ഡമാസ്കസ് : അറബ് രാഷ്ട്രമായ സിറിയയും പര്‍ദ്ദ നിരോധിച്ചു. യൂറോപ്പിലും മധ്യ പൂര്‍വ രാഷ്ട്രങ്ങളിലും പര്‍ദ്ദയുടെ നിരോധനം ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചു കഴിഞ്ഞിരിക്കുന്ന സമയത്ത് തങ്ങളുടെ മത നിരപേക്ഷ പ്രതിച്ഛായക്ക് മാറ്റ് കൂട്ടാനാണ് സിറിയ ഈ നീക്കം നടത്തിയത്. ഇതിന്റെ ഭാഗമായി സിറിയയിലെ സര്‍വകലാശാല കളില്‍ പര്‍ദ്ദ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ക്കും അദ്ധ്യാപികമാര്‍ക്കും നിരോധനം ബാധകമാണ്.
സര്‍വകലാശാല കള്‍ക്ക് പുറമേ പ്രൈമറി വിദ്യാലയങ്ങളിലെ അദ്ധ്യാപികമാര്‍ക്കും നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. നിരോധനം പാലിക്കാത്ത നൂറു കണക്കിന് അദ്ധ്യാപികമാരെ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അദ്ധ്യാപന ജോലിയില്‍ നിന്നും പഠനേതര ജോലികളിലേക്ക് മാറ്റി നിയമിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടപ്പില്‍ വരുത്തിയ ഈ നിരോധനം പക്ഷെ, തലയില്‍ തട്ടമിടുന്നതില്‍ നിന്നും പെണ്‍കുട്ടികളെ വിലക്കുന്നില്ല.
യാഥാസ്ഥിതിക ഇസ്ലാം മതത്തിന്റെ ഏറ്റവും പ്രകടമായ ചിഹ്നങ്ങളില്‍ ഒന്നായാണ് സ്ത്രീകളുടെ കണ്ണ് ഒഴികെ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ കാണപ്പെടുന്നത്.
ഇത്തരമൊരു നിരോധനം ടര്‍ക്കിയില്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. ആധുനിക ടര്‍ക്കിയുടെ മത നിരപേക്ഷ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിച്ചു വരുന്നത് എന്ന് പറഞ്ഞായിരുന്നു ഈ നിരോധനം.
മോഷ്ടാക്കള്‍ ഇത്തരം പര്ദ്ദയ്ക്കുള്ളില്‍ ഒളിച്ചു രക്ഷപ്പെടുന്നു എന്ന് പ്രചരിപ്പിച്ചാണ് ജോര്‍ദ്ദാനില്‍ സര്‍ക്കാര്‍ പര്‍ദ്ദയുടെ ഉപയോഗം തടയുന്നത്.
കഴിഞ്ഞ ദിവസം ഫ്രഞ്ച് നിയമസഭ പര്‍ദ്ദ നിരോധിച്ചു കൊണ്ടുള്ള പ്രമേയം വന്‍ ഭൂരിപക്ഷത്തിനാണ് പാസ്സാക്കിയത്. ഇത് ഫ്രാന്‍സിലെ മുസ്ലിം സമുദായത്തെ ഏറെ ചൊടിപ്പിച്ചിരുന്നു.
തനിക്ക് തന്റെ ശരീരം മറയ്ക്കുവാനുള്ള അവകാശം നിഷേധിയ്ക്കുന്നത് ന്യായമല്ല എന്ന് 20 കാരിയായ സമീറ പറയുന്നു. തന്റെ വിശ്വാസ പ്രമാണങ്ങള്‍ പറയുന്നതനുസരിച്ച് തനിക്ക് പര്‍ദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇത് നിഷേധിയ്ക്കുന്ന പക്ഷം തനിക്ക് വിദ്യാഭ്യാസം തന്നെ നിര്‍ത്തി വെയ്ക്കേണ്ടി വരുന്ന അവസ്ഥയാവും ഉണ്ടാവുന്നത്. പര്‍ദ്ദ ധരിക്കുന്നത് മതം അനുശാസിക്കുന്നതാണ്. ഇത് തന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണ്.
തന്നെ തെറ്റായ കണ്ണുകള്‍ കൊണ്ട് അന്യ പുരുഷന്മാര്‍ നോക്കുന്നത് തന്നെ അസ്വസ്ഥയാക്കുന്നു. പൊതു സ്ഥലത്ത് തനിച്ചു യാത്ര ചെയ്യേണ്ടി വരുമ്പോള്‍ മാന്യതയില്ലാതെ പെരുമാറുന്ന പുരുഷന്മാര്‍ മൂലം പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നു. ഇതെല്ലാം ഒഴിവാക്കാന്‍ പര്‍ദ്ദ ധരിക്കുന്നത് ഏറെ സഹായകരമാണ് എന്നാണു തന്റെ അഭിപ്രായം എന്നും സമീറ പറയുന്നു.
