എറണാകുളത്ത്‌  മൂന്നു തീവ്രവാദികള്‍ പിടിയില്‍ 

September 19th, 2020

terrorists-in-kerala-ePathram
എറണാകുളം : അല്‍ ഖ്വയ്ദ തീവ്രവാദികളായ മൂന്നു പേരെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളി കളാണ് ഇവര്‍. രാജ്യ വ്യാപകമായി നടത്തിയ തെരച്ചിലിൽ പശ്ചിമ ബംഗാളിൽ നിന്നും ആറു പേരെയും പിടി കൂടി യിട്ടുണ്ട്.

ഡിജിറ്റൽ ഡിവൈസുകളും ആയുധങ്ങളും ദേശ വിരുദ്ധ ലേഖന ങ്ങളും നാടൻ സ്ഫോടക വസ്തുക്കളും അടക്കം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഡല്‍ഹി അടക്കമുള്ള തന്ത്രപ്രധാന മേഖല കളില്‍ ഭീകരാക്രമണം നടത്തു വാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍. ഐ. എ. പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on എറണാകുളത്ത്‌  മൂന്നു തീവ്രവാദികള്‍ പിടിയില്‍ 

ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു

May 14th, 2020

facebook-ban-in-india-epathram
കൊളംബോ : രണ്ടു വർഷം മുമ്പ് ശ്രീലങ്ക യിൽ നടന്ന വര്‍ഗ്ഗീയ കലാപ ത്തിന്ന് ആക്കം കൂട്ടുവാന്‍ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പി ക്കുന്ന തില്‍ തങ്ങള്‍ വേദിയായി മാറിയതില്‍ ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു. മുസ്ലീം വിഭാഗ ത്തിന്ന് എതിരെ ആയിരുന്നു വിദ്വേഷ പ്രചരണം നടന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനു കാരണമായി.

തങ്ങളുടെ മാധ്യമത്തെ ദുരുപയോഗം ചെയ്തതിൽ മാപ്പു പറയുന്നു എന്നായിരുന്നു ഫേയ്സ് ബുക്കിന്റെ ഇപ്പോഴത്തെ പ്രസ്താവന. ശ്രീലങ്കയിൽ ഫേയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ 44 ലക്ഷം പേര്‍ ഉണ്ട്.

കലാപം ആരംഭിച്ച പ്പോള്‍ മുസ്ലീം വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുവാന്‍ ഫേയ്സ് ബുക്ക് നടപടി സ്വീകരിച്ചില്ല. വര്‍ഗ്ഗീയ കലാപം രൂക്ഷമായ തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫേയ്സ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തു കയും ചെയ്തു.

- pma

വായിക്കുക: , , , ,

Comments Off on ശ്രീലങ്ക യിലെ വര്‍ഗ്ഗീയ കലാപം : ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു

ഖാസിം സുലൈമാനിയുടെ മരണം; പുതിയ തലവനെ നിയമിച്ച് ഇറാന്‍

January 4th, 2020

esmail-qaani_epathram

ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ തലവനെ നിയമിച്ച് ഇറാന്‍. റെവല്യൂഷണറി ഗാര്‍ഡിലെ വിദേശ കാര്യ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡായ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെയാണ് പുതിയ തലവനായി നിയമിച്ചത്.

മഹാനായ ജനറല്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ പുതിയ തലവനായി നിയമിക്കുവെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖാമേനി അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയച്ചത്. 1980-88 ഇറാന്‍ ഇറാഖ് യുദ്ധത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡറില്‍ ഒരാളാണ് ഇസ്മായില്‍ ഖാനി.

അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് തലവനെ കൂടാതെ മൊബിലൈസേഷന്‍ ഫോഴ്സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹദി മുഹന്ദിസ്, മുഹമ്മദ് റാഡ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്.

- അവ്നി

വായിക്കുക: , ,

Comments Off on ഖാസിം സുലൈമാനിയുടെ മരണം; പുതിയ തലവനെ നിയമിച്ച് ഇറാന്‍

ജമ്മു കശ്മീ‍ർ വിഭജനത്തിനെതിരെ നിലപാടെടുത്ത് ചൈന

August 7th, 2019

china-epathram

ബെയ്ജിംഗ്: ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ചൈന. ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ ഏകപക്ഷീയ നടപടികൾ പാടില്ലെന്നും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി.

ഇന്ത്യ – പാക് സംഘർഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ചൈന ആരോപിക്കുന്നു . ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഇന്ത്യും പാക്കിസ്ഥാനും സംഘർഷത്തിനിടയാക്കുന്ന നടപടികൾ എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടരുതെന്നും ഇന്ത്യ ഇതിന് മറുപടി നൽകി. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ നിലവിലുള്ള ധാരണയുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

Comments Off on ജമ്മു കശ്മീ‍ർ വിഭജനത്തിനെതിരെ നിലപാടെടുത്ത് ചൈന

Page 2 of 1112345...10...Last »

« Previous Page« Previous « സുഷമാ സ്വരാജ് അന്തരിച്ചു
Next »Next Page » എട്ടു ജില്ലകളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് വെള്ളി യാഴ്ച അവധി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha