ദുല്‍ഹജ്ജ് 9 അറഫാ ദിനം മുതലാണ് (ജൂലായ് 30, 31, ആഗസ്റ്റ് 1, 2 വ്യാഴം മുതല്‍ ഞായര്‍ വരെ) അവധി നല്‍കി യിരി ക്കുന്നത്. ആഗസ്റ്റ് മൂന്നു മുതല്‍ പ്രവര്‍ത്തി ദിനം ആയിരിക്കും

- pma

വായിക്കുക: , ,

Comments Off on ബലി പെരുന്നാൾ : യു. എ. ഇ. യിൽ 4 ദിവസം അവധി

Page 29 of 73« First...1020...2728293031...405060...Last »

« Previous Page« Previous « പ്രവാസി മലയാളികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചത് രണ്ടു ലക്ഷം കോടി രൂപ
Next »Next Page » 515 തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കുന്നു  »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha