അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐ. ഐ. സി.) സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരം സീസൺ- 4, 2025 മാർച്ച് 14, 15, 16 തീയ്യതികളിൽ ഐ. ഐ. സി. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺ കുട്ടികൾ, 19 വയസ്സിനു മുകളിലുള്ള പുരുഷന്മാർ, 15 വയസ്സു വരെ യുള്ള പെൺ കുട്ടികൾ എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഖുർ ആൻ പാരായണ മത്സരത്തിൽ യു. എ. ഇ. വിസ യുള്ള ഇന്ത്യക്കാർക്ക് പങ്കെടുക്കാം.
ഖുർആൻ പാരമ്പര്യം ഉയർത്തിപ്പിടിക്കുക, ഇന്ത്യൻ സമൂഹത്തിൽ ഖുർആൻ്റെ സവിശേഷ മാതൃക പകർന്നു നൽകുക എന്നീ ലക്ഷ്യങ്ങളോടെ യാണ് മത്സരം സംഘടിപ്പിക്കുന്നത് എന്നും സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ഓൺ ലൈൻ വഴി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 050 129 5750.