ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

August 11th, 2025

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ മിനാ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക്-ഇന്‍ സൗകര്യം ആഗസ്റ്റ് 11 മുതൽ ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

അബുദാബി മുസ്സഫ ഷാബിയ 11 ലെ അൽ മദീന ഹൈപ്പർ മാർക്കറ്റിനു സമീപം, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐന്‍ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ10 മണി മുതല്‍ രാത്രി 10 മണി വരെയും സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഉപയോഗപ്പെടുത്താം.

ഇന്ത്യയിലെ 16 എയർ പോർട്ടുകളിലേക്ക് നിലവിൽ അബുദാബിയിൽ നിന്നും ഇന്‍ഡിഗോ എയർ സർവ്വീസ് നടത്തുന്നുണ്ട്. യാത്രയുടെ 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം.

ബാഗേജുകള്‍ ഇവിടെ നല്‍കി ബോഡിംഗ്‌ പാസ്സ് എടുക്കുന്നവര്‍ക്ക് വിമാന ത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രഷനിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം കൂടുതൽ ജനപ്രിയമാക്കിയത്.

അടുത്ത മാസം (സെപ്റ്റംബര്‍ ഒന്ന്) മുതലാണ് അല്‍ ഐനിലെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ആരംഭിക്കുക. അവിടെ സിറ്റി ചെക്ക്-ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂർ ആയിരിക്കും.

12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്

August 9th, 2025

shaikh-zayed-masjid-ePathram
അബുദാബി : ട്രാവല്‍ ആന്‍ഡ് ടൂറിസം പ്ലാറ്റുഫോമായ ട്രിപ്പ് അഡ്‌വൈസർ 2025 ലെ ആഗോള റിപ്പോര്‍ട്ടില്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനു എട്ടാം സ്ഥാനം ലഭിച്ചു. ടോപ്പ് ആട്രാക്ഷന്‍സ് വിഭാഗത്തി ലാണ് 25 വിശിഷ്ട ലാൻഡ് മാർക്കുകളില്‍ ആഗോള തലത്തില്‍ ശൈഖ് സായിദ് മസ്ജിദ് എട്ടാം സ്ഥാനത്തു വന്നത്.

എന്നാൽ ഈ വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റിലെ ഒന്നാം നമ്പര്‍ ആകര്‍ഷണം എന്ന സ്ഥാനം ഗ്രാൻഡ് മസ്ജിദ് നില നിര്‍ത്തി. മേഖലയിലെ ഏറ്റവും മികച്ച 10 സൈറ്റു കളുടെ പട്ടികയില്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ഒന്നാം സ്ഥാനത്തു തുടരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്

ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്

August 6th, 2025

electric-bikes-in-main-roads-police-warning-use-of-e-bikes-ePathram
അബുദാബി : തിരക്കേറിയ റോഡുകളിലെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം അപകടങ്ങൾ വിളിച്ചു വരുത്തും എന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇതിനെതിരെ ബോധവൽക്കരണവുമായി അധികൃതർ രംഗത്തു വന്നു.

തിരക്കുള്ള റോഡുകളിലൂടെ അപകടകരമായ രീതി യിൽ ഇ-സ്കൂട്ടറുകളിൽ സഞ്ചരിക്കുന്ന യുവാക്കളുടെ വീഡിയോ അബുദാബി പോലീസിന്റെ സോഷ്യൽ മീഡിയ  പേജുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ സ്‌കൂട്ടറുകൾ പാഞ്ഞു പോകുന്നതും ഒരു വണ്ടിയിൽ ഇടിക്കുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷ പ്പെടുന്നതും വീഡിയോവിൽ കാണാം.

നിയമങ്ങൾ കർശ്ശനമായി പാലിക്കണം എന്നും ഇ-സ്കൂട്ടറുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകളിലൂടെ മാത്രം ഓടിക്കണം എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്

ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു

August 6th, 2025

anria-angamaly-nri-dubai-onam-2025-ePathram
ദുബായ് : അങ്കമാലി സ്വദേശികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ആൻറിയ (അങ്കമാലി എൻ. ആർ. ഐ. അസ്സോസ്സിയേഷൻ-ANRIA) യുടെ ഈ വർഷത്തെ ഓണാഘോഷം ‘അങ്കമാലി പൊന്നോണം’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ 2025 സെപ്റ്റംബർ 28 ഞായറാഴ്ച ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടക്കും.

ആൻറിയ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര-കൈ കൊട്ടിക്കളി, ശിങ്കാരി മേളം, ഘോഷ യാത്ര, മ്യൂസിക്കൽ ഷോ മറ്റു വിവിധ കലാ പരിപാടികൾ എന്നിവയും ഓണ സദ്യയും ഉൾപ്പെടുത്തിയുള്ള ആൻറിയ ഇരുപതാം വാർഷിക ആഘോഷം കൂടി ആയിരിക്കും ‘അങ്കമാലി പൊന്നോണം’ എന്നും സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. ആൻറിയ മുൻ പ്രസിഡണ്ട് ലിജി റെജി, റീത്തു ജോബിൻ, ലൈജു കൊച്ചാട്ട്, ജിജി പാണ്ഡവത്ത് തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു

ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു

August 5th, 2025

roads-transport-authority-dubai-logo-rta-ePathram

ദുബായ് : അധികൃതരുടെ നിർദ്ദേശങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കുന്നതിൽ മികവ് പുലർത്തിയ ദുബായിലെ 2172 ടാക്സി ഡ്രൈവർമാരെ ദുബായ് റോഡ്‌സ് & ട്രാന്‍സ്‌ പോര്‍ട്ട് അതോറിറ്റി (ആര്‍. ടി. എ.) ആദരിച്ചു. എല്ലാ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും അതോടൊപ്പം വ്യക്തിഗത, വാഹന ശുചിത്വത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും നഷ്ടപ്പെട്ട വസ്തുക്കള്‍ അവയുടെ ഉടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്ത 2,172 ഡ്രൈവര്‍മാരെയാണ് ‘റോഡ് അംബാസഡര്‍മാര്‍’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി പൊതു ചടങ്ങില്‍ വെച്ച് ആര്‍. ടി. എ. ആദരിച്ചത്.

കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തന കാലയളവിലെ വിലയിരുത്തലിലാണ് ഇവരെ തെരഞ്ഞെടുത്തത്. ആരോഗ്യകരമായ മത്സര മനോഭാവം ഡ്രൈവര്‍ മാര്‍ക്ക് ഇടയില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം ചടങ്ങുകൾ ഉപയോഗപ്പെടും എന്നും ഇതിലൂടെ ഉപഭോക്തൃ സംതൃപ്തി കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും എന്നും RTA അധികൃതർ അറിയിച്ചു.

rta

- pma

വായിക്കുക: , , , , , ,

Comments Off on ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു

Page 5 of 82« First...34567...102030...Last »

« Previous Page« Previous « ഷാനവാസ് അന്തരിച്ചു
Next »Next Page » ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha