അബുദാബി : കേരള സോഷ്യൽ സെന്റര്‍ സംഘടി പ്പിക്കുന്ന കേരളോല്‍സവം നവംബർ 21, 22, 23 തിയ്യതി കളിൽ (വ്യാഴം , വെള്ളി, ശനി ദിവസങ്ങളില്‍) കെ. എസ്. സി. അങ്കണ ത്തിൽ നടക്കും.
കേരളത്തിൽ നിന്നുള്ള മുപ്പതോളം കലാ കാരന്മാർ അവതരി പ്പിക്കുന്ന ‘നാട്ടു പൊലിമ’ എന്ന നൃത്ത സംഗീത പരിപാടി അരങ്ങേറും. ഇതോടൊപ്പം വിവിധ ദിവസ ങ്ങളി ലായി ഗാന മേള, സംഘ നൃത്തം തുടങ്ങിയ വൈവിധ്യ ങ്ങളായ കലാ പരിപാടി കളും അവതരി പ്പിക്കും.
വിവിധ ജില്ല കളിലെ വൈവിധ്യ മാര്‍ന്ന ഭക്ഷണ വിഭവ ങ്ങളുടെ സ്റ്റാളുകൾ തന്നെയായി രിക്കും കേരളോല്‍സവ ത്തിന്റെ മുഖ്യ ആകർഷണം. സെന്റർ അംഗങ്ങ ളുടെ യും വീട്ടമ്മ മാരു ടെയും നേതൃത്വ ത്തിലും പല ഹാര ങ്ങളും ഭക്ഷണ പാനീയ ങ്ങളും ഒരുക്കും.
കൂടാതെ അബു ദാബി യിലെ സംഘടന കളും കൂട്ടായ്മ കളും പ്രമുഖ സ്ഥാപന ങ്ങളും ഭക്ഷണ സ്റ്റാളു കൾ ഒരുക്കും. പുസ്തകമേള, ശാസ്ത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്, കുട്ടി കൾ ക്കായി പ്രത്യേകം ഗെയിമുകൾ ഉണ്ടാകും.
വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെയാണ് മൂന്നു ദിവസ ങ്ങളിലും പരി പാടി കൾ നടക്കുക. പത്ത് ദിർഹം വിലയുള്ള പ്രവേശന ക്കൂപ്പൺ നറുക്കിട്ടെടുത്ത് 20 പവൻ സ്വർണ്ണം ഒന്നാം സമ്മാനമായും മറ്റു 100 പേർക്ക് ആകർഷക മായ സമ്മാന ങ്ങളും നൽകും.
പ്രവാസ ജീവിതത്തില്‍ നമുക്കു നഷ്ട പ്പെട്ടു പോകുന്ന ഗ്രാമീണ ഉത്സവ ങ്ങളു ടെ വീണ്ടെടുപ്പ് തന്നെ യാണ് പ്രവാസി സമൂഹത്തിനായി ഒരുക്കുന്ന കേരളോല്‍സവം എന്ന് കെ. എസ്. സി. ഭാരവാഹി കള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, ശക്തി തിയേറ്റഴ്സ്, സാംസ്കാരികം