അബുദാബി : സംഗീത കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബുദാബി’ (ഐ. ബി. എ) യുടെ ഒന്നാം വാർഷിക ആഘോഷം വിപുല മായ പരിപാടി കളോടെ 2016 സെപ്റ്റംബർ 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.
ഈ വർഷം ഓണവും ബലി പെരുന്നാളും ഒന്നിച്ചു വരുന്നു എന്നുള്ളതാണ് ഐ. ബി. എ. യുടെ വാർഷിക ആഘോഷ ങ്ങൾക്ക് മികവ് കൂട്ടുന്നത്.
ഇതിന്റെ ഭാഗ മായി കലാ പരി പാടി കൾ കൂടുതൽ ആസ്വാദ്യകര മാ ക്കുന്ന തിനു വേണ്ടി നർമ ത്തിന്റെ പുത്തൻ ആവി ഷ്കാര ങ്ങളു മായി ‘കാലി ക്കറ്റ് വി ഫോർ യു’ ടീം അംഗ ങ്ങളായ നിർമൽ പാലാഴിയും പ്രദീപും കബീറും ഷൈജു വും ചേർന്ന് അവതരി പ്പിക്കുന്ന ഹാസ്യ കലാ പ്രകടനവും അമൃതാ ടി. വി. റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സിംഗർ വിജയി യും പ്രശസ്ത വയലിനി സ്റ്റുമായ രൂപാ രേവതി യും ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർ സിംഗർ ഫൈനലിസ്റ്റ് പ്രീതി വാര്യരും ഒപ്പം ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാരന്മാരും അണി നിര ക്കുന്ന “ന്താണ് ബാബ്വേട്ടാ” എന്ന കലാ സന്ധ്യ അവതരി പ്പിക്കും.
അന്തരിച്ച പ്രമുഖ നടനും ഗായക നുമായ കലാ ഭവൻ മണിക്കുള്ള സമർപ്പണമാണ് ഐ. ബി. എ. യുടെ ഒന്നാം വാര്‍ഷിക ആഘോഷ പരി പാടി കൾ.
ഇതിന്റെ ഭാഗ മായി കലാഭവൻ മണി യുടെ സഹോ ദരനും പ്രശസ്ത നർത്തകനു മായ ആർ. എൽ. വി. രാമ കൃഷ്ണനും സിനിമാ സീരിയൽ താരം ബൈജു വെഞ്ഞാറ മൂടും പരി പാടി യിൽ അതിഥികളായി സംബ ന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
കലാ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച വരെ ഐ. ബി. എ. ആദരിച്ചു വരുന്നുണ്ട്. ഈ വർഷം മുതൽ അബു ദാബി യിലെ തെരഞ്ഞെ ടുക്ക പ്പെട്ട മാധ്യമ പ്രവർത്ത കരെ ‘മാധ്യമശ്രീ’ പുരസ്കാരം നൽകി ആദരിക്കും. പരിപാടി യുടെ ഭാഗ മായി നടക്കുന്ന സാംസ്കാരിക സമ്മേ ളന ത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
സേവന രംഗത്ത് സമാനത കളി ല്ലാത്ത കാരുണ്യ പ്രവർത്ത നങ്ങൾ നടത്തി ശ്രദ്ധേ യരായ ഇശൽ ബാൻഡി ന്റെ പ്രഖ്യാപിത പരിപാടി കളിൽ ഒന്നായ നിർദ്ധന രായ പെൺ കുട്ടി കളുടെ വിവാഹ ധന സഹായ ത്തിനെ ആദ്യ ഭാഗം പ്രസ്തുത പരിപാടി യിൽ വെച്ച് നൽകും.
മലപ്പുറം, കണ്ണൂർ എന്നീ ജില്ല കളിൽ നിന്നുള്ള രണ്ട് പെൺ കുട്ടി കളുടെ വിവാഹം ഒക്ടോ ബർ, നവംബർ മാസ ങ്ങളി ലായി നടക്കും. ഓരോ വിവാഹങ്ങൾക്കും ചെലവിനായി മൂന്നര ലക്ഷം രൂപ വീത മാണ് നൽകുന്നത്.
ജീവ കാരുണ്യ പ്രവർ ത്തന ങ്ങളോ ടൊപ്പം കലാ കാരന്മാർക്ക് അർഹ മായ പ്രോ ത്സാ ഹനം നൽകി കൊണ്ട് അവരുടെ സർഗാത്മത ക്കു മിക വുറ്റ അവസര ങ്ങൾ ഉണ്ടാക്കി കൊടു ക്കുക എന്നുള്ളതാണ് ഐ. ബി. എ. യുടെ മറ്റൊരു ലക്‌ഷ്യം എന്നും സംഘാടകർ അറി യിച്ചു.
പ്രായോജക പ്രതിനിധി കളായ അഷറഫ്, ശിഹാബ്, ഇശൽ ബാൻഡ് ചെയർ മാൻ റഫീഖ് ഹൈദ്രോസ്, ജന. കൺവീനർ സൽമാൻ ഫാരിസ്, സലീൽ വടക്കാ ഞ്ചേരി, സക്കീർ തിരുവനന്ത പുരം, കരീം ഇരിഞ്ഞാലക്കുട, മുഹമ്മദ് ഹാരിസ് തുടങ്ങിയവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പ്രവാസി, ബഹുമതി, സംഗീതം, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം