റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

October 19th, 2017

srilankan-war-crimes-epathram

ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.

മുഴുവന്‍ റോഹിംഗ്യ കളേയും രാജ്യത്ത് നിന്ന് ഓടി ക്കുക എന്ന ലക്ഷ്യ ത്തോടെ നടന്ന ആക്രമ ങ്ങള്‍ പ്രധാന മായും അരങ്ങേറിയത് വടക്കന്‍ റാഖീന്‍ പ്രവിശ്യ യില്‍ ആയിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.

ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി

അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

October 12th, 2017

north-korea-trump‌_epathram

മോസ്കോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്ക ഉത്തര കൊറിയയ്ക്ക് നേരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യ മന്ത്രി റിങ് യോ ഹോ. കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടാക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഉത്തര കൊറിയ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കൻ കൊറിയൻ നേതാക്കൾ ഐക്യരാഷ്ട്ര സഭയിൽ എത്തിയിരുന്നു.റഷ്യയുടെ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കൊറിയൻ വിദേശകാര്യ മന്ത്രി.

- അവ്നി

വായിക്കുക: , , , , ,

Comments Off on അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

September 12th, 2017

father-tom-uzhunnalil-released-ePathram
ഒമാൻ : ഭീകരര്‍ തട്ടി ക്കൊണ്ടു പോയിരുന്ന ഫാദര്‍.ടോം ഉഴുന്നാ ലിലിനെ മോചിപ്പിച്ചു. 2016 മാര്‍ച്ച് നാലി നാണ് യെമ നിലെ ഏദനി ലുള്ള മിഷനറീസ് ഓഫ് ചാരിറ്റി യുടെ വൃദ്ധ സദന ത്തില്‍ നിന്നും ഫാ. ടോമിനെ ഭീകരര്‍ തട്ടി ക്കൊണ്ടു പോയി രുന്നത്.

ഒമാന്‍ സര്‍ക്കാ രിന്റെ സഹായ ത്തോടെയാണ് മോചനം സാദ്ധ്യമായത്. ഒമാൻ സമയം ചൊവ്വാഴ്ച പുലർച്ചെ യാണ് ഫാ. ടോം ഒഴുന്നാൽ മോചിതനായത് എന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രാ ലയം അറി യിച്ചു. തുടര്‍ന്ന് മോചന വിവരം സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും ട്വീറ്റ് ചെയ്തു

കോട്ടയം രാമപുരം സ്വദേശി യാണ് ടോമി ജോര്‍ജ്ജ് എന്ന് പേരുള്ള ഫാദര്‍ ടോം ഉഴുന്നാലില്‍.

- pma

വായിക്കുക: , , , , , , ,

Comments Off on ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

അക്രമങ്ങള്‍ ആവര്‍ത്തിക്കരുത് : ആഗസ്റ്റ് 6 ന് സര്‍വ്വ കക്ഷി യോഗം

July 31st, 2017

pinarayi-vijayan-epathram
തിരുവനന്തപുരം : തലസ്ഥാനത്തെ അക്രമ സംഭവ ങ്ങൾ ആവർത്തി ക്കാതി രിക്കുവാൻ സാമാ ധാന ചർച്ച യിൽ തീരു മാനം ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ആഗസ്റ്റ് 6 ഞായറാഴ്ച 3 മണിക്ക് സര്‍വ്വ കക്ഷി യോഗം വിളിക്കു വാനും സംഘര്‍ഷ സാദ്ധ്യത നില നില്‍ക്കുന്ന എല്ലായിടത്തും ബി. ജെ. പി. – സി. പി. എം. ഉഭയ കക്ഷി ചര്‍ച്ച നടത്തു വാനും ഇന്നു നടന്ന സമാധാന ചര്‍ച്ചയില്‍ തീരു മാന മായി.

കണ്ണൂരിലെ സര്‍വ്വ കക്ഷി യോഗം ഫലം കണ്ട സാഹ ചര്യ ത്തിലാണ് ഈ തീരുമാനം എന്നും മുഖ്യ മന്ത്രി അറി യിച്ചു.

അക്രമങ്ങള്‍ ആവർത്തി ക്കാതിരി ക്കുവാൻ ഇരു വിഭാ ഗവും തങ്ങ ളുടെ അണി കളില്‍ ബോധവത്ക രണ നട പടി കള്‍ നടത്തണം. ഏതെങ്കിലും സംഭവ ങ്ങളുടെ പേരില്‍ പാര്‍ട്ടി ഓഫീസു കളോ സംഘടനാ ഓഫീ സു കളോ ആക്രമി ക്കുവാനും പാടില്ല.

അക്രമ സംഭവ ങ്ങളില്‍ നിന്നും അണി കള്‍ മാറി നില്‍ക്കു ന്നതിന് വേണ്ടതായ ജാഗ്രത രാഷ്ട്രീയ കക്ഷി കള്‍ പാലി ക്കണം എന്നും ചര്‍ച്ച യില്‍ തീരുമാനമായി.

- pma

വായിക്കുക: , , , , ,

Comments Off on അക്രമങ്ങള്‍ ആവര്‍ത്തിക്കരുത് : ആഗസ്റ്റ് 6 ന് സര്‍വ്വ കക്ഷി യോഗം

രാജേഷിന്റെ കൊല പാതകം : പ്രതി കള്‍ പോലീസ് പിടി യില്‍

July 30th, 2017

kerala-police-epathram
തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ. എസ്. എസ്സ്. പ്രവർത്തകന്‍ രാജേഷിന്റെ കൊല പാതക ത്തിലെ പ്രധാന പ്രതികളെ എല്ലാം പിടി കൂടി.

മണി ക്കുട്ടന്‍, ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ് അജിത്ത് എന്നീ പ്രതികളെ മണി ക്കൂറു കൾ നീണ്ട തിരച്ചിലിനു ശേഷ മാണ് അതി സാഹ സികമായി പോലീസ് പിടി കൂടിയത്. മൊത്തം ഏഴു പ്രതി കളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ശനിയാഴ്ച രാത്രി യാണ് മണി ക്കുട്ടന്റെ നേതൃത്വ ത്തില്‍ എത്തിയ സംഘം രാജേഷിനെ വെട്ടിയത്. ഇടതു കൈ വെട്ടി മാറ്റിയ നില യി ലായിരുന്നു രാജേഷിനെ തിരു വനന്ത പുരം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശു പത്രി യിലും പ്രവേശിപ്പിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കു വാനായില്ല.

- pma

വായിക്കുക: , , , ,

Comments Off on രാജേഷിന്റെ കൊല പാതകം : പ്രതി കള്‍ പോലീസ് പിടി യില്‍

Page 9 of 11« First...7891011

« Previous Page« Previous « ആർ. എസ്​. എസ്.​ പ്രവർ ത്തക​ന്റെ കൊല പാതകം : സി. പി. എമ്മിന്​ ബന്ധമില്ല എന്ന് കോടി യേരി ബാല കൃഷ്ണന്‍
Next »Next Page » നടി താര കല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha