സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു

August 1st, 2025

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. തൃശൂർ ജില്ല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സുവനീറിന് ഉചിതമായ പേര് ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലുള്ള പേരുകൾ പരിഗണിക്കും.

സുവനീറിന് നിർദ്ദേശിക്കുന്ന പേരും വ്യക്തിയുടെ പേരും ഫോൺ നമ്പറും +971 50 376 7871 എന്ന വാട്സാപ്പിലേക്ക് 2025 ആഗസ്റ്റ് അഞ്ചിന് മുൻപായി അയക്കണം. കൂടുതൽ വിവരങ്ങൾക്കും ഇതേ നമ്പറിൽ ബന്ധപ്പെടാം.

തെരഞ്ഞെടുക്കപ്പെടുന്ന പേരിനു സുവനീർ പ്രകാശന ചടങ്ങിൽ വെച്ച് സമ്മാനവും നൽകും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു

കെ. എ. ജബ്ബാരി അന്തരിച്ചു

July 30th, 2025

salafi-times-editor-k-a-jabbari-passed-away-ePathram
ദുബായ്‌ : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കെ. എ. ജബ്ബാരി അന്തരിച്ചു. സലഫി ടൈംസ് ചീഫ്‌ എഡിറ്ററും ദുബായ് വായനക്കൂട്ടം (സഹൃദയ സാംസ്കാരിക വേദി) യുടെ അമരക്കാരനും കൂടിയായി രുന്നു കൊടുങ്ങല്ലൂർ എറിയാട് കറുക പ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ എന്ന പ്രിയപ്പെട്ടവരുടെ ജബ്ബാരിക്ക.

2025 ജൂലായ് 30 (ബുധൻ) പുലർച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യാ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 78 വയസ്സ് ആയിരുന്നു.

അക്ഷരങ്ങൾക്ക് എന്തിനേക്കാളും വില കല്പിച്ചിരുന്ന ജബ്ബാരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ദുബായിൽ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ആചരിച്ചു വന്നിരുന്നു.

തൃശൂർ ജില്ലാ സർഗ്ഗധാര ചെയർമാൻ, കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട്, കൂടാതെ നിരവധി സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവും  ആയിരുന്നു.

വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് യു. എ. ഇ. യിലെയും നാട്ടിലെയും പ്രതിഭകൾക്ക് വായനക്കൂട്ടം പുരസ്കാരങ്ങൾ ജബ്ബാരിക്കയുടെ നേതൃത്വത്തിൽ സമ്മാനിച്ചിട്ടുണ്ട്. ശാരീരിക പ്രയാസങ്ങൾ കാരണം പ്രവാസം അവസാനിപ്പിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ പോയി. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

JABBARI : Personalities & ePathram Tag

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on കെ. എ. ജബ്ബാരി അന്തരിച്ചു

ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം

July 27th, 2025

cyber-pulse-beware-e-fraud-hacker-attack-ePathram
അബുദാബി : സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന ഓൺ ലൈൻ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ. ഡിജിറ്റൽ കറൻസി, സ്റ്റോക്ക് ട്രേഡിംഗ് തുടങ്ങിയവയിൽ വൈദഗ്ദ്ധ്യമുള്ള ചില ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിൽ തട്ടിപ്പുമായി എത്തുന്നത്. ഇ-മെയിൽ വഴിയും സാമൂഹിക മാധ്യമ ങ്ങളിലൂടെയും വ്യാജ വാഗ്ദാനങ്ങൾ നൽകി ഇവർ ആളുകളെ കെണികളിൽ വീഴ്ത്തുന്നു.

അവിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ഓഫറുകൾ ഒഴിവാക്കുക, വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും പങ്കു വെക്കാതിരിക്കുക.

നിക്ഷേപത്തിൽ ആദ്യം ചെറിയ ലാഭം നൽകി വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും പിന്നീട് ഈ ഗ്രൂപ്പുകൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഏതൊരു ഓൺ ലൈൻ നിക്ഷേപത്തിലും ഏർപ്പെടുന്നതിന് മുമ്പ് അവരെ കുറിച്ച് വ്യക്തമായി പഠിക്കുകയും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതി അവർക്ക് ഉണ്ടെന്നു ഉറപ്പു വരുത്തുകയും വേണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ പെടാതെ നിക്ഷേപകർ സ്വയം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപ ഗ്രൂപ്പുകൾ വഴിയുള്ള തട്ടിപ്പുകൾക്ക് എതിരെ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റും മുന്നറിയിപ്പ് നൽകി.

ആകർഷകമായ നിരക്കിൽ വിമാന ടിക്കറ്റ് ഓഫറു കളും വ്യാജ നിക്ഷേപ വാഗ്ദാനങ്ങളും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എയർ ലൈനു കളുടെ ഔദ്യോഗിക വെബ്‌ സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ മാത്രം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുക എന്നും അധികൃതർ ഓർമ്മിപ്പിച്ചു. Instagram

- pma

വായിക്കുക: , , , , , ,

Comments Off on ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം

ടാക്‌സികളിൽ സുരക്ഷാ പരിശോധന

July 26th, 2025

illegal-taxi-services-police-warning-to-fake-taxi-ePathram
അബുദാബി : തലസ്ഥാനത്തെ ടാക്സികളിൽ സുരക്ഷാ നിയമങ്ങളും ശുചിത്വവും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാനായി അധികൃതർ പരിശോധനകൾ നടത്തുന്നു. കൂടുതൽ സുരക്ഷിതത്വവും ഉപഭോക്തൃ സൗഹൃദവുമായ യാത്രാ സാഹചര്യങ്ങൾ ഒരുക്കി ടാക്സി സേവനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും കൂടിയാണ് അധികൃതർ പരിശോധനകൾക്ക് തുടക്കം കുറിച്ചത്

ഡ്രൈവർമാരുടെ പെരുമാറ്റം, സ്വഭാവ രീതികൾ, ശുചിത്വം, വാഹനത്തിൻറെ അവസ്ഥ, ലൈസൻസിംഗ് മാനദണ്ഡങ്ങൾ എന്നിവയും പരിശോധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എമിറേറ്റിലെ പൊതു ഗതാഗതത്തിൽ അന്താരാഷ്‌ട്ര രീതികൾ സമന്വയിപ്പിക്കുക, ഈ മേഖലയിൽ പൊതുജന വിശ്വാസം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി മുൻ നിറുത്തിയാണ് ഈ നടപടികൾ എന്ന് അധികൃതർ അറിയിച്ചു. AD TAXI : AD Mobility

- pma

വായിക്കുക: , , ,

Comments Off on ടാക്‌സികളിൽ സുരക്ഷാ പരിശോധന

വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി

July 26th, 2025

accident-graphic

ദുബായ് : റോഡ് അപകടങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് പോലീസിൽ വിവരം അറിയിക്കണം എന്നും അപകടത്തിൽപ്പെട്ട വാഹനം അധികൃതരുടെ അനുമതിയോടെ കൂടെ മാത്രം അപകട സ്ഥലത്ത് നിന്നും മാറ്റിയിട്ട് ഗതാഗത തടസ്സം ഒഴിവാക്കുകയും വേണം എന്നും ദുബായ് ട്രാഫിക് പോലീസ്.

കഴിഞ്ഞ ദിവസം ദുബായ് ഹോർ അൽ അൻസ് എന്ന പ്രദേശത്തു ഗുരുതരമായ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ ഡ്രൈവറെയും ഈ വാഹനം അധികൃതരുടെ അനുമതി ഇല്ലാതെ റിപ്പയർ ചെയ്ത ഗ്യാരേജ് ഉടമയെയും അറസ്റ്റ് ചെയ്തു.

ഒരാളെ ഇടിച്ചിട്ട ശേഷം ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു. ഗ്യാരേജ് ഉടമ കേസിൽ രണ്ടാം പ്രതിയാണ്.

അശ്രദ്ധമായ ഡ്രൈവിംഗ്, അലംഭാവം, റോഡ് ഉപയോഗിക്കുന്നവരെ പരിഗണിക്കാത്തത് എന്നിവയാണ് അപകടത്തിന് കാരണം എന്നും അധികൃതർ അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ട്രാഫിക് നിയമങ്ങളും സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. ഒരു കാരണവശാലും അപകടത്തിൽപ്പെട്ട വാഹനവുമായി കടന്നു കളയരുത് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അപകട വിവരം പോലീസിൽ അറിയിക്കുകയും വേണം എന്നും പോലീസ് ഓർമ്മപ്പെടുത്തി. DXB POLICE

- pma

വായിക്കുക: , , , ,

Comments Off on വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി

Page 4 of 80« First...23456...102030...Last »

« Previous Page« Previous « കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
Next »Next Page » ടാക്‌സികളിൽ സുരക്ഷാ പരിശോധന »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha