നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി

August 27th, 2025

green-dome-masjid-ul-nabawi-ePathram
അബുദാബി : യു. എ. ഇ. യിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നബി ദിനം പ്രമാണിച്ച് സെപ്റ്റംബർ 5 വെള്ളിയാഴ്ച പൊതു അവധി നൽകും. സർക്കാർ മേഖലയിലെ ജീവനക്കാർക്കും വാരാന്ത്യ അവധിയായ ശനിയും ഞായറും കൂടി ആവുമ്പോൾ 3 ദിവസത്തെ അവധി ലഭിക്കും. 2025 ആഗസ്റ്റ് 24 തിങ്കളാഴ്ച സൗദി അറേബ്യയിൽ ദൃശ്യമായ ഹിജ്‌റ മാസ പ്പിറവി യുടെ അടിസ്ഥാനത്തിൽ പ്രവാചകരുടെ ജന്മ ദിനമായ റബിഉൽ അവ്വൽ 12, സെപ്തംബർ 4 വ്യാഴാഴ്ചയാണ്. എന്നാൽ വാരാന്ത്യ അവധികളോട് ചേർത്ത് നബി ദിന അവധി പ്രഖ്യാപിക്കുകയായിരുന്നു. FAHR

- pma

വായിക്കുക: , , , , , , , ,

Comments Off on നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി

നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ

August 19th, 2025

dubai-police-warning-for-bike-users-ePathram
ദുബായ് : മോട്ടോർ സൈക്കിളുകൾ, e- സ്കൂട്ടറുകൾ, സാധാരണ സൈക്കിളുകൾ എന്നിവ ഉപയോഗിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കണം. നിയമ ലംഘകർ 500 ദിർഹം പിഴ അടക്കണം. വേഗ പരിധി 60 കിലോ മീറ്റർ കൂടിയാൽ 3000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും രണ്ടു മാസത്തേക്ക് വാഹനം കണ്ടു കെട്ടുകയും ചെയ്യും. ചുവന്ന സിഗ്നൽ മറി കടക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.

10 വയസ്സിനു താഴെയുള്ള കുട്ടികളെയും ഉയരത്തിൽ 140 സെൻറീ മീറ്ററിനും താഴെയുള്ള കുട്ടികളെയും ഇരു ചക്ര വാഹനങ്ങളിൽ കൊണ്ടു പോകരുത്. നിയമ ലംഘകർക്ക് 400 ദിർഹം പിഴ ഈടാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നാലു ചക്ര ബൈക്കുകൾ പൊതു നിരത്തുകളിൽ ഓടിക്കുന്നത് കുറ്റകരമാണ്. ഇവ കണ്ടുകെട്ടുകയും ഫൈൻ ഈടാക്കുകയും ചെയ്യും.

അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനങ്ങൾ മോട്ടോർ സൈക്കിളിൽ ഫിറ്റ് ചെയ്യുന്നതും നിയമ ലംഘനമാണ്. മുന്നറിയിപ്പ് ലംഘിച്ച് വീണ്ടും കുറ്റം ആവർത്തിക്കുന്നവർ കർശന നിയമ നടപടികൾ നേരിടേണ്ടി വരും.

സുരക്ഷിതമായ വാഹന യാത്ര ഉറപ്പുവരുത്തുക, കാൽ നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ട്രാഫിക് നിയമ ലംഘനങ്ങൾ കുറയ്ക്കുക തുടങ്ങിയവ മുൻ നിർത്തിയാണ് നിയമങ്ങൾ പ്രാവർത്തികമാക്കുന്നത്. ഇത് ലംഘിച്ചാൽ കനത്ത പിഴയും മറ്റു ശിക്ഷാ നട പടി കളും നേരിടേണ്ടി വരും എന്നും അധികൃതർ ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ

പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു

August 17th, 2025

ajman-bans-e-scooters-on-public-roads-to-tackle-road-safety-concerns-ePathram
അജ്മാൻ : എമിറേറ്റിലെ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ അടക്കമുള്ള എല്ലാ ഇരുചക്ര വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി അജ്മാൻ പോലീസ്.

മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ, ഇരുചക്ര വാഹനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ പാതകളിലൂടെ മാത്രം സൈക്കിൾ ഓടിക്കണം. ഏതെങ്കിലും തരത്തിൽ  അപകടം  ഉണ്ടായാൽ ഉടനെ പോലീസിൽ വിവരം അറിയിക്കണം.

police-ban-two-wheelers-on-public-roads-in-ajman-ePathram

ഇരു ചക്രവാഹന യാത്രക്കാരും e-സ്കൂട്ടറുകൾ ഓടിക്കുന്നവരും സുരക്ഷക്കായി ഹെൽമറ്റ്, റിഫ്ലക്ടറുകൾ ഉള്ള ജാക്കറ്റുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. മാത്രമല്ല അധികൃതരുടെ അനുമതി ഇല്ലാതെ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ പാടില്ല.

പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എന്ന് പോലീസ് അറിയിച്ചു. നിയമ ലംഘകർക്ക് എതിരേ കർശ്ശന നിയമ നടപടികൾ സ്വീകരിക്കും എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു

ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്

August 13th, 2025

government-of-dubai-new-logo-2024-ePathram
ദുബായ് : എമിറേറ്റിലെ ശുചിത്വത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികൾ നിരീക്ഷിച്ച് അവ രേഖപ്പെടുത്തുവാൻ ‘ഇൽത്തിസാം’ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു.

പൊതു സ്ഥലങ്ങളിൽ തുപ്പുക, ച്യൂയിംഗം, സിഗരറ്റു കുറ്റികൾ, ചായക്കപ്പുകൾ, കാനുകൾ മറ്റു മാലിന്യങ്ങൾ അടക്കമുള്ളവ പൊതു സ്ഥലങ്ങളിൽ ഇടുക, നിരോധിത ഇടങ്ങളിൽ ബാർബിക്യൂ ഒരുക്കുക, അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ ലഘു ലേഖകൾ, പോസ്റ്ററുകൾ, പരസ്യങ്ങൾ പതിക്കുക തുടങ്ങി നിയമ ലംഘനങ്ങൾ ആപ്പ് വഴി നിരീക്ഷിക്കും.

പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, നഗര ഭംഗി കാത്ത് സൂക്ഷിക്കുക തുടങ്ങിയവക്കും ഉദ്യോഗസ്ഥരും പൊതു സമൂഹവും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുവാനും കൂടിയാണ് ആപ്പ് രൂപ കൽപന ചെയ്തിരിക്കുന്നത്. നിയമ ലംഘനങ്ങളുടെ ഫോട്ടോ എടുക്കാനും അത് ഉടനെ തന്നെ റിപ്പോർട്ട് ചെയ്യാനും കഴിയും.

നഗരത്തിന്‍റെ ശുചിത്വം, സുസ്ഥിരത, ജീവിത നില വാരം എന്നിവ വർദ്ധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റി യുടെ ദൗത്യങ്ങളിൽ ‘ഇൽത്തിസാം’ പോലുള്ള ഡിജിറ്റൽ ആപ്പുകൾ പ്രധാന പങ്കു വഹിക്കും. ലോകത്ത് ഏറ്റവും വൃത്തിയുള്ള നഗരം ദുബായ് എന്നുള്ള സ്ഥാനം നില നിർത്തുവാനും കൂടിയാണ് ഈ ദൗത്യം എന്നും പൊതു ജനങ്ങൾ ഇതിനോട് പൂർണ്ണമായും സഹകരിക്കണം എന്നും നഗര സഭാ അധികൃതർ അറിയിച്ചു. F B , Instagram

- pma

വായിക്കുക: , , , , , , ,

Comments Off on ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

August 11th, 2025

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ മിനാ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക്-ഇന്‍ സൗകര്യം ആഗസ്റ്റ് 11 മുതൽ ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

അബുദാബി മുസ്സഫ ഷാബിയ 11 ലെ അൽ മദീന ഹൈപ്പർ മാർക്കറ്റിനു സമീപം, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐന്‍ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ10 മണി മുതല്‍ രാത്രി 10 മണി വരെയും സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഉപയോഗപ്പെടുത്താം.

ഇന്ത്യയിലെ 16 എയർ പോർട്ടുകളിലേക്ക് നിലവിൽ അബുദാബിയിൽ നിന്നും ഇന്‍ഡിഗോ എയർ സർവ്വീസ് നടത്തുന്നുണ്ട്. യാത്രയുടെ 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം.

ബാഗേജുകള്‍ ഇവിടെ നല്‍കി ബോഡിംഗ്‌ പാസ്സ് എടുക്കുന്നവര്‍ക്ക് വിമാന ത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രഷനിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം കൂടുതൽ ജനപ്രിയമാക്കിയത്.

അടുത്ത മാസം (സെപ്റ്റംബര്‍ ഒന്ന്) മുതലാണ് അല്‍ ഐനിലെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ആരംഭിക്കുക. അവിടെ സിറ്റി ചെക്ക്-ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂർ ആയിരിക്കും.

12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

Page 2 of 8012345...102030...Last »

« Previous Page« Previous « പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
Next »Next Page » അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha