പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്ര ദിന ആഘോഷം ശ്രദ്ധേയമായി

August 21st, 2023

flag-of-india-ePathram
അബുദാബി : തലസ്ഥാനത്തെ അംഗീകൃത ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറി. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യ അതിഥിയായിരുന്നു.

ഐ. എസ്‌. സി. പ്രസിഡണ്ട് ജോൺ വർഗ്ഗീസ്, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ഇസ്‌ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഐ. എല്‍. എ. ജനറൽ സെക്രട്ടറി മോന മാത്തൂർ, ഐ. എസ്. സി. ജനറൽ സെക്രട്ടറി വി. പ്രദീപ് കുമാർ, എന്‍റര്‍ടൈന്‍ന്മെന്‍റ് സെക്രട്ടറി കെ. കെ. അനിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്‍റർ, ഇന്ത്യൻ ലേഡീസ് അസോസ്സിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വ ത്തില്‍ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്ര ദിന ആഘോഷം ശ്രദ്ധേയമായി

എം. എൻ. കാരശ്ശേരിക്ക് മലയാളി സമാജം സാഹിത്യ പുരസ്കാരം

August 21st, 2023

prof-m-n-karassery-bags-abu-dhabi-malayali-samajam-literary-award-ePathram
അബുദാബി : മലയാളി സമാജത്തിന്‍റെ 38-ാമത് സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫസര്‍ ഡോ. എം. എൻ. കാരശ്ശേരിക്ക് സമ്മാനിക്കും.

സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ സന്തുലിതമായ ദർശനവും സൂഷ്മമായ അപഗ്രഥന ങ്ങളിലൂടെ സാഹിത്യ കൃതികളെയും സാമൂഹ്യ പ്രവണതകളെയും വിലയിരുത്തുന്നതില്‍ ഉള്ള വിചക്ഷണതയും വെളിവാക്കുന്ന അദ്ദേഹത്തിന്‍റെ രചനകളും പ്രഭാഷണങ്ങളും മലയാളി സമൂഹത്തെ പുരോഗമനാത്മകമായി നയിച്ചു പോരുന്നു. മലയാള ഭാഷക്ക് വേണ്ടിയും ഭദ്രമായ ഒരു സമൂഹത്തിന്‍റെ കെട്ടുറപ്പിന് വേണ്ടിയും ഉറച്ച നിലപാടുകള്‍ ഉള്ള പ്രതിഭാ സമ്പന്നനായ ആചാര്യനാണ് പ്രൊഫസര്‍ ഡോ. എം. എൻ. കാരശ്ശേരി എന്ന് ജഡ്ജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

കവി പ്രൊഫ. വി. മധു സൂദനൻ നായർ അദ്ധ്യക്ഷനും ഡോ. പി. വേണു ഗോപാലൻ, ഡോ. ബിജു ബാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമാജം സാഹിത്യ പുരസ്കാര നിർണ്ണയ സമിതി, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത് എന്ന് അബുദാബി മലയാളി സമാജം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അവാർഡ് നിർണ്ണയ സമിതി അംഗങ്ങളും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ടി. ഡി. അനിൽ കുമാർ, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദരാലി, സീനിയർ കമ്മിറ്റി അംഗം എ. എം. അൻസാർ, വനിതാ വിഭാഗം കൺവീനർ ഷഹനാ മുജീബ്, ബി. യേശു ശീലൻ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

1982 മുതല്‍ തുടക്കം കുറിച്ച സമാജം സാഹിത്യ പുരസ്കാരം, മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യ കുലപതികൾക്ക് മുടക്കം കൂടാതെ നൽകി വരികയാണ്. കുറ്റമറ്റതും മറ്റു കൈ കടത്തലുകള്‍ ഇല്ലാതെയും നിര്‍ണ്ണയിക്കപ്പെടുന്ന സമാജം സാഹിത്യ വാർഡ് ഏറെ ആദരവോടെയാണ് മലയാള സാഹിത്യ ലോകം നോക്കിക്കാണുന്നത് എന്നും ഭാരവാഹികള്‍ അറിയിച്ചു. Image Credit : WiKiPeDia

- pma

വായിക്കുക: , , , ,

Comments Off on എം. എൻ. കാരശ്ശേരിക്ക് മലയാളി സമാജം സാഹിത്യ പുരസ്കാരം

ഗൾഫ് കർണാടകോത്സവം ദുബായിൽ : കര്‍ണാടക രത്ന അവാര്‍ഡ് സമ്മാനിക്കും

August 14th, 2023

gulf-karnatakostava-karnataka-ratna-awards-2023-ePathram
ദുബായ് : ഗൾഫ് മേഖലയിലെ കർണാടക ഇതിഹാസ ങ്ങളുടെ പൈതൃകം, സംസ്കാരം, സംഭാവനകൾ എന്നിവ വ്യക്തമാക്കുന്ന ‘ഗൾഫ് കർണാടകോത്സവം’  2023 സെപ്റ്റംബർ 10 ന് ദുബായ് ഗ്രാൻഡ് ഹയാത്തിൽ വെച്ച് നടക്കും.

കർണാടക ഉപ മുഖ്യമന്ത്രി ഡി. കെ. ശിവ കുമാർ, നിയമ സഭാ സ്പീക്കർ യു. ടി. ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. കർണാടകയുടെ പൈതൃകത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികളെ ‘ഗൾഫ് കർണാടക രത്ന അവാർഡ് 2023’ നൽകി ആദരിക്കും.

യു. എ. ഇ. യിൽ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഈ സംഗമം ലോകമെമ്പാടുമുള്ള പ്രമുഖരെയും കലാ കാരന്മാരെയും ഒരുമിച്ച് കൊണ്ടു വരുന്ന ആഘോഷ സായാഹ്നമാകും.

കർണാടകയുടെ സമ്പന്നമായ സാംസ്കാരിക മേള യെക്കുറിച്ച് അവബോധം നൽകുന്ന ‘ഗൾഫ് കർണാടകോത്സവം’ പ്രോഗ്രാമിൽ ആയിരത്തിൽ അധികം അതിഥികൾ പങ്കെടുക്കും. പ്രമുഖ കലാകാരൻമാർ കലാ സാംസ്കാരിക സംഗീത പരിപാടികൾ അവതരിപ്പിക്കും.

കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോള തലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമാണ് ‘ഗൾഫ് കർണാടകോത്സവം’ എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഗൾഫ് കർണാടകോത്സവം ദുബായിൽ : കര്‍ണാടക രത്ന അവാര്‍ഡ് സമ്മാനിക്കും

കെ. എസ്. സി. വേനൽത്തുമ്പികൾ ജൂലായ് 10 ന് ആരംഭിക്കും

July 10th, 2023

venal-thumbikal-ksc-summer-camp-2023-ePathram
അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ വേനലവധി ക്യാമ്പ് “വേനൽത്തുമ്പികൾ 2023” ന് ജൂലായ് 10 തിങ്കളാഴ്ച തുടക്കമാകും. വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് ക്യാമ്പ്. ആഗസ്ത് 5 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിന് കോട്ടക്കൽ മുരളി, ശ്രീജിത്ത് കാഞ്ഞിലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും.

കുട്ടികളിലെ സർഗാത്മക കഴിവുകള്‍ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുവാനും പ്രശ്നങ്ങളെ ഭയമില്ലാതെ നേരിടുവാനും പഠിക്കേണ്ടുന്ന കാര്യങ്ങള്‍ വിനോദങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാനും ഈ വേനലവധി ക്യാമ്പ് സഹായിക്കും.

അബുദാബി കമ്മ്യൂണിറ്റി പോലീസ് നല്‍കുന്ന സുരക്ഷാ ക്ലാസ്സുകള്‍, ചിത്ര രചന, പ്രസംഗ പരിശീലനം, തിയ്യേറ്റർ, ഗണിതം, കര കൗശല വസ്തുക്കളുടെ നിർമ്മാണം, ദൈനംദിന വാര്‍ത്തകളുമായി കുട്ടികളെ ബന്ധപ്പെടുത്തുന്ന പത്ര വൃത്താന്തം, വായനാ ശീലം വളർത്തുവാന്‍ ഉതകുന്ന പരിപാടികൾ തുടങ്ങിയവ ക്യാമ്പില്‍ അവതരിപ്പിക്കും.

സമ്മർ ക്യാമ്പ്‌ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഫോറം സെന്‍ററിൽ നേരിട്ടും ഔദ്യോഗിക കെ. എസ്. സി. യുടെ സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 02 -631 44 55 എന്ന നമ്പറിൽ ബന്ധപ്പെടാം. Twitter

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. വേനൽത്തുമ്പികൾ ജൂലായ് 10 ന് ആരംഭിക്കും

ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി

June 29th, 2023

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി. യു. എ. ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതി ന്യായ കാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാഷ്മി സാംസ്‌കാരിക സമന്വയ വർഷാചരണ ത്തിന്‍റെ ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും യു. എ. ഇ. യുടെ സമഗ്ര വികസന ത്തിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കിനെ ക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും യു. എ. ഇ യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും മുന്നോട്ടു വച്ചത് ഒരേ ആശയങ്ങളും ദർശനങ്ങളും ആണെന്നും ഇത് ഇരു രാജ്യങ്ങളുടെയും സമഗ്ര വികസന ത്തിനും സമാധാനത്തിനും നിദാനമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് മുഖ്യാതിഥി ആയിരുന്നു. കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

അബുദാബി കമ്മ്യുണിറ്റി പോലീസ് പ്രതിനിധി ആസിയ ദഹൂറി, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവാ ഹാജി, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഐ. എസ്. സി. വൈസ് പ്രസിഡണ്ട് രജി ഉലഹന്നാൻ, യു. അബ്ദുള്ള ഫറൂഖി, അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, എല്‍. എല്‍. എച്ച്. ഹോസ്പിറ്റൽ മാര്‍ക്കറ്റിംഗ് മാനേജര്‍ നിര്‍മ്മല്‍ ചിറയത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക ബിസിനസ്സ് രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോ. സെക്രട്ടറി പി. ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റര്‍ വനിതാ വിഭാഗം ജോയിന്‍റ് കൺവീനർ ചിത്ര ശ്രീവത്സൻ അവതാരകയായി.

പ്രശസ്ത ബംഗാളി ബാവുൾ നാടോടി ഗായികയും ഇന്ത്യയിലെ പ്രമുഖ ബാവുൾ സംഗീതജ്ഞരിൽ ഒരാളുമായ പാർവ്വതി ബാവുൾ അവതരിപ്പിച്ച ‘ദി മിസ്റ്റിക് പോയട്രി ഓഫ് ദി ബാവുൾസ്‌’ എന്ന സംഗീത പരിപാടി ശ്രദ്ധേയമായി.

ഇന്ത്യയിലെയും യു. എ. ഇ. യിലെയും വിവിധ തനത് കലാ രൂപങ്ങളെയും സംസ്കാരങ്ങളെയും മലയാളി പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുന്ന വിവിധ പരിപാടികൾ ഒരു വർഷക്കാലത്തെ സാംസ്‌കാരിക സമന്വയ വർഷാചരണത്തിന്‍റെ ഭാഗമായി കേരള സോഷ്യൽ സെന്‍ററിൽ തുടർ ദിവസങ്ങളിൽ നടക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി

Page 10 of 54« First...89101112...203040...Last »

« Previous Page« Previous « നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ : പോസ്റ്റർ പ്രകാശനം ചെയ്തു
Next »Next Page » സാഹിത്യ രചനാ മത്സരം : സൃഷ്ടികള്‍ ക്ഷണിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha