എറണാകുളം : റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ഇന്നു അങ്കമാലി കോടതിയില്‍ ഹാജരാക്കി. മാധ്യമങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിക്കൊണ്ടാണ് സുനിയെ പോലീസ് കോടതിയിലെത്തിച്ചത്. ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മാത്രമാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്.
പ്രമുഖ അഭിഭാഷകന്‍ ആളൂരാണ് കേസില്‍ സുനിക്കു വേണ്ടി പുതിയതായി ഹാജരായിരിക്കുന്നത്. പുറത്തിറങ്ങിയാല്‍ സുനിയുടെ ജീവനു ഭീഷണിയുള്ളതിനാല്‍ ജാമ്യത്തിനു ഇന്നു അപേക്ഷിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, പോലീസ്, മാധ്യമങ്ങള്‍