
തിരുവനന്തപുരം : പൂജപ്പുരയിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷി ക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള സൗജന്യ പി. എസ്. സി. കോച്ചിംഗ് നടത്തുന്നു. രാവിലെ 10 മണി മുതൽ 12.30 വരെയാണ് പരിശീലനം.
18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്ന ശേഷിത്വമുള്ള എസ്. എസ്. എൽ. സി/ പ്ലസ് ടു/ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുൻഗണന.
ആധാർ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ഇവയുടെ ഫോട്ടോ കോപ്പികളും ഉദ്യോഗാർത്ഥികൾ കരുതണം. വിവരങ്ങൾക്ക് : 0471 – 2343618, 0471 – 2343241.



ചെന്നൈ : തമിഴ്നാട്ടിലെ നാലര ലക്ഷത്തോളം ഭിന്ന ശേഷി ക്കാരുടെ പ്രതിമാസ പെൻഷൻ 1000 രൂപ യിൽ നിന്നും 1500 ആക്കി ഉയര്‍ത്തി. മാത്രമല്ല ഭിന്ന ശേഷിക്കാർക്ക് വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാനുള്ള സൗകര്യം (Work From Home) സർക്കാർ മേഖലയില്‍ അടക്കം നടപ്പാക്കും എന്നും മുഖ്യ മന്ത്രി 




















