കേരളത്തിന്‍റെ മത സൗഹാർദ്ദം മാതൃക : രാഷ്​ട്രപതി

October 8th, 2017

ram-nath-kovind-14th-president-of-india-ePathram
കൊല്ലം : മത സൗഹാർദ്ദ ത്തിൽ കേരളം മാതൃക എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിന്റെ ആത്മീയ പാരമ്പര്യം വിശ്വാസ ത്തിനും മത ത്തിനും അതീതമാണ് എന്നും സംസ്കാരവും മൂല്യങ്ങളും സംരക്ഷി ക്കുന്ന തിൽ കേരള ത്തിന്റെ സംഭാവന കള്‍ നിസ്തുലമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

മാതാ അമൃതാനന്ദമയി യുടെ ജന്മദിന ആഘോഷ ത്തോട് അനു ബന്ധിച്ച് അമൃതാനന്ദ മയീ മഠ ത്തിന്റെ സേവന പദ്ധതി കളുടെ ഉദ്ഘാടനം നിർവ്വ ഹി ച്ചു കൊണ്ട് സാംസാ രിക്കുക യിരുന്നു രാഷ്ട്ര പതി രാംനാഥ് കോവിന്ദ്.

ക്രൈസ്തവർ ഇന്ത്യയിൽ ആദ്യം എത്തിയത് കേരള ത്തിലാണ്. ഇന്ത്യ യിലെ ആദ്യ മുസ്‍ലിം പള്ളിയും കേരള ത്തിലാണ് ഉണ്ടായത്. ജൂതരും റോമാക്കാരും കേരള ത്തില്‍ എത്തി. ഇവരൊക്കെ പരസ്പര ധാരണ യോടെയും സഹവർത്തി ത്തത്തോടെയും ഓരോരു ത്തരു ടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭി മാനാർഹ മാണ് എന്നും രാഷ്ട്രപതി പറഞ്ഞു.

ഒരു കോടി ജനങ്ങൾക്ക് ശുദ്ധ ജലം നടപ്പാക്കുന്ന പദ്ധതി, 12 ഗ്രാമ ങ്ങളിൽ ശൗചാലയം, സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന 1, 940 പേർക്ക് സൗജന്യ ശസ്ത്രക്രിയ എന്നീ പദ്ധതി കളാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്.

പൊതു രംഗത്ത് മാതാ അമൃതാനന്ദമയി നടത്തുന്ന പ്രവര്‍ത്ത നങ്ങളെ രാഷ്ട്രപതി പ്രകീർത്തിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കേരളത്തിന്‍റെ മത സൗഹാർദ്ദം മാതൃക : രാഷ്​ട്രപതി

മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം : ഡൽഹിയിൽ നഴ്സുമാരുടെ മിന്നൽ പണിമുടക്ക്

September 30th, 2017

nurse_epathram

ഡൽഹി : മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഡൽഹിയിൽ നഴ്സുമാരുടെ മിന്നൽ പണിമുടക്ക്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മലയാളിയായ നഴ്സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ സമരം ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് ആലപ്പുഴ സ്വദേശിനിയായ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഐഎൽബിഎസ് ആശുപത്രിയിലാണ് പണിമുടക്ക് നടക്കുന്നത്.

മുന്നറിയിപ്പ് മൂന്നു മാസം മുമ്പു തന്നെ നോട്ടീസ് സഹിതം നൽകിയിരുന്നുവെന്നാണ് ആശുപത്രി മാനേജ്മെന്റ് പറയുന്നത്. ആത്മഹത്യക്ക് ശ്രമിച്ച യുവതി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോൾ. ആശുപത്രി മാനേജ്മെന്റിന്റെ പീഡനങ്ങൾക്ക് എതിരെ ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പിരിച്ചു വിട്ടതെന്ന് മറ്റുള്ള നഴ്സുമാർ പറയുന്നു. എന്നാൻ ഇതിനോടൊന്നും മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

- അവ്നി

വായിക്കുക: , , , ,

Comments Off on മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം : ഡൽഹിയിൽ നഴ്സുമാരുടെ മിന്നൽ പണിമുടക്ക്

സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും

July 13th, 2017

nurse_epathram

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് എടുത്ത തീരുമാനപ്രകാരം അടിയന്തിര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരായാണ് ഇങ്ങനെയൊരു തീരുമാനം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് എടുത്തത്.

സര്‍ക്കാര്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും നഴ്സുമാര്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കണമെന്നാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. പനിമരണം കൂടുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഈ തീരുമാനം ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല.

- അവ്നി

വായിക്കുക: , , , ,

Comments Off on സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും

നഴ്സുമാരുടെ സമരം: തൊഴില്‍ മന്ത്രിയുമായി ഇന്നു വീണ്ടും ചര്‍ച്ച

July 4th, 2017

nurse_epathram

തിരുവനന്തപുരം : ശമ്പള വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ നടത്തുന്ന നിരാഹര സമരം ചര്‍ച്ച ചെയ്യാന്‍ ഇന്നു തൊഴില്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ത്തു. സമരത്തിന്റെ ഏഴാം ദിവസത്തിലാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി യോഗം വിളിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും സമരം തുടരുന്ന നഴ്സുമാരെയാണ് യോഗത്തിനു വിളിച്ചിട്ടുള്ളത്.

പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും നഴ്സുമാര്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 16 മാസമായി ചര്‍ച്ചകള്‍ നടന്നിട്ടും യാതൊരു വിധ തീരുമാനങ്ങളും ഉണ്ടാകാത്ത അവസ്ഥയിലാണ് സമരത്തിലേക്ക് കടന്നതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on നഴ്സുമാരുടെ സമരം: തൊഴില്‍ മന്ത്രിയുമായി ഇന്നു വീണ്ടും ചര്‍ച്ച

കളക്ടര്‍ ബ്രോ പടിയിറങ്ങി : യു. വി. ജോസ് പുതിയ കോഴിക്കോട് ജില്ലാ കളക്ടര്‍

February 15th, 2017

prashanth

കോഴിക്കോട് : കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നും എന്‍ പ്രശാന്തിനെ സ്ഥലം മാറ്റി. പുതിയ കളക്ടറായി ടൂറിസം ഡയറക്ടര്‍ യു. വി. ജോസ് സ്ഥാനമേല്‍ക്കും. കോഴിക്കോട് ജില്ലയില്‍ വളരെയധികം ജനകീയ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് എന്‍. പ്രശാന്ത്. അദ്ദേഹം കളക്ടര്‍ ബ്രോ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. സുലൈമാനി, സവാരി ഗിരി ഗിരി, കരുണ ചെയ്യാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

കോഴിക്കോട് ജില്ലയിലെ റവന്യൂ റിക്കവറിയില്‍ കുടുങ്ങുന്നത് വമ്പന്മാരാണെന്നും കോടികള്‍ നിയമവിരുദ്ധമായി കയ്യില്‍ വച്ചിരുക്കുന്നവരെ പിടികൂടണമെന്നും കാണിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നു കരുതുന്നു.

- അവ്നി

വായിക്കുക: , ,

Comments Off on കളക്ടര്‍ ബ്രോ പടിയിറങ്ങി : യു. വി. ജോസ് പുതിയ കോഴിക്കോട് ജില്ലാ കളക്ടര്‍

Page 13 of 13« First...910111213

« Previous Page « ദേശീയ ഗാനം: എഴുന്നേറ്റു നിൽക്കേണ്ടെന്ന് സുപ്രീം കോടതിയുടെ വിശദീകരണം
Next » 104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha