കോർണീഷിലെ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു

April 24th, 2018

sheikh-zayed-the-founder-s-memorial-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജീവിത വും സന്ദേശവും കുറിച്ചിട്ട അബു ദാബി കോര്‍ണീഷില്‍ ഒരുക്കിയ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു.

എല്ലാ ദിവസവും രാവിലെ ഒമ്പതു മണി മുതൽ രാത്രി പത്തു മണി വരെ യാണ് സ്മാരകം പ്രവർ ത്തിക്കുക. സ്മാരക ത്തിലേക്ക് പൊതു ജന ങ്ങള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.

ശൈഖ് സായിദിന്റെ ജീവിത ത്തിലെ അപൂർവ്വ നിമിഷ ങ്ങള്‍ വരച്ചു കാണിക്കുന്ന ഒട്ടനവധി ചിത്രങ്ങളും വീഡിയോ, ഒാഡിയോ ക്ലിപ്പിം ഗുകൾ എന്നിവ യിലൂടെ രാജ്യത്തിന്റെ പൈതൃകം, സാംസ്കാ രിക മൂല്യ ങ്ങൾ തുടങ്ങി യവ യും രാഷ്ട്ര പിതാ വി ന്റെ ജീവിത സന്ദേശ വും ജനങ്ങളി ലേക്ക് എത്തി ക്കുവാൻ സാധി ക്കുന്ന വിധ ത്തിലാണ് സ്മാരകം ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കോർണീഷിലെ ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’ പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുത്തു

നാലു പുരക്കൽ മൂസ്സഹാജിക്ക് യാത്ര യയപ്പ് നൽകി

April 23rd, 2018

അബുദാബി : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന നാലു പുരക്കൽ മൂസ്സ ഹാജി ക്ക് അബു ദാബി കനിവ്‌ ചാരിറ്റബ്ൾ ട്രസ്റ്റി ന്റെ നേതൃത്വ ത്തിൽ യാത്രയയപ്പ് നൽകി.റഹീം മന്ദൻ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.

kanivu-charitable-trust-sentoff-to-nalupurakkal-moossa-haji-ePathram
മല്ലച്ചേരി കുഞ്ഞബ്ദുല്ല, അഷറഫ് നജാത്ത്, കണ്ടി യിൽ മൊയ്തു, കെ. ടി. ഗഫൂർ, ടി. കെ. അബ്ദുൽ റഹിമാൻ, അബ്ദുല്ല ഫൈസി എന്നിവർ സംസാരിച്ചു. മൂസ്സ ഹാജിക്ക് കനിവ് ഉപഹാരം സമ്മാനിച്ചു.

- pma

വായിക്കുക: , , ,

Comments Off on നാലു പുരക്കൽ മൂസ്സഹാജിക്ക് യാത്ര യയപ്പ് നൽകി

അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

April 8th, 2018

malayalam-writer-novelist-ua-khader-ePathram
ദുബായ് : കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രഥമ ‘അക്ഷര പെരുമ’  പുരസ്കാര ത്തിന് പ്രശസ്ത സാഹിത്യ കാരന്‍ യു. എ. ഖാദര്‍ അര്‍ഹ നായി.

quilandi-koottam-nri-forum-akshara-peruma-award-for-ua-khalid-ePathram
ഏപ്രില്‍ 27 ന് ദേര യിലെ ഐ. പി. എ. ഹാളില്‍ നടക്കുന്ന കൊയിലാണ്ടി കൂട്ടം യു. എ. ഇ. ചാപ്റ്റര്‍ ഏഴാം വാര്‍ ഷിക ആഘോഷമായ ‘കൊയിലാണ്ടി കൂട്ടം ഫെസ്റ്റ് 2018’ എന്ന പരി പാടി യില്‍ വെച്ച് 25, 000 രൂപയും അക്ഷര പെരുമ ഫല കവും അടങ്ങുന്ന പുരസ്കാരം യു. എ. ഖാദറിന് സമ്മാനിക്കും.

ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, നജീബ്‌ മൂടാടി എന്നിവര്‍ അടങ്ങിയ ജൂറി യാണ് പുരസ്കാര ത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on അക്ഷര പെരുമ പുരസ്‌കാരം യു. എ. ഖാദറിന്

സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി

April 4th, 2018

stephen-hawking-epathram
അബുദാബി : ഈയിടെ അന്തരിച്ച ലോക പ്രശസ്ത പ്രപഞ്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ അനു സ്മ രിച്ച് കൊണ്ട് അബുദാബി കേരള സോഷ്യൽ സെന്റർ.

ശാസ്ത്രത്തെ ജനകീയ മാക്കുന്ന തിൽ സ്റ്റീഫൻ ഹോക്കിം ഗ് വഹിച്ചപങ്ക് എക്കാല ത്തെയും ശാസ്ത്ര ചരിത്ര ത്തിൽ നില നിൽക്കും. അസാദ്ധ്യം എന്നു വിധി എഴുതിയ ഒരു ജീവിത ത്തിന്റെ ഏറ്റവും ക്രിയാ ത്മക മായ ഇട പെടൽ ആണ് അദ്ദേഹം നടത്തിയത് എന്നും ആത്മ വിശാസ ത്തോടെ ജീവിച്ചു കൊണ്ട് ശാസ്ത്ര ലോകത്ത് അത്ഭുതം സൃഷ്ടിക്കുവാൻ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന പ്രതിഭക്കു സാധിച്ചു എന്ന് അനു സ്മ രണ പ്രഭാഷണം നടത്തി കൊണ്ട് ഒമർ ഷറീഫ് പറഞ്ഞു.

കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.  ലൈബ്രേ റിയൻ ഫൈസൽ ബാവ സ്വാഗതം പറഞ്ഞു.

തുടർന്ന് സ്റ്റീഫൻ ഹോക്കിംഗി ന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ ജെയിംസ് മാർഷൽ സംവിധാനം ചെയ്ത, ഹോക്കിംഗി ന്റെ വേഷം അഭിനയിച്ചതിന് എഡ്ഡീ റെഡ്മെയ്‍ൻ ന്ന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ‘ദി തിയറി ഓഫ് എവരിതിംഗ്’ എന്ന സിനിമ യുടെ പ്രദർശനവും നടന്നു.

- pma

വായിക്കുക: , , ,

Comments Off on സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം ശ്രദ്ധേയ മായി

ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

February 28th, 2018

sridevi-funeral-at-vile-parle-seva-samaj-crematorium-ePathram
മുംബൈ : നടി ശ്രീദേവിയുടെ മൃതദേഹം ഔദ്യോ ഗിക ബഹുമതി കളോടെ മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാന ത്തില്‍ സംസ്‌ക രിച്ചു. താലിയും സ്വർണ്ണാ ഭരണ ങ്ങളും അണിഞ്ഞ് ചുവന്ന പട്ടു സാരി യിൽ ആയിരുന്നു അന്ത്യ യാത്രക്ക് വേണ്ടി ശ്രീദേവിയെ ഒരു ക്കിയത്.

അന്ധേരി യിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ നിന്നും ഭൗതിക ശരീരവും വഹിച്ചു കൊണ്ടു ള്ള വിലാപ യാത്ര  യില്‍ ചല ച്ചിത്ര താര ങ്ങളും സിനിമാ പ്രവര്‍ത്ത കരും രാഷ്ട്രീയ നേതാക്കളും ആരാധകരും അടക്കം സമൂ ഹത്തിലെ നാനാ തുറകളിലുള്ള ആയിര ങ്ങൾ ആദരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി പത്തു മണി യോടെ യാണ് ദുബായില്‍ നിന്നും പ്രത്യേക വിമാന ത്തില്‍ ശ്രീദേവി യുടെ മൃത ദേഹം എത്തിച്ചത്. മക്കളായ ജാൻവി, ഖുഷി, ഭര്‍തൃ സഹോദരന്‍ അനിൽ കപൂർ എന്നിവര്‍ ഏറ്റു വാങ്ങി.

ദുബായില്‍ ഉണ്ടായിരുന്ന ബോണി കപൂർ, സഞ്ജയ് കപൂർ, അർജ്ജുൻ കപൂർ, റീന മർവ, സന്ദീപ് മർവ തുടങ്ങിയവര്‍ മൃതദേഹത്തെ അനു ഗമി ച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

Page 38 of 53« First...102030...3637383940...50...Last »

« Previous Page« Previous « രാജ്യമെങ്ങും ശക്തമായ മഴ : രണ്ടു ദിവസം തുടര്‍ന്നേക്കും
Next »Next Page » സര്‍ക്കാര്‍ സേവന ങ്ങളുടെ ഫീസ് മൂന്നു വര്‍ഷ ത്തേക്ക് വര്‍ദ്ധിപ്പിക്കില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha