
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് എടുത്ത തീരുമാനപ്രകാരം അടിയന്തിര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരായാണ് ഇങ്ങനെയൊരു തീരുമാനം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് എടുത്തത്.
സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും നഴ്സുമാര്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കണമെന്നാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. പനിമരണം കൂടുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഈ തീരുമാനം ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല.