യൂറോപ്പില്‍ ആകമാനം പര്‍ദ്ദയ്ക്കെതിരായ വികാരം ശക്തമായി ക്കൊണ്ടിരി ക്കുകയാണ്. സ്പെയിന്‍, ബെല്‍ജിയം, ഹോളണ്ട് എന്നിങ്ങനെ പല യൂറോപ്യന്‍ രാഷ്ട്രങ്ങളിലും പര്‍ദ്ദ നിരോധിയ്ക്കുന്നത് സംബന്ധിച്ച അഭിപ്രായ രൂപീകരണം നടക്കുകയാണ്.
പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും അധിഷ്ടിതമാണ് ബ്രിട്ടീഷ് സമൂഹമെന്നും അതിനാല്‍ പര്‍ദ്ദ നിരോധിക്കുന്നത് പോലുള്ള നടപടികളെ ബ്രിട്ടന്‍ സ്വാഗതം ചെയ്യില്ല എന്നും കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.
വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വം മത തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന് കരുതുന്നവരുണ്ട്. പുതുതായി ശക്തി പ്രാപിച്ചു വരുന്ന ഒരു ന്യൂനപക്ഷ സമ്പന്ന വര്‍ഗ്ഗത്തിന്റെ ആഡംബര പൂര്‍ണ്ണമായ വേഷ വിധാനങ്ങള്‍ ദരിദ്ര വര്‍ഗ്ഗത്തെ പര്ദ്ദയ്ക്കുള്ളില്‍ ഒളിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു എന്നാണു ചില സാമൂഹ്യ ശാസ്ത്രജ്ഞരുടെ അഭിപ്രായം. സമ്പന്ന വര്‍ഗ്ഗത്തിനു മുന്‍പില്‍ ആത്മാവിഷ്ക്കാരത്തിനുള്ള ഉപാധിയായി കടുത്ത മത തീവ്രവാദത്തിലേയ്ക്ക് ഇവര്‍ തിരിയുന്നു എന്നും ഇവര്‍ ആശങ്കപ്പെടുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, സ്ത്രീ വിമോചനം
സ്ത്രീ വിമോചനം എന്നത്കൊന്ധ് ഉദ്ദേശിക്കുന്നത് ഇസ്ലാമിനെ തരം താഴ്ത്തുക എന്നതാണോ? ഇതില്‍ പര്‍ദ്ദ നിരോദനത്തിന്റെ വാര്‍ത്തകള്‍ മാത്രമല്ലെ ഉള്ളൂ. പര്‍ദ്ദ നിരോധിച്ചാല്‍ എല്ലാ പ്രശ്നവും ഇല്ലാതാവുമോ? പര്‍ദ്ദ ധരിക്കാത്തവര്‍ക്കൊന്നും ഇവിടെ ഒരു പ്രശ്നവും ഇല്ല അല്ലേ? ഇതാണോ പത്ര ധര്‍മം?
പര്‍ദ്ദ നിരോധനത്തിന്റെ വാര്‍ത്തയില്‍ പക്ഷെ പര്‍ദ്ദ, അത് ഉപയോഗിക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണ് എന്നും സൂചിപ്പിച്ചിരുന്നു. പര്‍ദ്ദ ധരിക്കാത്തവര്‍ക്ക് പ്രശ്നങ്ങളൊന്നും ഇല്ല എന്നും പറഞ്ഞിരുന്നില്ല.
മതം അനുശാസിക്കുന്നുണ്ട്ങ്കിലും കണ്ണുകള്‍ മാത്രം ഒഴിവാക്കി മുഴുവനയി മറ്യ്ക്കുന്ന വസ്ര്ത്രം ധരിപ്പിച്ച് സ്ത്രികളെ നടത്തുന്നത് പുരുഷന്റെ അടിച്ചമര്‍ത്തലിന്റെഒരു ഭാഗം ആണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ആഭാസകരമല്ലാത്ത് മാന്യമായ വ്സ്ത്രധാരണം സ്ത്രികള്‍കും പുരുഷന്മാര്‍കും ആകാം പര്‍ദ ധരിച്ചാല്‍ എല്ലാം ശരിയായി എന്നും കരുതണ്‍ട പുരുഷനെ സംബന്ധിച്ച് പര്‍ദ ധരിച്ച് അതിലൂടെ കാണുന്ന ശരീര വടിവ് കൂടുതല്‍ വികാര്‍ം ഉണ്‍ടാക്കാന്‍ സാധ്യതയും ഉണ്ട്(ബഹുജനം പലവിധം) അഴ്കുള്ള ഒരു കണ്ണുമാത്രം കണ്ടാലും അവനെ കീഴ്പ്പെടുത്താന്‍ അത് മതി
പിന്നെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഏതാണഭികാമ്യം എ ന്നുചോദിക്കുന്നതില്‍ കാര്യമില്ല രണ്ടും ശരിയല്ല അത്രമാത്രം (എല്ലാ മതങളിലും ശരിക്കും പുരുഷാധിപ്ത്യമാണുള്ളത്)
Banning women who wear full-face veils…… It doesn’t means Pardha.
Pardha is excluded face and forehand. They banned face covering only…face covering is not a must do as Islamic Laws