അബുദാബി : ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകനായി മാറിയ പ്രവാസി ഗായകൻ അസീം കണ്ണൂരിനെ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ. ) ആദരിച്ചു.
അസീം പാടി അഭിനയിച്ച് ദൃശ്യാ വിഷ്‌കാരം നടത്തിയ ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ആൽബം മൂന്നു ലക്ഷ ത്തിലധികം കാഴ്ച ക്കാരുടെ പ്രശംസ ഏറ്റു വാങ്ങി സോഷ്യൽ മീഡിയ യിൽ മുന്നേറുന്ന സന്ദർഭ ത്തി ലാണ് ഇശൽ ബാൻഡ് ജോയിന്റ് കൺവീനറും കൂടി യായ അസീം കണ്ണൂരി നെ ആദരിച്ചത്.

അസീം കണ്ണൂരിന് ഇശല്‍ ബാന്‍ഡിന്റെ സ്നേഹാദരം
ചടങ്ങിൽ ഐ.ബി.എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് മെമെന്റോ സമ്മാനിച്ചു. ഐ. ബി. എ. ചെയർമാൻ സൽമാൻ ഫാരിസി, ചീഫ് പാട്രൺ റഫീഖ് ഹൈദ്രോസ്, സോംഗ് ലവ് ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ, റിഥം അബുദാബി അഡ്മിൻ സുബൈർ തളിപ്പറമ്പ, ഷഫീൽ കണ്ണൂർ, ഫൈസൽ ബേപ്പൂർ, റജീദ് തുട ങ്ങി യവർ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്നെറ്റ്, പ്രവാസി, ബഹുമതി, സംഗീതം, സംഘടന