ദേശീയ ദിന ത്തിലെ ജന്മ ദിന ആഘോഷം : ഇരട്ടി മധുരവു മായി പ്രവാസി മലയാളി

December 2nd, 2018

kannapuram-mahroof-darimi-ePathram
അബുദാബി : ഒരു രാജ്യം ഒട്ടാകെ നാടിന്റെ ജന്മ ദിനം ആഘോഷി ക്കുമ്പോൾ മലയാളി യായ മഹ്‌റൂഫ് ദാരിമി യും പോറ്റമ്മ നാടി നൊപ്പം തന്റെ ജന്മ ദിനം ആഘോഷി ക്കുന്നു.

ലോക ഭൂപട ത്തിൽ ആരാലും ശ്രദ്ധിക്ക പ്പെടാതെ കിട ന്നിരുന്ന ഏഴു പ്രവിശ്യകൾ ഒന്നിച്ച് ചേർത്ത് യു. എ. ഇ. എന്ന രാജ്യം രൂപീ ക രിച്ച 1971 ഡിസംബർ 2 നാണു കണ്ണൂർ ജില്ല യിലെ കല്ല്യാശ്ശേരി കണ്ണ പുരം പുതിയ പുര യിൽ അലി – ബീഫാത്തിമ ദമ്പതിക ളുടെ മൂത്ത മകനായി മഹ്‌റൂഫ് ജനിക്കു ന്നത്.

passport-mahroof-darimi-kannapuram-ePathram

ജന്മദിനം : 02/12/1971

ഏതൊരു മലയാളി യെയും പോലെ അതി ജീവന ത്തി നായി പ്രവാസ ജീവിത ത്തിലേക്ക് മഹ്‌റൂഫ് 18 വർഷം മുൻപേ യു. എ. ഇ. യി ലേക്ക് എത്തി.

പ്രവാസ ജീവിതവു മായി മുന്നോട്ടു പോകു മ്പോഴും രാജ്യ ത്തിന്റെ ജന്മ ദിന ത്തിലാണ് താൻ പിറന്നത് എന്ന കാര്യം ശ്രദ്ധ യിൽ പെട്ടിരുന്നില്ല. തന്റെ ജന്മദിന ആഘോ ഷത്തിന് വലിയ പ്രാധാന്യം നൽകാതി രുന്ന മഹ്‌റൂഫിന്, ചരിത്ര പ്രാധാ ന്യ മുള്ള ഈ ദിവസ ത്തിന്റെ പ്രത്യേകത ശ്രദ്ധ യിൽ പ്പെടു ത്തി യത് അബുദാബി പൊലീസി ലെ ഉദ്യോഗ സ്ഥർ ആയിരുന്നു.

uae-national-day-mahroof-darimi-ePathram

അബു ദാബി പോലീൽ ജോലി കരസ്ഥമാക്കിയ മഹ്‌റൂഫ് വിസ നടപടി കൾക്ക് വേണ്ടി പാസ്സ് പോർട്ടും മറ്റു അനു ബന്ധ രേഖ കളും ഓഫീസിൽ ഏൽ പ്പിച്ച പ്പോൾ ഇദ്ദേഹ ത്തിന്റെ ജനന തീയ്യതിയി ലെ സവിശേഷത തിരിച്ച റിഞ്ഞ് ദിവസ ത്തിന്റെ യും വർഷ ത്തി ന്റെയും പ്രത്യേ കത വിവരിച്ചു കൊടുക്കു കയും മഹ്‌റൂഫ് ദാരിമി യെ അബു ദാബി പോലീസി ന്റെ ദേശിയ ദിന ആഘോഷ പരി പാടി യിൽ ആദരിക്കു കയും ചെയ്തു.

ഈ അപൂർവ്വ ദിന ത്തിന്റെ മഹത്വം ഇതേ രാജ്യത്ത് വെച്ചു മനസ്സി ലാക്കു വാനും ആഘോഷ പരിപാടി കളിൽ ഭാഗ മാവാനും കഴിയുന്നത് വലിയ ഭാഗ്യ മായി കരുതുന്നു. തന്റെ ജൻമ ദിനം രാജ്യ ത്തിന്റെ പിറവി ദിന മായ തിന്റെ പേരിൽ മാത്രം സമാ നകളി ല്ലാത്ത ആദരവും പരി ഗണന യുമാണ് സ്വദേശി ഉദ്യോഗ സ്ഥ രിൽ നിന്ന് ലഭിക്കുന്നത് എന്നും ഇത് ഏറെ സന്തോഷം നല്‍ കുന്നു എന്നും പോറ്റ മ്മ നാടി ന്റെ പിറവി ആഘോഷ ങ്ങളെ അന്നേ വരെ ഒരു കാഴ്ച ക്കാര നായി നോക്കി നിന്നിരുന്ന മഹ്‌ റൂഫ് ദാരിമി പറയുന്നു.

അബുദാബി യിലെ മത – സാമൂഹിക – സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യ മായ മഹ്‌റൂഫ് ദാരിമി, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ അംഗ വും സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) പ്രവർ ത്തകനും കെ. എം. സി. സി. അംഗ വും കൂടി യാണ്.

കണ്ണ പുരം മഹൽ കൂട്ടായ്മ യായ ‘പെരുമ’ യുടെ സ്ഥാപക പ്രസിഡണ്ടും കണ്ണൂര്‍ ജില്ലാ സുന്നീ മഹല്‍ ജമാ അത്ത് കമ്മിറ്റി (SMJ) യുടെ വൈസ് പ്രസിഡണ്ടും സജീവ പ്രവര്‍ ത്തകനു മാണ്

കണ്ണൂർ പരിയാരം പൊയിൽ ദാരിമി ഹൗസിൽ റൈഹാ നത്ത്. ടി. കെ. യാണ് ഭാര്യ. മിദ്‌ലാജ്, ഫാത്തിമ, ആയിഷ. ആമിന എന്നിവർ മക്കളാണ്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ദേശീയ ദിന ത്തിലെ ജന്മ ദിന ആഘോഷം : ഇരട്ടി മധുരവു മായി പ്രവാസി മലയാളി

സാമൂഹ്യ സംഗീത നാടകം ‘മഴവില്ലഴക്’ അരങ്ങില്‍ എത്തുന്നു

September 27th, 2018

vakkom-jayalal-drama-mazhavillazhak-ePathram അബുദാബി : പ്രമുഖ നാടക പ്രവർത്തകനും അഭി നേതാവു മായ വക്കം ജയലാല്‍ അവത രിപ്പി ക്കുന്ന സാമൂഹ്യ സംഗീത നാടകം ‘മഴ വില്ലഴക്’ 2018 സെപ്റ്റംബർ 28 വെള്ളി യാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ അരങ്ങേറും.

കുടുംബ ബന്ധ ങ്ങളു ടെയും സ്നേഹ ബന്ധ ങ്ങളു ടെയും കഥ വൈകാരി കമായി പറയുന്ന ‘മഴ വില്ലഴക്’ എന്ന ഈ നാടക ത്തിന്‍റെ രചന ഫ്രാന്‍സിസ് ടി. മാവേലി ക്കര. സംവിധാനം വക്കം ഷക്കീർ.

mazhavillazhaku-drama-vakkom-jayalal-ePathram
ദീപന്‍ ഒറ്റപ്പാലം, പ്രകാശ് തമ്പി, സലിം ചിറക്കല്‍, ജോബീസ് ചിറ്റില പ്പിള്ളി, ഷാഹിധനി വാസു, യമുനാ ജയ ലാല്‍, നീത ഹരി ദാസ്, മാസ്റ്റര്‍ അനന്ദു സജീവന്‍, തുടങ്ങി യവര്‍ പ്രധാന വേഷത്തിൽ എത്തുന്നു.

ഷാജി നവരസ, ക്ലിന്റ് പവിത്രന്‍, സുനില്‍ ഷൊര്‍ണൂര്‍, വാസു കുറുങ്ങോട്ട്, അജേഷ് കൃഷ്ണന്‍, റഹ്മത്തലി, അന്‍സാര്‍ വെഞ്ഞാറ മൂട്, ഗഫൂര്‍ പറത്തൊടി എന്നി വര്‍ അണി യറ യില്‍ പ്രവര്‍ത്തി ക്കുന്നു.

ഒക്ടോബര്‍ 5 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിലും ‘മഴ വില്ലഴക്’ അരങ്ങേറും.

- pma

വായിക്കുക: , , , , ,

Comments Off on സാമൂഹ്യ സംഗീത നാടകം ‘മഴവില്ലഴക്’ അരങ്ങില്‍ എത്തുന്നു

ഹണ്ടിംഗ് ആൻഡ് ഇക്വ സ്ട്രിയൻ പ്രദർശനം അബു ദാബി യില്‍

September 26th, 2018

abudhabi-falcon-exhibition-ePathram
അബുദാബി : പതിനാറാമത് അബു ദാബി ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രി യൻ പ്രദർശനം തുടങ്ങി. എമിറേറ്റ്‌സ് ഫാൽക്കണേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ അബു ദാബി പരിസ്ഥിതി ഏജൻസി, ഇന്റർ നാഷനൽ ഫണ്ട് ഫോർ ഹുബാറ കൺ സർ വേഷൻ, അബു ദാബി സാംസ്‌കാരിക ടൂറിസം വകുപ്പ്, കൾചറൽ പ്രോഗ്രാം ആൻഡ് ഹെറി റ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി എന്നിവയുടെ സഹ കരണ ത്തോടെ യാണു പ്രദർശനം നടക്കുക

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് 1976 മുതൽ ഫാൽക്കൺ ഹണ്ടിംഗ് നടത്തിയ മൂവ്വാ യിര ത്തോളം ചിത്ര ങ്ങള്‍ ഇവിടെ പ്രദര്‍ ശിപ്പി ക്കുന്നു.

ഫാൽക്കണ്‍ മൽസരം, അറേബ്യന്‍ വേട്ട പ്പട്ടി കളുടെ സൗന്ദര്യ മൽസരം, കുതിരാഭ്യാസ പ്രകടനം എന്നി വയും വിവിധ തരം തോക്കുകൾ, കത്തി കൾ തുടങ്ങിയ വേട്ട ഉപ കരണ ങ്ങളും പ്രദർ ശന ത്തില്‍ ഒരുക്കിയിട്ടുണ്ട്. ശിൽപ ശാലകൾ, ഗെയിമുകൾ, പരിസ്ഥിതി ബോധ വത്കരണ പരി പാടി കൾ എന്നിവയും ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രി യൻ പ്രദര്‍ശനത്തില്‍ ഭാഗമാവും.

എല്ലാ ദിവസവും രാവിലെ പതിനൊന്നു മണി മുതൽ രാത്രി പത്തു മണി വരെ യാണ് സന്ദർശന സമയം. പ്രദർശനം സെപ്റ്റംബര്‍ 29 വരെ നീണ്ടു നിൽക്കും.

- pma

വായിക്കുക: , , ,

Comments Off on ഹണ്ടിംഗ് ആൻഡ് ഇക്വ സ്ട്രിയൻ പ്രദർശനം അബു ദാബി യില്‍

അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

September 4th, 2018

uae-president-issues-national-law-of-reading-ePathram
അബുദാബി : ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന പത്താമത് അൽ ഐൻ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ അൽ ഐൻ കൺ വൻഷൻ സെന്ററില്‍ നടക്കും.

വെള്ളിയാഴ്ച ഒഴികെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്കു ഒരു മണി വരെയും വൈകു ന്നേരം 5 മണി മുതല്‍ രാത്രി ഒന്‍പതു മണി വരേയും സന്ദര്‍ശ കര്‍ ക്കു പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യം ആയിരി ക്കും.

വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , , , ,

Comments Off on അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ

കേരളം പുനർ നിർമ്മി ക്കുവാന്‍ പ്രവാസി കളുടെ പങ്ക് നിർണ്ണായകം

August 27th, 2018

re-build-kerala-after-flood-2018-ePathram
ദുബായ് : പ്രളയാനന്തര കേരളത്തിന്റെ വികസന ത്തിൽ പ്രവാസി കൾക്കും നിർണ്ണായക പങ്കു വഹി ക്കു വാന്‍ സാധിക്കും എന്ന് ദുബായിൽ ചേർന്ന സാമൂഹിക – സാംസ്കാ രിക പ്രവർ ത്തക രുടെ യോഗം അഭി പ്രായ പ്പെട്ടു.

മലബാർ അടുക്കളയും ലിറ്റററി ലവേഴ്സും കൂടി സംഘ ടിപ്പിച്ച പരി പാടി, പ്രളയ ത്തിൽ മരണ പ്പെവർക്ക് അനു ശോചനം രേഖ പ്പെടുത്തി യാണ് തുട ങ്ങിയത്. റഫീഖ് മേമുണ്ട മോഡറേറ്റർ ആയി രുന്നു. ഇ. കെ. ദിനേ ശൻ വിഷയം അവതരിപ്പിച്ചു.

‘പ്രളയം – പുനർ നിർമ്മാണം ഞങ്ങ ൾക്കും പറയാ നുണ്ട്’ ചര്‍ച്ച യില്‍ വിനിതാ രാജീവ്‌, യാസർ ഹമീദ്, പി. എ. നൗഷാദ്, പത്മ കുമാർ, അബ്ദുൾ ഖാദർ അരി പ്പാമ്പ്ര, പുന്ന ക്കൻ മുഹമ്മദലി, മുരളി മീങ്ങോത്ത്, കബീർ കട്ട്‌ലാട്ട്, നോയൽ, അഡ്വ. സാജിദ്, മുഹമ്മദലി ചക്കോത്ത്, കുഞ്ഞബ്ദുല്ല കുറ്റി യിൽ, അനസ് പുറക്കാട്, നാസിന ഷംഷീർ, എം. സി. മുഹമ്മദ് തുട ങ്ങിയ വര്‍ സംബ ന്ധിച്ചു.

വലിയ ദുരന്ത ത്തിന്റെ ആഘാത ത്തിൽ നിന്നും മോചനം നേടി കേരളം നവ കേരള ത്തിലേക്ക് പ്രവേശി ക്കു മ്പോൾ അതിൽ പ്രവാസി കൾ ക്കും നിർണ്ണായക പങ്കു കൾ വഹി ക്കാൻ കഴിയും.

അത് കേവലം സാമ്പ ത്തിക സഹായ ങ്ങൾ മാത്ര മല്ല. കേരള ത്തിന്റെ ഭൗതിക സാഹ ചര്യ ങ്ങൾ രൂപ പ്പെടു ത്തുന്ന തിന് ആവശ്യ മായ ആശ യങ്ങൾ നൽകുവാന്‍ പ്രവാസി കൾക്ക് കഴിയും എന്ന് യോഗ ത്തിൽ പങ്കെ ടുത്ത വർ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on കേരളം പുനർ നിർമ്മി ക്കുവാന്‍ പ്രവാസി കളുടെ പങ്ക് നിർണ്ണായകം

Page 36 of 54« First...102030...3435363738...50...Last »

« Previous Page« Previous « മികച്ച ശാഖാ പുരസ്കാരം അബു ദാബി മാർത്തോമ്മ യുവ ജന സഖ്യത്തിന്
Next »Next Page » രിസാല സ്റ്റഡി സർക്കിള്‍ “സ്റ്റാന്‍ഡ് വിത്ത് കേരള” കാമ്പയിന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha