ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ

November 15th, 2024

ishal-onam-2024-ishal-band-ePathram
അബുദാബി : ഇശല്‍ ബാന്‍ഡ് അബുദാബിയുടെ ‘ഇശല്‍ ഓണം-2024’ നവംബർ 17 ഞായറാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെൻറർ അങ്കണത്തിൽ നടക്കും. സിനിമാ താരം സെന്തിൽ കുമാർ മുഖ്യ അതിഥിയായി പങ്കെടുക്കും.

ഉച്ചക്ക് 3 മണി മുതല്‍ ആരംഭിക്കുന്ന ‘ഇശല്‍ ഓണം’ ആദ്യ സെഗ്മെന്റിൽ മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര തുടങ്ങി നിറപ്പകിട്ടാർന്ന പരിപാടികൾ അരങ്ങിൽ എത്തും. മിസ്സി മാത്യൂസ് നയിക്കുന്ന ഫാഷന്‍ ഷോ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും

ഇശല്‍ ബാന്‍ഡ് അബുദാബി കലാകാരന്മാര്‍ അണി നിരക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റില്‍ സോഷ്യൽ മീഡിയാ താരങ്ങളായ ഹിഷാം അങ്ങാടിപ്പുറം, മീര എന്നിവർ പങ്കെടുക്കും.

കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഈ കൂട്ടായ്മ ഈ വര്‍ഷം നിര്‍ധനരായവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധന സഹായം നല്‍കും. അബുദാബി കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറന്റ് ഓഫീസര്‍ ആയിഷ അലി അല്‍ഷഹീ പൊതു പരിപാടിയില്‍ മുഖാതിഥി ആയിരിക്കും.

സാമൂഹ്യ, സാംസ്‌കാരിക,വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റിയാടി തൊട്ടില്‍ പ്പാലം സ്വദേശി കുനിയില്‍ ഇസ്മായില്‍ അഹമ്മദിനെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും.

ഇശല്‍ ബാന്‍ഡ് അബുദാബി മുഖ്യരക്ഷാധിക്കാരി ഹാരിസ് തായമ്പത്ത്, ഇവന്റ് കോഡിനേറ്റർ ഇക്ബാല്‍ ലത്തീഫ്, ട്രഷറര്‍ സാദിഖ് കല്ലട, ചെയര്‍മാന്‍ റഫീക്ക് ഹൈദ്രോസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സമീര്‍ മീന്നേടത്ത്, സിയാദ് അബ്ദുല്‍ അസിസ്, നിഷാന്‍ അബ്ദുല്‍ അസിസ്, എബി യഹിയ, റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജര്‍ അബ്ദുല്‍ സലിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ

ഇശൽ ഓണം 2024 പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു

November 1st, 2024

ishal-band-onam-programe-2024-brochure-ePathram
അബുദാബി : ഇശൽ ബാൻഡ് അബുദാബിയുടെ ഓണാഘോഷ പരിപാടി ‘ഇശൽ ഓണം 2024’ നവംബർ 17 (ഞായർ) ഉച്ചക്ക് 3 മണി മുതൽ അബുദാബി കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ അരങ്ങേറും. ചലച്ചിത്ര നടൻ സെന്തിൽ കൃഷ്ണകുമാർ മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുക്കും എന്നും അബുദാബി റഹ്മത്ത് കാലിക്കറ്റ് ഹോട്ടലിൽ നടന്ന പ്രഖ്യാപന യോഗത്തിൽ സംഘാടകർ അറിയിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ ‘ഇശൽ ഓണം 2024’ ബ്രോഷർ പ്രകാശനം ചെയ്തു. അബുദാബി മലയാളീ സമാജം പ്രസിഡണ്ട് സലീം ചിറക്കൽ, മാധ്യമ പ്രവർത്തകരായ സമീർ കല്ലറ, റാഷിദ്‌ പൂമാടം, ഇശൽ ബാൻഡ് പ്രവർത്തകരായ ഹാരിസ് തായമ്പത്ത്, മഹ്‌റൂഫ് കണ്ണൂർ, ഇക്ബാൽ ലത്തീഫ്, റഫീക്ക് ഹൈദ്രോസ്, സാദിഖ് കല്ലട, ബിസിനസ്സ് രംഗത്ത് നിന്നും മൻസൂർ, ഷരീഫ്, സലീം എന്നിവർ സന്നിഹിതരായി.

മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, ചെണ്ട മേളം എന്നിവ യുടെ അകമ്പടിയോടെ ‘ഇശൽ ഓണം 2024’ ഘോഷ യാത്രക്ക് തുടക്കം കുറിക്കും. തിരുവാതിരക്കളി, കൈകൊട്ടിക്കളി, മറ്റു നൃത്ത നൃത്യങ്ങളും അരങ്ങേറും

യുവ ഗായക രായ മീര, ഹിഷാം അങ്ങാടിപ്പുറം ഇശൽ ബാൻഡ് കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും, മിസ്സി മാത്യു നേതൃത്വം നൽകുന്ന ഫാഷൻ ഷോയും ‘ഇശൽ ബാൻഡ് ഇശൽ ഓണം- 2024’ കൂടുതൽ വർണ്ണാഭമാക്കും എന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 566 73 56 എന്ന നമ്പറിൽ ബന്ധപ്പെടാം.

