ഗുജറാത്ത് : അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമ്മിക്കുന്ന രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആർ. എസ്. എസ്. മേധാവി മോഹൻ ഭാഗവത് തുടങ്ങിയവരും പൂജാ ചടങ്ങിൻ്റെ നേതൃ നിരയിലുണ്ട്.
കർസേവകർ തകർത്ത ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയില്‍ നിര്‍മ്മിച്ച രാമ ക്ഷേത്രത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടില്ല.
ബി. ജെ. പി. യും ആര്‍. എസ്. എസും. ചേര്‍ന്ന് അയോദ്ധ്യ രാഷ്ട്രീയ വത്കരിക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി ചടങ്ങ് ബഹിഷ്‌കരിച്ചു. പാർലിമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഈ ചടങ്ങ് നടത്തിയത് എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തൽ.
ഇതിനിടെ നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യം സ്വാമി യുടെ പോസ്റ്റ് വിവാദമായി.
വ്യക്തി ജീവിതത്തിൽ ഭഗവാൻ രാമനെ അദ്ദേഹം പിന്തുടർന്നിട്ടില്ല. പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ രാമനെ പിന്തുടരുകയോ രാമ രാജ്യത്തിൻ്റെ പ്രധാന മന്ത്രി എന്ന നിലക്ക് പ്രവർത്തിക്കുകയോ ചെയ്യാത്ത ആളാണ് നരേന്ദ്ര മോഡി എന്നുമാണ് സ്വാമിയുടെ പോസ്റ്റ്. Twitter