തിരുവനന്തപുരം : കേരളം നേരിട്ട ഏറ്റവും വലിയ ദുരന്ത ത്തിൽ എല്ലാ വിധത്തിലും സഹാ യിച്ച എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രളയ ക്കെടുതിയില്‍ കുരുങ്ങി ക്കിടക്കുന്ന ജന ങ്ങളുടെ ജീവന്‍ രക്ഷ പ്പെടു ത്തുന്ന തിനുള്ള പ്രവര്‍ ത്തനം ഏറെ ക്കുറെ പൂര്‍ത്തി യായി ക്കഴി ഞ്ഞിരിക്കു കയാണ്. രക്ഷാ പ്രവർത്തനം അവസാന ഘട്ട ത്തിലാണ് ഉള്ളത് എന്നും അത് തുടർന്നും കാര്യക്ഷമമായി മുന്നോട്ടു പോകും എന്നും ജന ജീവിതം സാധാ രണ നില യി ലാക്കു ന്നതി നാണ് ഇനി പ്രഥമ പരി ഗണന എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.
രക്ഷാപ്രവര്‍ത്തന ങ്ങളില്‍ മത്സ്യ ത്തൊഴി ലാളി കളുടെ വലിയ ഇട പെടലു കൾ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധന ത്തിന് പുറമെ ദിവസം തോറും 3000 രൂപ നല്‍കണം എന്നു തീരുമാനിച്ചി ട്ടുണ്ട്.
കേടുപാടു പറ്റു കയും നഷ്ട പ്പെട്ടു പോവുക യും ചെയ്ത ബോട്ടു കള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാ ശ്വാസ – രക്ഷാ പ്രവര്‍ ത്തന ങ്ങൾക്ക് എത്തിച്ച ബോട്ടു കള്‍ കൊണ്ടു വന്ന പോലെ തന്നെ തിരിച്ച് എത്തി ക്കും. രക്ഷാ പ്രവര്‍ ത്തന ങ്ങളിൽ ഏര്‍പ്പെട്ട മത്സ്യ ത്തൊഴി ലാളി കള്‍ക്ക് തദ്ദേശ സ്ഥാനപന ങ്ങ ളുടെ കീഴില്‍ സ്വീകരണം നൽകും എന്നും മുഖ്യ മന്ത്രി അറി യിച്ചു.
സമാനതകളില്ലാത്ത പ്രതി സന്ധി മറി കടക്കുന്ന തിന് കൈ – മെയ് മറന്ന സഹായിച്ച എല്ലാ വര്‍ക്കും നന്ദി അറി യിക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.
പ്രധാനമ ന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായ ങ്ങൾ ഒരുക്കുകയും വാഗ്ദാന ങ്ങൾ നല്‍കു കയും ചെയ്തതി നെയും അനു സ്മരി ക്കുന്നു. വിവിധ സൈനിക വിഭാഗ ങ്ങളുടെ പ്രവര്‍ ത്തന ങ്ങള്‍ക്കും ഗവര്‍ണ്ണ റുടെ നപടി കളേയും സര്‍ ക്കാര്‍ അഭിനന്ദിച്ചു കൊണ്ട് നന്ദി അറിയിച്ചു.
പ്രവാസി കളുടെ സഹകരണത്തിന് സര്‍ക്കാറിന്റെ കടപ്പാടും നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. മലയാളി കളെ കൂടാതെ വിദേശത്തു നിന്ന് ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും കേരളത്തെ സഹായി ക്കു വാൻ മുന്നിട്ടിറങ്ങിയിരുന്നു.
പ്രളയ ബാധിത പ്രദേശ ങ്ങളില്‍ നിന്നുള്ള 7,24,649 ജന ങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസി ക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാ ശ്വാസ ക്യാമ്പു കളാണ് സംസ്ഥാനത്ത് തുറന്നി രിക്കു ന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ക്യാമ്പു കളുടെ പ്രവര്‍ ത്തനം സുഗമ മായി നടത്തുന്നതിനുള്ള നടപടി കളാണ് സ്വീകരിച്ചു വരുന്നത്.
ജനങ്ങളുടെ ജീവന്‍ രക്ഷ പ്പെടുത്തുക എന്ന എറ്റവും അടിയന്തര മായ കര്‍ത്തവ്യ മാണ് ഏത് ദുരിത ത്തിലും പ്രഥമ പരി ഗണന നല്‍കേ ണ്ടത്. അത്തരം കാഴ്ച പ്പാ ടോടെ നടത്തിയ ഇട പെട ലുകള്‍ ലക്ഷ്യം കണ്ടി രി ക്കുന്നു.
ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകു മ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീ കരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പു കളുടെ തകരാറുകള്‍ യുദ്ധ കാലടി സ്ഥാന ത്തില്‍ തീര്‍പ്പാക്കും. മാലിന്യ നിര്‍മാ ര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും.
ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെ നിർദ്ദേശം അനു സരിച്ച് ആയി രിക്കും ക്ളോറി നേഷൻ അടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായ ത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ മാരെ നിയമിക്കും.