
അബുദാബി : അബുദാബി യിലെ കലാ – സാംസ്കാരിക – ബിസിനസ് – പൊതു രംഗങ്ങളില്‍ ‘ മുഗള്‍ ഗഫൂര്‍ ‘ എന്നറിയപ്പെടുന്ന കെ. അബ്ദുല്‍ ഗഫൂര്‍ ( 57 ) മരണ പ്പെട്ടു. ഫെബ്രുവരി 8 ബുധാനാഴ്ച വൈകീട്ട് അബുദാബി യിലെ താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തി യതായിരുന്നു. മലപ്പുറം ജില്ലയിലെ പാലപ്പെട്ടി സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി ഗള്‍ഫില്‍ ഉണ്ട്. അബുദാബി മദീനാ സായിദിലെ പ്രശസ്തമായ മുഗള്‍ റസ്റ്റോറന്‍റ് അദ്ദേഹ ത്തിന്റെ ഉടമസ്ഥത യിലുള്ളതാണ്.
കേരളത്തിലെ നവോത്ഥാന നായകരില്‍ ഒരാളായ സീതി സാഹിബിന്‍റെ പൌത്രി നൂര്‍ജഹാന്‍ ആണ് ഭാര്യ. മക്കള്‍ : ഗോബാഷ് ,നിയാസ്, ആയിഷ എന്നിവര്‍ .പരേതനായ ഹനീഫ്, ശംസുദ്ധീന്‍ ,ബഷീര്‍ ,സിദ്ധീഖ്, മനാഫ്, ഫാത്തിമ എന്നിവര്‍ സഹോദര ങ്ങളാണ്.
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ , മലയാളീ സമാജം തുടങ്ങിയ സംഘടന കളില്‍ സജീവ പ്രവര്‍ത്തകനും , ഫ്രണ്ട്സ് എ. ഡി. എം. എസ് , യുവ കലാ സാഹിതി എന്നീ കൂട്ടായ്മകളുടെ മുഖ്യ രക്ഷാധികാരിയും കൂടിയാണ്.
-ഫോട്ടോ : യാഫിദ് തെക്കൊത്ത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary




Sauhrdhavum sanmanassum sadhaa kaathu sookzhichirunna Gafoorinte smaranakku munnil aadharanjalikal. Pullara