 * സത്താർ കാഞ്ഞങ്ങാടിനെ ആദരിച്ചു 

ഇശൽ ബാൻഡ് സിദ്ധീഖ് ചേറ്റുവയെ ആദരിച്ചു

- pma

വായിക്കുക: , , ,

Comments Off on ഇശൽ ഓണം 2024 പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു

ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

February 29th, 2024

ishal-band-food-fest-season-3-winners-ePathram
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മ ഇശൽ ബാൻഡ് സംഘടിപ്പിച്ച ഫുഡ്‌ ഫെസ്റ്റ് സീസൺ-2 വിൽ അനീസ ജാഫർ, ജസീല സൈഫുദ്ധീൻ, നസീബ ഫിറോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അബുദാബി ബെൻസർ ഫാം ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകൻ അക്കു അക്ബർ, അഭിനേതാവ് ലിഷോയ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

ബെൻസർ ഗ്രൂപ്പ് എം. ഡി. ഷരീഫ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. അബുദാബിയിലെ സംഘടനാ പ്രതി നിധികളും സംഘാടകരും സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ഫാഷൻ ഷോ, തീറ്റ മത്സരം, വടം വലി തുടങ്ങി വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഇശല്‍ ബാന്‍ഡ് ഗാനോത്സവ് ശ്രദ്ധേയമായി

October 16th, 2019

ishal-band-ganolsav-2019-ePathram

അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മ യായ ഇശൽ ബാൻഡ് അബുദാബി യുടെ നാലാം വാർഷിക ആഘോഷ ത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘ഗാനോ ത്സവ്’ ശ്രദ്ധേയമായി.

ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വാര്‍ഷിക ആഘോഷ ങ്ങള്‍ ഇന്ത്യൻ എംബസി കോൺസുൽ രാജ മുരുകൻ ഉദ്ഘാടനം ചെയ്തു. ഗാന രചനാ രംഗ ത്ത് 50 വർഷം പൂർത്തി യാക്കിയ ബാപ്പു വെള്ളിപ്പറമ്പില്‍, വിദ്യാഭ്യാസ രംഗ ത്ത് സമഗ്ര സേവന ങ്ങൾ നല്‍കുന്ന കെ. കെ. അഷ്റഫ് എന്നിവരെ ആദരിച്ചു.

bappu-vellipparambu-honored-by-ishal-band-ePathram

ബാപ്പു വെള്ളിപ്പറമ്പിനെ ആദരിക്കുന്നു

ഇസ്‌ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി എം. പി. എം. റഷീദ് എന്നിവർ പൊന്നാട അണി യിച്ചു. ഇശൽ ബാൻഡ് അബുദാബി മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം അദ്ധ്യക്ഷത വഹിച്ചു.

kk-ashraf-honored-by-ishal-band-ganolsavam-ePathram

കെ. കെ. അഷറഫിനു മെമെന്റോ സമ്മാനിക്കുന്നു

നിർദ്ധനരായ പെൺ കുട്ടികളുടെ വിവാഹ ത്തി നായി ഇശൽ ബാൻഡ് അബു ദാബി നൽകുന്ന സഹായ ധന വിതരണ ത്തിന്റെ പ്രഖ്യാപനം ഇശല്‍ ബാന്‍ഡ് ചെയർ മാൻ റഫീക്ക് ഹൈദ്രോസ് നിര്‍വ്വഹിച്ചു.

ചലച്ചിത്ര പിന്നണി ഗായക രായ അഫ്‌സൽ, ജ്യോത്സന, യുവ ഗായിക യുമ്‌ന അജിൻ എന്നി വരും ഇശൽ ബാൻഡ് കലാകാരന്മാരും ‘ഗാനോത്സവ്’ സംഗീത നിശ യിൽ ഗാന ങ്ങൾ അവതരിപ്പിച്ചു.

ജനറൽ കൺവീനർ, അബ്ദുള്ള ഷാജി, ഇവന്റ് കോർഡി നേറ്റർ ഇഖ്‌ബാൽ ലത്തീഫ് എന്നിവ രുടെ നേതൃത്വ ത്തിൽ സാദിഖ്, മഹ്‌റൂഫ്, സലീത്ത്‌, അൻസർ, നിയാസ് നുജൂം, അബ്ദുള്ള, സാബിർ, സഹീർ ഹംസ, നിഷാൻ, സമീർ, അസീസ്, സുനീഷ്, സന്തോഷ്, വത്സൻ, സിയാദ്, അഷ്‌റഫ് , ആഷിഖ്, ഫർഹീൻ ഷെരീഫ് എന്നിവർ ചേർന്ന് കലാ പരിപാടികൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഇശല്‍ ബാന്‍ഡ് ഗാനോത്സവ് ശ്രദ്ധേയമായി


« തുലാവർഷം എത്തുന്നു
യോനോ ആപ്പ് : സൗജന്യ മായി പണം പിന്‍ വലിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha