സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി

April 4th, 2018

stephen-hawking-epathram
അബുദാബി : ഈയിടെ അന്തരിച്ച ലോക പ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ അനു സ്മ രിച്ച് കൊണ്ട് അബുദാബി കേരള സോഷ്യൽ സെന്റർ.

ശാസ്ത്രത്തെ ജനകീയ മാക്കുന്ന തിൽ സ്റ്റീഫൻ ഹോക്കിം ഗ് വഹിച്ചപങ്ക് എക്കാല ത്തെയും ശാസ്ത്ര ചരിത്ര ത്തിൽ നില നിൽക്കും. അസാദ്ധ്യം എന്നു വിധി എഴുതിയ ഒരു ജീവിത ത്തിന്റെ ഏറ്റവും ക്രിയാ ത്മക മായ ഇട പെടൽ ആണ് അദ്ദേഹം നടത്തിയത് എന്നും ആത്മ വിശാസ ത്തോടെ ജീവിച്ചു കൊണ്ട് ശാസ്ത്ര ലോകത്ത് അത്ഭുതം സൃഷ്ടിക്കുവാൻ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന പ്രതിഭക്കു സാധിച്ചു എന്ന് അനു സ്മ രണ പ്രഭാഷണം നടത്തി കൊണ്ട് ഒമർ ഷറീഫ് പറഞ്ഞു.

കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.  ലൈബ്രേ റിയൻ ഫൈസൽ ബാവ സ്വാഗതം പറഞ്ഞു.

തുടർന്ന് സ്റ്റീഫൻ ഹോക്കിംഗി ന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ജെയിംസ് മാർഷൽ സംവിധാനം ചെയ്ത, ഹോക്കിംഗി ന്റെ വേഷം അഭിനയിച്ചതിന് എഡ്ഡീ റെഡ്മെയ്‍ൻ ന്ന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ‘ദി തിയറി ഓഫ് എവരിതിംഗ്’ എന്ന സിനിമ യുടെ പ്രദർശനവും നടന്നു.

- pma

വായിക്കുക: , , ,

Comments Off on സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി

ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

February 28th, 2018

sridevi-funeral-at-vile-parle-seva-samaj-crematorium-ePathram
മുംബൈ : നടി ശ്രീദേവിയുടെ മൃതദേഹം ഔദ്യോ ഗിക ബഹുമതി കളോടെ മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാന ത്തില്‍ സംസ്‌ക രിച്ചു. താലിയും സ്വർണ്ണാ ഭരണ ങ്ങളും അണിഞ്ഞ് ചുവന്ന പട്ടു സാരി യിൽ ആയിരുന്നു അന്ത്യ യാത്രക്ക് വേണ്ടി ശ്രീദേവിയെ ഒരു ക്കിയത്.

അന്ധേരി യിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ നിന്നും ഭൗതിക ശരീരവും വഹിച്ചു കൊണ്ടു ള്ള വിലാപ യാത്ര  യില്‍ ചല ച്ചിത്ര താര ങ്ങളും സിനിമാ പ്രവര്‍ത്ത കരും രാഷ്ട്രീയ നേതാക്കളും ആരാധകരും അടക്കം സമൂ ഹത്തിലെ നാനാ തുറകളിലുള്ള ആയിര ങ്ങൾ ആദരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി പത്തു മണി യോടെ യാണ് ദുബായില്‍ നിന്നും പ്രത്യേക വിമാന ത്തില്‍ ശ്രീദേവി യുടെ മൃത ദേഹം എത്തിച്ചത്. മക്കളായ ജാൻവി, ഖുഷി, ഭര്‍തൃ സഹോദരന്‍ അനിൽ കപൂർ എന്നിവര്‍ ഏറ്റു വാങ്ങി.

ദുബായില്‍ ഉണ്ടായിരുന്ന ബോണി കപൂർ, സഞ്ജയ് കപൂർ, അർജ്ജുൻ കപൂർ, റീന മർവ, സന്ദീപ് മർവ തുടങ്ങിയവര്‍ മൃതദേഹത്തെ അനു ഗമി ച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

February 27th, 2018

sridevi_epathram

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തിക്കും. സോനാപൂരിൽ എംബാം നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വ്യവസായി അനിൽ അംബാനിയുടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത്.

ഫെബ്രുവരി 25 നാണ് ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവി ദുബായിൽ വെച്ച് മരണമടയുന്നത്. ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിന്റെ അനന്തരവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയതായിരുന്നു ശ്രീദേവി. വിവാഹത്തിനു ശേഷം ദുബായിലെ എമിറേറ്റ്സ് ടവർ ഹോട്ടലിലേക്ക് താമസം മാറിയ ശ്രീദേവി ബാത്ത് ടബ്ബിൽ മരിച്ചു കടക്കുന്ന നിലയിലാണ് പിന്നീട് കണ്ടത്.

ഊഹാപോഹങ്ങളെല്ലാം പാടേ തള്ളി ശ്രീദേവിയുടേത് മുങ്ങി മരണമാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

ഗ്രീൻ വോയ്‌സ് ‘സ്​നേഹ പുരം 2018’ ഉദ്ഘാടനം ചെയ്തു

February 19th, 2018

green-voice-12th-edition-sneha-puram-2017-ePathram
അബുദാബി : ഗ്രീൻ വോയ്സ് യു. എ. ഇ. ചാപ്റ്റ റിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗ മായുള്ള ‘സ്നേഹ പുരം 2018’ ഗ്രീൻ വോയ്സ് രക്ഷാധി കാരി വൈ. സുധീർ കുമാർ ഷെട്ടി ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ. എം. അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയി രുന്നു. കെ. കെ. മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈ. സുധീർ കുമാർ ഷെട്ടി, പ്രോഗ്രാ മിന്റെ ബ്രോഷർ പ്രകാശനം നിര്‍ വ്വ ഹിച്ചു.

ഗ്രീൻ വോയ്‌സ് നല്‍കി വരാറുള്ള മാധ്യമശ്രീ, ഹരിതാ ക്ഷര പുരസ്‌കാരങ്ങള്‍ ഈ വരുന്ന ഏപ്രില്‍ മാസ ത്തി ലും വിദ്യാഭ്യാസ പുരസ്‌കാ രദാനം ജൂണ്‍ മാസത്തിലും നടത്തും എന്നു സംഘാടകര്‍ അറി യിച്ചു. ഉസ്മാൻ കരപ്പാത്ത്, സി. എച്ച്. ജാഫർ തങ്ങൾ, വി. പി. കെ. അബ്ദുല്ല, വി. ടി. വി. ദാമോ ദരൻ, റഫീഖ് ഉമ്പാച്ചി, ബാബു വടകര തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

 ഗ്രീന്‍ വോയ്സ് ‘സ്നേഹപുരം’ ഇസ്ലാമിക് സെന്ററില്‍ 

ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

- pma

വായിക്കുക: , , , ,

Comments Off on ഗ്രീൻ വോയ്‌സ് ‘സ്​നേഹ പുരം 2018’ ഉദ്ഘാടനം ചെയ്തു

സെന്തോം ഫെസ്റ്റ് ശനിയാഴ്ച അബു ദാബി യിൽ

February 15th, 2018

logo-st-thomas-college-kozhencherry-alumni-santhom-ePathram
അബുദാബി : കോഴഞ്ചേരി സെൻറ്‌ തോമസ് കോളേജ് അലുമ്‌നി അബു ദാബി ചാപ്റ്റ റിന്റെ നേതൃത്വ ത്തിൽ സംഘടി പ്പിക്കുന്ന ‘സെന്തോം ഫെസ്റ്റ്’ 28 ആമത് വാർഷിക യോഗവും കുടുംബ സംഗമവും കലാ സന്ധ്യയും 2018 ഫെബ്രു വരി 17 ശനിയാഴ്ച വൈകുന്നേരം 6.30  മുതൽ മുസ്സഫ മാർ ത്തോമ്മാ കമ്മ്യൂ ണിറ്റി സെന്റ റിൽ നടക്കും.

വാർഷിക സമ്മേളന ത്തിൽ പ്രസിഡണ്ട് ടി. എം. മാത്യു അദ്ധ്യക്ഷത വഹിക്കും. പുതിയ ഭാര വാഹി കളു ടെ തെരഞ്ഞെടുപ്പും നടക്കും.

പൂർവ്വ വിദ്യാർത്ഥി കളുടെ മക്കളിൽ നിന്നും 10,12 ക്ലാസ്സു കളിലെ പരീക്ഷ കളിൽ ഉന്നത വിജയം നേടിയ വിദ്യാ ർത്ഥി കൾക്ക് അവാർഡുകൾ സമ്മാനിക്കും.

st-thomas-collage-kozhencherry-santhom-fest-ePathram-

തുടർന്ന് സംഗീത സന്ധ്യ, നൃത്ത രൂപ ങ്ങളുടെ അവ തരണം, മിമിക്സ് തുടങ്ങി വിവിധ കലാ പരിപാടി കളും അംഗ ങ്ങളുടെ വിനോദ പരിപാടി കളും അര ങ്ങേറും.

വിശദ വിവരങ്ങൾക്ക് 055 -26 45 000 എന്ന നമ്പരിൽ ബന്ധപ്പെടണം എന്ന് സെക്രട്ടറി അനിൽ സി. ഇടിക്കുള അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സെന്തോം ഫെസ്റ്റ് ശനിയാഴ്ച അബു ദാബി യിൽ

Page 40 of 54« First...102030...3839404142...50...Last »

« Previous Page« Previous « മാണിക്യ മലരായ പൂവിക്ക് എതിരെ സെൻസർ ബോർഡിനും പരാതി
Next »Next Page » സ്വകാര്യ- സഹകരണ ആശു പത്രി കളിലെ നഴ്‌സുമാര്‍​ പണി മുടക്കില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha