ന്യൂഡല്‍ഹി: ഇന്ത്യയില്‍ മയക്കുമരുന്ന് ഉപഭോക്‌താക്കള്‍ ക്രമാതീതമായി കൂടുന്നതായി യു. എന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹെറോയിന്‍ ഉപഭോക്‌താക്കളും ഇന്ത്യയാണ്. ദക്ഷിണേഷ്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 40 ടണ്‍ മയക്കുമരുന്നില്‍ 17 ടണ്ണും ഉപയോഗിക്കുന്നത് ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യാക്കാരുടെ ഏകദേശ ഉപഭോഗം ഏകദേശം 1.4 ബില്യണ്‍ ഡോളര്‍ മൂല്യത്തോളം വരും. ഉപഭോഗം കൂടാതെ പുറമേ ബംഗ്‌ളാദേശിലേക്കും നേപ്പാളിലേക്കും ശ്രീലങ്കയിലേക്കും മയക്കുമരുന്ന് കടത്തുന്നതും ഇന്ത്യയിലൂടെയാണ്. ഇന്ത്യയില്‍ ഏകദേശം മൂന്ന് ദശലക്ഷം ഉപഭോക്‌താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. വിദ്യാര്‍ത്ഥി സമൂഹമാണ് ഏറ്റവും വലിയ ഉപയോക്‌താക്കളെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് തലവന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ 2011 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമെല്ലാം പറയുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, കുറ്റകൃത്യം
മയക്കുമരുന്നിനെത്‌രെ ബോധവല്‍ക്കരണവും നടപടിയും വേണം. പിടികഊടുന്ന് മയക്കുമരുന്ന് പരിശോധ്നകഴിഞ് പൊടിയുപ്പും, അരിപ്പൊടിയും ആകരുത്.