സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍

April 10th, 2019

imran-khan-epathram

ഇസ്ലാമാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കാശ്മീരിലെ സമാധാന ചര്‍ച്ചകള്‍ക്ക് സാധ്യത തെളിയുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരിലെ പ്രശ്‌നപരിഹാരത്തിന് ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത് തടസമാകുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശമാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ഇന്ത്യയില്‍ മുസ്ലീംകള്‍ക്കെതിരെ ആക്രമണം നടക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍

മാവോയിസ്റ്റ് ആക്രമണം ; വൈത്തിരിയില്‍ വെടിയേറ്റു മരിച്ചത് നേതാവ് സി.പി ജലീല്‍

March 7th, 2019

maoists-forest-epathram

കല്പ്പറ്റ : ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി.ജലീലാണെന്ന് പൊലീസ് അറിയിച്ചു. സബ് കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

നാലംഗ മാവോയിസ്റ്റ് സംഘമാണ് റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റ് സംഘവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.സമീപത്തെ കാട്ടിലേക്ക് ചിതറിയോടിയ മാവോയിസ്റ്റുകള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോകും.

- അവ്നി

വായിക്കുക: , , , , ,

Comments Off on മാവോയിസ്റ്റ് ആക്രമണം ; വൈത്തിരിയില്‍ വെടിയേറ്റു മരിച്ചത് നേതാവ് സി.പി ജലീല്‍

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു – സംസ്ഥാനത്ത് ഹര്‍ത്താല്‍

February 18th, 2019

kripesh-sarath-two-youth-congress-activists-killed-in-kasargod-ePathram

കാഞ്ഞങ്ങാട് : കാസർകോട് പെരിയ ഗ്രാമ പഞ്ചായ ത്തിലെ കല്യോട്ട് രണ്ട് യൂത്ത് കോൺ ഗ്രസ്സ് പ്രവർ ത്ത കരെ വെട്ടി ക്കൊന്നു. കൃപേഷ്, ശരത് ലാൽ എന്നിവ രാണ് കൊല്ല പ്പെട്ടത്.

ഞായറാഴ്ച രാത്രി എട്ടര മണിയോടെ കല്ല്യോട്ടിനടുത്ത് തന്നി ത്തോട് – കൂരാങ്കര റോഡില്‍ ആയിരുന്നു സംഭവം. കൃപേഷ് സംഭവ സ്ഥലത്തു വെച്ചും ശരത്, മംഗലാപുര ത്ത് ആശുപത്രി യിലും മരിച്ചു.

കൊലക്കു പിന്നില്‍ സി. പി. എം. എന്ന് യൂത്ത് കോണ്‍ ഗ്രസ്സ് ആരോപിച്ചു. കൊല പാതക ങ്ങളില്‍ പ്രതിഷേ ധിച്ചു കൊണ്ട് യൂത്ത് കോണ്‍ ഗ്രസ്സ് ഇന്ന് സംസ്ഥാന ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു – സംസ്ഥാനത്ത് ഹര്‍ത്താല്‍

മെക്സിക്കോ അതിർത്തി യിൽ മതിൽ പണിയും : ഡോണാൾഡ് ട്രംപ്

February 7th, 2019

Trump_epathram
വാഷിംഗ്ടണ്‍ : അമേരിക്ക – മെക്സിക്കോ അതിർ ത്തി യിൽ മതിൽ പണിയും എന്നും തീരുമാന ത്തിൽ നിന്നു പിറകോട്ട് ഇല്ലാ എന്നും യു. എസ്. പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്.

ലഹരി മരുന്നു കടത്തും അനധി കൃത കുടി യേറ്റ വും തടയുവാന്‍ ആയിട്ടാണ് മതിൽ നിര്‍മ്മാണം എന്നാണ് ട്രംപി ന്റെ വാദം. എന്നാൽ അതിർത്തിയിൽ ഇപ്പോൾ തന്നെ മതി യായ സുരക്ഷ ഉണ്ട് എന്നും ഗവണ്മെന്റ് ഫണ്ടില്‍ നിന്നും പണം ചെലവാക്കി മതില്‍ പണിയേണ്ടാ എന്നുമാണ് പ്രതിപക്ഷ ത്തിന്റെ നിലപാട്.

ഈ മാസം 15 നു ഉള്ളില്‍ തന്നെ മതില്‍ വിഷയ ത്തില്‍ ഭരണ – പ്രതിപക്ഷ കക്ഷി കൾ തമ്മില്‍ യോജിപ്പില്‍ എത്തണം എന്നും യു. എസ്. കോൺഗ്രസ്സി ന്റെ സം യുക്ത സമ്മേളന ത്തില്‍ ട്രംപ് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on മെക്സിക്കോ അതിർത്തി യിൽ മതിൽ പണിയും : ഡോണാൾഡ് ട്രംപ്

മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു

February 3rd, 2019

vatican-pope-francis-ePathram
റോം : ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ മൂന്നു ദിവ സ ത്തെ യു. എ. ഇ. സന്ദര്‍ശന ത്തിനു ഇന്നു തുടക്കം. ഫെബ്രു വരി 3 ഞായറാഴ്ച രാത്രി യു. എ. ഇ. സമയം പത്തു മണി യോടെ അബു ദാബി യിലെ പ്രസി ഡൻഷ്യൽ എയര്‍ പോര്‍ട്ടില്‍ ഇറങ്ങും. യു. എ. ഇ. യിലേക്ക് ഒരു സഹോ ദരനെ പ്പോലെ പോവുക യാണ്. സംവാദ ത്തി ന്റെ പുതിയ അദ്ധ്യായം തുറക്കു വാനും സമാ ധാന ത്തി ന്റെ പാത യിൽ ഒന്നിച്ചു നീങ്ങു വാ നും കൂടി യാണ് ഈ യാത്ര എന്ന് മാര്‍ പ്പാപ്പ ട്വിറ്ററി ല്‍ കുറിച്ചു.

അബു ദാബി കിരീട അവകാശി ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണ പ്രകാരം മാനവ സാഹോ ദര്യ സംഗമ ത്തിൽ പങ്കെടു ക്കുവാന്‍ ആയി ട്ടാണ് മാർപാപ്പ യുടെ യു. എ. ഇ. സന്ദർശനം. അബു ദാബി എമി റേറ്റ്സ് പാലസിൽ സംഗമം ആരംഭിക്കും.

- pma

വായിക്കുക: , , ,

Comments Off on മാർപ്പാപ്പ യു. എ. ഇ. സന്ദർശിക്കുന്നു

Page 4 of 11« First...23456...10...Last »

« Previous Page« Previous « പ്ലാസ്റ്റിക് നിരോധന ഉത്തരവു മായി കളക്ടര്‍ കെ. വാസുകി.
Next »Next Page » യു. എ. ഇ. യിൽ പരക്കെ മഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha