ബിജെപി പ്രവർത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹർത്താൽ

November 26th, 2017

bjp-harthal-epathram

കയ്പമംഗലം: കഴിഞ്ഞ ദിവസം നടന്ന സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ സതീശൻ ഇന്നു പുലർച്ചെ മരിച്ചു. മരണത്തെ തുടർന്ന് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. മരിച്ച സതീശൻ കയ്പമംഗലം സ്വദേശിയാണ്.

സംഘർഷത്തിൽ പരിക്കേറ്റ ബാക്കി 3 ബിജെപി പ്രവർത്തകരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷ സാധ്യത നില നിൽക്കുന്ന പ്രദേശങ്ങളിൽ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on ബിജെപി പ്രവർത്തകന്റെ മരണം: കയ്പമംഗലത്ത് തിങ്കളാഴ്ച ഹർത്താൽ

ആനന്ദിന്റെ കൊല പാതകം : മൂന്നു പേര്‍ പിടിയില്‍

November 15th, 2017

kerala-police-epathram
ഗുരുവായൂര്‍ : ആര്‍. എസ്. എസ്. പ്രവര്‍ത്ത കന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവ ത്തില്‍ ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നീ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിൽ. ഞായറാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയിരുന്നു നെന്മിനി സ്വദേശി ആനന്ദിനെ വെട്ടി ക്കൊല പ്പെടു ത്തി യത്.

കൂട്ടുകാര നൊപ്പം ബൈക്കിൽ വന്നിരുന്ന ഇയാളെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. അക്രമി കള്‍ ഉപയോഗിച്ച കാർ ഫായിസിന്റേത് എന്ന് പോലീസ് കണ്ടെത്തി യിരുന്നു.

ഫായിസിന്റെ സഹോ ദരനും സി. പി. എം. പ്രവർത്തക നുമായി രുന്നു ഫാസിലിനെ നാലു വർഷം മുൻപ് വെട്ടി ക്കൊല പ്പെടു ത്തിയ കേസിൽ രണ്ടാം പ്രതിയായ ആനന്ദ് ഈയിടെ യായി രുന്നു ജാമ്യ ത്തില്‍ ഇറങ്ങിയത്.

കൊല പാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്കളാഴ്ച ബി. ജെ. പി. യുടെ ഹര്‍ത്താല്‍ ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ആനന്ദിന്റെ കൊല പാതകം : മൂന്നു പേര്‍ പിടിയില്‍

ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ

November 12th, 2017

hartal-idukki-epathram
ഗുരുവായൂര്‍ : കിഴക്കെ നട യിലെ നെന്മി നിയില്‍ ആര്‍. എസ്. എസ്. പ്രവര്‍ ത്തകന്‍ ആനന്ദ് വെട്ടേറ്റു മരിച്ച സംഭവ ത്തില്‍ പ്രതി ഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്ക ളാഴ്ച രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ ബി. ജെ. പി. യുടെ ഹര്‍ത്താല്‍.

നാല് വര്‍ഷം മുന്‍പ് സി. പി. എം. പ്രവര്‍ത്ത കന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി ആയി രുന്നു ആനന്ദ്. നെന്മിനി എൻ. എസ്. എസ്. കര യോഗം ഒാഫീ സിന്ന് അടുത്തു വെച്ച് ഞായ റാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയി രുന്നു സംഭവം.

കാറില്‍ എത്തിയവര്‍ ബൈക്കില്‍ സഞ്ചരിച്ച ആനന്ദി നെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുക യായി രുന്നു. ചാവ ക്കാട് സ്വകാര്യ ആശുപത്രി യിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ

റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

October 12th, 2017

north-korea-trump‌_epathram

മോസ്കോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്ക ഉത്തര കൊറിയയ്ക്ക് നേരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യ മന്ത്രി റിങ് യോ ഹോ. കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടാക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഉത്തര കൊറിയ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കൻ കൊറിയൻ നേതാക്കൾ ഐക്യരാഷ്ട്ര സഭയിൽ എത്തിയിരുന്നു.റഷ്യയുടെ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കൊറിയൻ വിദേശകാര്യ മന്ത്രി.

- അവ്നി

വായിക്കുക: , , , , ,

Comments Off on അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

Page 8 of 11« First...678910...Last »

« Previous Page« Previous « സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെക്കു ബുക്കു കളുടെ കാലാവധി നീട്ടി
Next »Next Page » കേന്ദ്ര സര്‍ക്കാരിന്റെ നയ ങ്ങള്‍ക്ക് എതിരെ ഇടതു മുന്നണി യുടെ സംസ്ഥാന ജാഥ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha